Wednesday, December 17, 2014

ചുംബന സമരക്കാർക്ക്,

'ചുംബന  സമരം '    ഇന്ന് കഴിയും  നാളെ  കഴിയും  എന്ന്  കരുതിയിരിക്കുക  ആയിരുന്നു.   ഇത്  തീരാത്ത  ഒരു പ്രശ്നമാണൊ ?   അതോ ഒരു തുടക്കം മാത്രമോ ?    'സദാചാര പോലിസിനെ'   എതിർ ക്കാനോ   അതോ  മറ്റു വല്ല ഉദ്ദേശവും ഇതിനുണ്ടോ ?   

അമ്മു  താമസിക്കുന്ന നഗരത്തിൽ  ഇത് ഒരു വിഷയമല്ല.  ശരീരത്തിന്റെ  പല വിധ ആവശ്യങ്ങൾ  നിറവേറ്റു ന്നവരെ  നഗരത്തിന്റെ  ചില  പ്രത്യേക  ഭാഗങ്ങളിൽ  കാണാം .   സ്നേഹം  കവിഞ്ഞൊഴുകുന്നതു  കൊണ്ടല്ല  ഇതെന്ന്  എല്ലാവര്ക്കും  അറിയാം .  ഒരിടം  സ്വന്തമായി ഇല്ലാത്തവരും  , വിലയ്ക്ക്  വാങ്ങുന്ന  സ്നേഹം  വീടു വരെ എത്തിക്കാൻ പറ്റാത്തത് കൊണ്ടും  , പക്വതയില്ലാത്ത  പ്രായത്തിൽ  പരീക്ഷണത്തിനു  ഇറങിയവരുമാണു  ഈകൂട്ടത്തിൽ  കൂടുതൽ.   കണ്ടാസ്വദിക്കുന്നവരും  ഒഴിഞ്ഞുമാറി  പോകുന്നവരും  വഴിപോക്കരിൽ ഉണ്ട്.    എന്നാൽ  സമരം ചെയ്യുന്നവരേയും ശി ക്ഷ വിധിക്കുന്നവരേയും  കാണാൻ കഴിഞ്ഞിട്ടില്ല.    സമയമില്ല,   വളരെ തിരക്കാണ്.

നമ്മുടെ  കിടപ്പുമുറി കൾ ക്കും    പ്രാഥമിക ആവശ്യങ്ങൾ  നിറവേറ്റുന്ന  മുറികളുടേയും  വാതിലുകൾ  ഒഴിവാക്കണം  എന്ന് പറഞ്ഞു സമരം ചെയ്യില്ല എന്ന് കരുതട്ടെ ?

   എന്ന് ,

സ്നേഹപൂർവ്വം 

നാടോടുമ്പോൾ  നടുവെ ഓടാൻ അറിയാത്ത  ഒരുവൾ.  

Saturday, December 13, 2014

LIFE AFTER DEATH?










LIFE after DEATH? DONATE ORGANS.



ORGANS ARE PRECIOUS,
PLEASE, DO NOT BURY IT.

Wednesday, November 26, 2014

വൃത്തിയാക്കാൻ വേണ്ടി വൃത്തി കേടാക്കുന്നവർ

ഇന്ന് അമ്മുവിൻറെ  സ്കൂൾ  " സ്വച്ഛതാ  അഭിയാ൯"  ന്റെ    ഭാഗമാകാൻ തീരുമാനിച്ചു.    അതിന്റെ  ആദ്യ പടിയായി  അമ്മുവിനേയും  കൂട്ടുക്കാരേയും  ഏകദേശം പതിനൊന്നു  മണിയോടെ  സ്കൂളിനടുത്തുള്ള  പാതയോരത്ത്  നിർത്തി,   ചൂലുകളും  ഞങ്ങളുടെ  കൈയ്യിൽ  ഉണ്ടായിരുന്നു .  അധ്യാപകരും  മാർഗ്ഗ നിർദേശികളായി  ഉണ്ടായിരുന്നു.   മുൻസിപാലിറ്റിക്കാർ  വൃത്തിയാക്കിയിട്ട്‌  അധിക നേരം  ആയിരുന്നില്ല ,   അതിനാൽ  ഞങ്ങളുടെ  ചൂലുകൾക്ക്  നിലം തൊടേണ്ടി  വന്നില്ല .സ്കൂൾ  അധികാരികൾ  കൊണ്ടുവന്ന  ഫോട്ടോഗ്രാഫർ  സമയത്ത് തന്നെ എത്തി , ഞങ്ങളുടെ  ചൂലുകൾ  പ്രവർത്തിക്കാൻ  തുടങ്ങി.  പ്രധാന അധ്യാപിക  അമ്മുവിൻറെ  ചൂൽ വാങ്ങി,  ക്യാമറ  കണ്ണുകൾ  'വൃത്തിയാക്കൽ'  ഒപ്പിയെടുത്തതിനുശേഷം ചൂൽ തിരികെ  നല്കുകയും  ചെയ്തു.  കുറെ നേരം കൂടി ,ആരെയോ  പ്രതീക്ഷിക്കുന്ന  മട്ടിൽ ഞങ്ങൾ വെയിലത്ത്  നിന്നു,   വഴിയാത്രക്കാർക്ക് ഞങ്ങൾ  ഒരു കാഴ്ച്ചയായി.   ക്ഷീണമകറ്റാൻ  കിട്ടിയ  ലഘു ഭക്ഷണത്തിന്റേയും  പാനിയത്തിന്റേയും   അവശിഷ്ടങ്ങൾ  ചവറ്റുകൊട്ട  അന്വേഷിച്ചു പോയില്ല.  





വൃത്തിയാക്കാൻ  ആരെങ്കിലും  വരുമല്ലോ?
വരും,  വരാതിരിക്കില്ല .

Wednesday, October 22, 2014

ഒരു കുഞ്ഞു ഹൃദയം

കയ്യിൽ കൊടുത്ത ഒരു കളിപാട്ടം ,   (ഒരു പൊട്ടിയ വാട്ടർ  ബോട്ടിലിന്റെ  ഭാഗം)  കടിച്ചു പിടിച്ചു കൊണ്ട് ,    അവന്റെ കയ്യിലുണ്ടായിരുന്ന   കിലുക്ക  അതിലിട്ട്  ശബ്ദമുണ്ടാക്കി  കളിച്ചു  കൊണ്ടിരിക്കുകയാണ്  അപ്പു.   ഓരോ പ്രവശ്യം  കിലുക്ക  താഴെ വീഴുമ്പോഴും  അവൻ  അത്  തിരിച്ചു എടുക്കുകയും  ഇടുകയും  ചെയ്യുന്നുണ്ട് .    ആരുടേയും സഹായത്തിനായി  അവൻ  കാത്തു  നില്ക്കുന്നില്ല .    പക്ഷെ  അവനു  ആവശ്യമുള്ള  ഒരു  സഹായം  നമ്മുടെ  അംഗീകാരം, അതും  കയ്യടി മാത്രം .   കയ്യടിയുടെ  ശബ്ദം  അവനെ ഒരു പാടു സന്തോഷിപ്പിക്കുന്നുണ്ട് ,   അതിനു പകരമായി  അവൻ മനോഹരമായി  ചിരിക്കും .    അവന്റെ  വിജയത്തിൽ  അവനും  സ്വയം  പ്രോത്സാഹിപ്പിക്കുകയും  അംഗീകരിക്കുകയും  ചെയ്യും,   അതാണു  അവനു  സ്വന്തം കയ്യടി.  പലപ്പോഴും  ഞാനും കയ്യടിച്ചിരുന്നു ,  മറന്ന  അവസരങ്ങളിൽ  എന്നെ ഓർമപെടുത്താൻ  അവൻ മറന്നില്ല ,   അവന്റെ  'മ്മ '  വിളി  അതിനായിരുന്നു.    'delayed  milestone '    അതായിരുന്നു അവന്റെ  പ്രശ്നം .ഒരു മണിക്കൂർ കഴിഞ്ഞു  ഞാനും  അവനും  ഈ കളി തുടങ്ങിയിട്ട്.    യാതൊരു മടുപ്പും  അവനില്ല .  മകന്റെ ആദ്യത്തെ  പ്രോഗ്രസ്സ്  റിപ്പോർട്ട്  വാങ്ങാൻ  വളരെ  സന്തോഷത്തോടെയാണു  അവൾ പോയിരിക്കുന്നത് .   മകനെ  തന്റെയടുത്ത്  ഇരിക്കുമോ  എന്ന പേടി  ഉണ്ടായിരിന്നു. അവൻ വാശി പിടിച്ചാൽ  എന്ത് ചെയ്യുമെന്ന  പേടി  ഉള്ളിലൊതുക്കി  താൻ  അവനെ കൂടെയിരുത്തി.   അവന്റെ  വിഷമം  അവതരിപ്പിക്കാൻ  അവൻ  വളർന്നിട്ടില്ലല്ലോ ?   ഇഷ്ടപെട്ട  പാട്ടുകൾ  വച്ചു കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചു .  അവന്റെ  അമ്മയുടെ  ആകുലതയും നിസ്സഹായതയും  മനസ്സിലാക്കിയിട്ടെന്ന  പോലെ  അവൻ  ആരേയും  ശല്യപെടുത്താതെ  കളിയിലും പാട്ടിലും എന്റെ കയ്യടിയിലും  ആഹ്ലാദിച്ചു.   ഓരോ  കയ്യടിക്കും  അക്ഷരമില്ലാത്ത  ഭാഷയിൽ  അവൻ  നന്ദി  പറഞ്ഞു കൊണ്ടിരുന്നു.   'delayed milestone '    ആയതു കൊണ്ടായിരിക്കാം  അവൻ  നന്ദി പറയാൻ  മടി  കാണിക്കാഞ്ഞത്.



Thursday, October 16, 2014

നന്ദിയാരോടു ചൊല്ലിടും ......

അണ്ഡ  ശീതികരണം  ഏറ്റെടുത്ത ആപ്പിളിനും  ഫേസ്ബുക്കിനും  നന്ദി....   പെണ് ബുദ്ധികളെ  അവർക്ക്  ആവശ്യമുണ്ട് .   കുട്ടികളെ  നോക്കി  പാഴാകേണ്ടതല്ല  പെണ്‍ബുദ്ധികൾ .  ഔദ്യോഗിക  ജീവിതം  മടുക്കുമ്പോൾ,  അല്ലെങ്കിൽ  കുട്ടികളെ നോക്കാൻ സമയമുണ്ടാകുമ്പോൾ , ശീതികരിച്ച  അണ്ഡം ഉപയോഗിച്ചു  നല്ല  കുട്ടികളെ  സൃഷ്ടിക്കാം ,     രക്തം ഊറ്റി കുടിച്ചവർ  നല്കിയ നാണയത്തുട്ടുകൾ  അവർക്ക് സമ്മാനമായി  നല്കാം .

പഴയ ഒരു കഥ ഓർമയുണ്ടോ ,    ഓടിയെടുക്കാൻ  കഴിയുന്നത്ര  ഭൂമി  എടുത്തോളാൻ പറഞ്ഞപ്പോൾ  മരണം വരെ ഓടിയ മൂഢന്റെ  കഥ.




Sunday, October 5, 2014

കണ്ണടച്ചു ഇരുട്ടാക്കരുതേ.....

ഗാനഗന്ധർവ്വൻ യേശുദാസ്  എന്താണു പറയാൻ  ഉദേശിച്ചതു  എന്ന്  എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.   എങ്കിലും എന്തിനീ  പ്രഹസനങ്ങൾ .      ആരെങ്കിലും  കല്ലെറിയാൻ കാത്തിരിക്കുകയായിരുന്നോ  , കൂട്ടെത്തിൽ  എറിയാൻ .    വീട്ടിലെ ഒരു മുതിർന്ന  ആൾ മറ്റുള്ളവരോടു  പറയാൻ ശ്രമിച്ച  ഒരു  കാര്യത്തിൽ  പറ്റിയ ചെറിയ പിഴവിനെ  ഇത്രയ്ക്കും  വഷളാക്കാൻ  മാത്രം എന്ത് ദ്രോഹമാണ്  അദ്ദേഹം  ചെയ്തത് .   

Wednesday, September 24, 2014

മഖ്‌സൂദ് -ഇന്ത്യ-ചൊവ്വ

മംഗൾയാൻ  ചൊവ്വയുടെ   ഭ്രമണ  പഥത്തിൽ എത്തിക്കാൻ സഹായിച്ച ഓരോ വ്യക്തിക്കും ആശംസകൾ .  

 മഖ്‌സൂദ്  എന്ന  പത്തൊൻപതുകാരനെ  കടുവ കൂട്ടിൽ  നിന്ന് രക്ഷിക്കാൻ  ഇതിലും  ബുദ്ധിമുട്ടുണ്ടായിരുന്നോ ?
മയക്കു വെടി  പോലും എളുപ്പം കിട്ടവുന്നതരത്തിൽ സൂക്ഷിക്കാനോ  ,    ഏതെങ്കിലും തരത്തിൽ രക്ഷിക്കാനോ  കഴിഞ്ഞില്ല,   പത്തു മിനിട്ട്  കടുവ കാത്തിരുന്നു,   എന്നാണു  റിപ്പോർട്ടുകൾ  പറയുന്നത്,  മനുഷ്യർക്ക്‌  നല്ല ബുദ്ധിയല്ലേ,  അവരുടെ  ആള്ക്കാരെ  രക്ഷിക്കും  എന്ന്  പാവം കടുവ  കരുതി.


 മഖ്സൂദിനോട്  കടുവ കൂട്ടിലേക്കു  ചാടാനോ  വീഴാനോ  ആരും പറഞ്ഞില്ലല്ലോ  അല്ലേ?  

Saturday, September 20, 2014

സ്വാതന്ത്ര്യം

അന്നുമോളുടെ   അനായാസമായ കുത്തികുറിക്കലുകളിൽ  അമ്മുവിന്  അസൂയ  തോന്നി തുടങ്ങി .    മനസ്സിൽ  തോന്നിയതെല്ലാം  അവൾ  പുസ്തക  താളുകളിലാക്കുന്നുണ്ട്.    ചില  താളുകൾ അവൾ തന്നെ  കീറി  മാറ്റുന്നുണ്ട്.  
ഓരോ താളുകളും അവളുടെ മനസ്സിന്റെ ചിത്രങ്ങൾ  കൊണ്ട്  നിറയുന്നു.   താൻ എഴുതുന്നതിന്റെ  വ്യാകരണമോ  വൃത്തമോ  അവൾക്കറിയില്ല,    അക്ഷരങ്ങൾ അവൾ തിരഞ്ഞെടുത്തതാണ് . ആരുടേയും വേദനയോ  ഭീഷണിയോ അവൾക്കു പ്രശ്നമല്ല.  പ്രശംസയോ  തിരസ്കരണമോ  അവളെ  ബാധിക്കുന്നില്ല .   
അന്നുമോൾ  എന്ന  രണ്ടു വയസ്സുകാരിയെ പോലെ എല്ലാവർക്കും മനസ്സിന്റെ  ഭാഷ  പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ  നന്നായിരുന്നു.

Friday, September 5, 2014

നന്ദി

മനസ്സിന്റെ  അന്ധകാരം  നീക്കി  സ്വതന്ത്രരാകാൻ  സഹായിക്കുന്ന  എല്ലാ  ഗുരുക്കന്മാർക്കും  നന്ദി.

Friday, August 22, 2014

ഒരു ബാർ കാഴ്ച

ബാറുകൾ  അടയ്ക്കണോ  തുറക്കണോ  എന്നാലോചിച്ച്
പലരുടെയും പലതും നഷ്ടപെടുന്ന ഈ സമയത്ത് ഒരു നാട്ടുകാരുടെ  ബാർ കാഴ്ച്ച.  



വീടിനടുത്ത്  സ്വന്തമായി മൂന്നു നക്ഷത്രങ്ങളുള്ള  ഒരു ഹോട്ടൽ വരുന്നു എന്നറിഞ്ഞപ്പോൾ  നാട്ടുകാർ  സന്തോഷിച്ചു ,   നമ്മുടെ നാടും അത്ര കുറവല്ലല്ലോ  എന്ന് കരുതി,  ഉയർന്നു  വരുന്ന കെട്ടിടം നോക്കി  ഉടമയല്ലാത്തവരും  അഭിമാനിച്ചു.    ഹോട്ടൽ വന്നതോടെ  പുതിയ landmark  ഹോട്ടൽ  ആയി മാറി ,  അതുവരെ ഒരു തടി മില്ലായിരുന്നു.    ഹോട്ടൽ അതിന്റെ  മഹാമനസ്കതയും  ഉദ്ദേശ്യവും  വെളിപെടുത്താൻ  അധികം ദിവസമെടുത്തില്ല.  എല്ലാവർക്കും  'വെള്ളം'  എന്ന ലക്ഷ്യത്തോടെ തുടങ്ങിയ  കൌണ്ടർ  ഞങ്ങളുടെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു.   മുൻപ് വണ്ടികളുടെ  ഇരമ്പൽ മാത്രമേ ശല്യമായിരുന്നുള്ളൂ ,   ഇപ്പോൾ  ഉടുതുണിയില്ലാതെയും ബോധം നഷ്ടപ്പെട്ടും കിടക്കുന്ന  കുറെ മനുഷ്യരാണ് വഴിയോരകാഴ്ചകൾ .  ആളുകളുടെ എണ്ണം കൂടുമ്പോൾ  ഒരു വാനിലിട്ടു ഹോട്ടലിന്റെ  മുറ്റത്ത് കൂട്ടിയിടാൻ തുടങ്ങിയിട്ടുണ്ട്.
ഹോട്ടലുടമ  കാണിക്കുന്ന ഔദാര്യം .

 സമീപവാസികൾക്ക്‌ ഇപ്പോൾ  മൂന്നിലതികം  നക്ഷത്രം കാണുന്നുണ്ട്. ...







Thursday, July 31, 2014

മരം വെട്ടും മണ്ണു മാന്തലും

പൂനയിൽ ഒരു ഗ്രാമം മണ്ണിനടിയിലായി,   മണ്ണിനെ സ്നേഹിച്ച കുറെ മനുഷ്യരും.    മരം വെട്ടുന്നതുകൊണ്ടും  മണ്ണു മാന്തുന്നതും കൊണ്ടാണ് മണ്ണിടിച്ചിൽ ഉണ്ടായതു എന്ന് ബുദ്ധിയുള്ളവർ  പറയുന്നു.  

അടുപ്പിൽ തീ പൂട്ടാൻ മരച്ചില്ല ഒടിക്കുന്നതു കൊണ്ടോ ചെടിയുടെ കടയ്ക്കിടാൻ മണ്ണെടുത്തതു കൊണ്ടോ അല്ല  മണ്ണിടിഞ്ഞത് എന്ന് എല്ലാവർക്കും  അറിയാം .
മരവും മണ്ണും  മൊത്തമായി വിഴുങ്ങിയവർ നോട്ടുകൾ കൊണ്ടു കണ്ണീർ ഒപ്പുന്നുണ്ടാവും,  അവരുടെ ദേഹത്തു ഒരു തരി മണ്ണു പോലും വീണില്ലല്ലൊ . 
കടയോടെ മരം പിഴുതുമാറ്റുന്നതും കുന്നു കുഴിയാക്കുന്നതും കാണാതെ പോയ അധികാരി വർഗ്ഗം,   കണ്ണുണ്ടായിട്ടും കാഴ്ച്ച വേണ്ടാ എന്ന് കരുതുന്നവർ .....



Wednesday, July 23, 2014

രാധയുടെ മാറാപ്പ്

രാധ  ചെല്ലുന്നിടത്തെല്ലാം  അസ്വസ്ഥതയുടെ ദുർഗന്ധം ഉണ്ടായിരുന്നു.   ആരെ പഴി ചാരും  എന്ന് കരുതി  രാധ തന്റെ  കഴിവുകളെ കുറിച്ചു കൂടുതൽ ബോധാവതിയായി കൊണ്ടിരുന്നു.   മറ്റുള്ളവരേക്കാൾ  മുന്തിയ ഇനമാണ് താനെന്നു കരുതിയിട്ടും  അംഗീകാരം ഒരു വിളിപ്പാടു അകലെയായിരുന്നു.

രാധയ്ക്കു സംസാരശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ , .
സ്വന്തം സ്തുതി ഗീതം മാത്രം കേൾക്കാവുന്ന കേൾവി ശക്തിയും അവളുടെ അലട്ടൽ കൂട്ടാൻ സഹായിച്ചു.


മറ്റുള്ളവരുടെ കുറവുകൾ  എണ്ണുന്നതിനിടെ തന്റെ കുറവുകൾ മനസ്സിലാക്കാൻ മറന്നുപോയ പാവം രാധ.   ഒറ്റപെട്ടുപോയ  രാധയ്ക്കു കൂട്ടായി കാണ്ണാടി മാത്രം അതിൽ  സ്വന്തം മുഖവും സ്വന്തമായ മറ്റു പലരും  മാത്രം.  കാണ്ണടിക്കു വിസ്തൃതി പോരാഞ്ഞിട്ടാണോ  അതോ കണ്ണിനു കാണാൻ  കഴിയാത്തതു കൊണ്ടാണോ ?  വീണ്ടും ദുഃഖം .  തന്റെ ദുഖത്തിന് കാരണക്കാരായി വിരലുകൾ പലരിലേക്കും ചൂണ്ടി ,   വീണ്ടും ഒരു തുരുത്തിൽ അകപെടാനെ അത് സഹായിച്ചുള്ളൂ .  താനറിയാതെ തന്നെ വലുതായി കൊണ്ടിരിക്കുന്ന മാറാപ്പ് തുറന്നു അതിലെ നിധിയെടുത്താൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുമെന്ന് കരുതി.


 ഒരിക്കലും തുറക്കാത്ത  തന്റെ മാറാപ്പു  തുറന്നപ്പോൾ  ഓടിയകന്ന 'ഞാനെന്ന ഭാവം '  രാധയ്ക്കു രക്ഷയായി.....

Tuesday, July 8, 2014

പെണ്‍ സ്വപ്നം


പെണ്ണുങളുടെ സ്വപ്നം, അതിലും വലിയ ഒരു സംഭവം ഭൂമിയില്‍ ഇല്ല എന്നു തോന്നി, ഈ അടുത്തു ഇറങിയ സിനിമയും അതിനെ കുറിച്ചുള്ള വാര്‍ത്തകളും കേട്ടപ്പോള്‍ .പെണ്ണുങള്ക്കു മാത്രമായി ഒരു സ്വപ്നം , നേട്ടം , അതിനു കൈയ്യടിക്കാന്‍ ഒരു പാട് പേര്‍ .കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചുള്ള ഒരു നേട്ടം മോശമാകുമോ?
ഒരോരുത്തരും സ്വന്തം കാര്യം മാത്രം നോക്കിയാല്‍കുടുംബം എന്ന വ്യവസ്ഥ ആവശ്യമില്ലാതെ വരും . ആര്‍ക്കാണു കുടുംബം ആവശ്യം എന്നു ചോദിക്കില്ല എന്നു കരുതുന്നു. ‘ ആരാന്റെ അമ്മയ്ക്കു ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല് ‘ എന്ന് കേട്ടിട്ടുണ്ട്.

Friday, July 4, 2014

സൈബെര്‍ കൂട്ടുകാര്‍

എന്തൊരു ശാലീനതയായിരുന്നു അവളുടെ മുഖത്ത്. അവളുടെ പോസ്റ്റുകള്‍ കണ്ടപ്പോള്‍ അവള്‍ തന്റെ കൂട്ടുകാരി തന്നെ എന്നുറപ്പിച്ചു. ഒരു ‘ ക്ലിക് ‘ മതിയല്ലോ ഒരാളെ കൂട്ടാനും കുറയ്ക്കാനും .സമയ നഷ്ടമില്ല, അതു കൊണ്ട് അവളേയും കൂട്ടി. ‘ സോഷ്യല്‍ നെറ്റുവര്‍  ‘ ക്കുകള്ക്കു ഒരു നന്ദിയും . നിന്റെ ചിന്തകളെ സംശയിക്കേണ്ടി വന്നില്ല.അവളുടെ ശുഭ ദിനാശംസകളോടെയാണു തന്റെ ഒരു  ദിവസം തുടങാറ്.ഒരിക്കലും പ്രതീക്ഷ് തെറ്റാറില്ല, ആത്മാര്‍ത്ഥ്മായ ഒരു മന്ദഹാസം പോലെ തന്നെയായിരിക്കും അവളുടെ പോസ്റ്റ്.തളര്‍ച്ചയില്‍ കരുത്തായിരുന്നു അവളുടെ മഹത് വചനങളുടെ ഷെയര്‍. കണ്ണിനു കുളിര്‍മയായിരുന്നു തിരഞെടുത്തു അയക്കുന്ന പൂക്കളുടേയും മറ്റും ചിത്രങള്‍.എത്ര പെട്ടന്നാണു എല്ലാം തകിടം മറിഞത്, സ്വയം കച്ചവട ചരക്കായി മാറുന്ന തരത്തിലെ പോസ്റ്റുകള്‍ തന്നെ ഞെട്ടിച്ചു. അഭിനന്ദിക്കാനും ഒരു പാട് പേരെ കിട്ടി, അതും അറിയാന്‍ കഴിഞു.സ്വയം വെറുക്കുന്നതു കൊണ്ടൊ അതൊ മറ്റുള്ളവരോടുള്ള വിധ്വേഷമൊ നിന്നെ കൊണ്ട് ഇതു ചെയ്യിക്കുന്നത്. നീ മറ്റൊരാളാകാതെ ,മുഖം മൂടി നീക്കി നിന്റെ നന്മ പുറത്തു കൊണ്ടു വരാന്‍ നിന്നെ സഹായിക്കും കൂട്ടുകാര്‍.

Wednesday, June 25, 2014

സ്ത്രീ അറിയേണ്ടത്?

ഇന്നത്തെ സ്ത്രീകള്ക്ക് ഒരു വിധം എല്ലാ കാര്യങളിലും അറിവുണ്ട്. നമുക്ക് അഭിമാനിക്കാം .
അപകടപെടുത്താന്‍ വരുന്നവരെ മനസ്സിലാക്കാന്‍  വൈകുന്നുണ്ട്.പല പീഡനങളിലും പ്രതികള്‍ പെണ്‍ കുട്ടികളുടെ പരിചയക്കാര്‍ തന്നെയാണു
.
വേട്ടക്കാരെ കണ്ടാല്‍ ചെറിയ ജീവികള്ക്കു വരെ തിരിച്ചറിയാം .

Wednesday, June 4, 2014

ലോക പരിസ്ഥിതി ദിനം


സ്വന്തം വാസ സ്ഥലം നശിപ്പിക്കുന്ന ഒരേ ഒരു ജന്തു മനുഷ്യനാണു എന്നാണു അറിവ്. അതു കൊണ്ടു തന്നെ ഒരു സംശയം, നാം വല്ല അന്യ ഗ്രഹ ജീവികളാണോ ?ഭൂമിയെ നശിപ്പിക്കാന്‍ ഏതോ ശത്രു ഗ്രഹത്തില്‍ നിന്ന് അയച്ച പടയാളികള്‍ ? അല്ല എന്നു തോന്നുണ്ടെങ്കില്‍ ഇന്നു മാത്രമല്ല എന്നും നമുക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കാം, കാത്തു സൂക്ഷിക്കാം .
http://www.reenamini.blogspot.in/

Monday, June 2, 2014

സ്കൂള്‍ കാലം അന്നും ഇന്നും

അന്ന് എന്നു പറയുമ്പോള്‍ ഒരുമുപ്പതുകൊല്ലങള്ക്കു മുമ്പ്.
ഇന്നത്തെ പോലെ നിറങളുടേയും ഡിസൈനുകളുടേയും ആഘോഷമായിരുന്നില്ല യൂണിഫോം . പച്ചയും വെള്ളയും അല്ലെങ്കില്‍ നീലയും വെള്ളയും , യൂണിഫോം ഇല്ലാത്ത സ്കൂളുകളും ധാരാളം .ബസ്സ് സ്റ്റോപ്പുകളിലേയ്ക്കുള്ള നടത്തം , പത്തു പൈസക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ബസ്സ് ജീവനക്കാര്‍ . സ്കൂള്‍ ബസ് ഈ പ്രശ്നം ഏറ്റെടുത്തു.ബര്‍ഗറും മറ്റു വിദേശ വിശിഷ്ട വിഭവങളും കിട്ടാത്തതിനാല്‍ കുട്ടികള്‍ പുളിയും ,നെല്ലിക്കയും ,കടലയും , കപ്പലണ്ടിയുമായി പത്തോ ഇരുപതോ പൈസ ചിലവാക്കിയിരുന്നു.പരസ്യ ചിത്രങള്‍ കാണാന്‍ കിട്ടാത്തതു കൊണ്ട് ആവശ്യങള്‍ കുറവായിരുന്നു.
ടൂഷ്യന്‍ എന്ന പകര്‍ച്ച വ്യാധി ഇത്രയും ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ ഇഷ്ടമുള്ള കളികള്‍ കളിച്ചിരുന്നു.എന്തു കളിയാണു ഭാവിയിലേയ്ക്കു നല്ലതു എന്നതിനെ കുറിച്ച് അധികം ആലോചന ഇല്ലാതിരുന്നതു നന്നായി.ഒരോ മാര്‍ക്കിന്റേയും തൂക്കം നോക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചില്ല. ഒരല്പം തിരക്കു കുറഞ ജീവിതം,എന്നിട്ടും അധികം ആരും ജീവിതത്തില്‍ തോറ്റില്ല.

Tuesday, May 27, 2014

കുട്ടി കടത്ത്(ഓര്‍മ )


2008-ലെ ഒരു ദീപാവലി അവധിക്കാലത്ത് മുംബൈയില്‍ നിന്ന് നേത്രാവതിയില്‍ നാട്ടിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു.
ട്രയിനില്‍ ഒരു കുട്ടിയുടെ കരച്ചില്‍ ഞങള്‍ കയറിയതു മുതല്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ആരുടേയും ആശ്വാസവാക്കുകള്‍ കേള്‍ക്കുന്നുമില്ല. എന്തോ കുഴപ്പം ഉണ്ടെന്നു തോന്നിയപ്പോള്‍ ഞാന്‍ കരച്ചിലിന്റെ ഉടമയെ അന്വേഷിച്ച് ചെന്നു.പതോ പതിനൊന്നോ വയസ്സുള്ള ഒരു കുട്ടിയായിരുന്നു അവള്‍. ഒരു വിളറിയ കുട്ടി, കൂടെ ഒരു തടിച്ചു കൊഴുത്ത സ്ത്രീയും. ആ സ്ത്രീ ചെവി കേള്‍ക്കാത്തവളെ പോലെ ഇരിക്കുന്നുണ്ട്. എന്റെ ചോദ്യത്തിനൊന്നു ഉത്തരം കിട്ടിയില്ല, എന്റെ സഹായത്തിനു ഒന്നു രണ്ടു യാത്രക്കാര്‍ എത്തി.സം സാരിക്കാന്‍ കഴിവില്ലാത്തവളാണു താന്‍ എന്നു ആ സ്ത്രീ ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു. അത് വിശ്വസിക്കാന്‍ തോന്നിയില്ല. ഞങള്‍ കുട്ടിയെ ഞങളുടെ അടുത്തേക്കു കൊണ്ടുവന്നു. അവള്‍ വയറു വേദന കൊണ്ടും പേടി കൊണ്ടുമാണു കരയുന്നത് എന്ന് പറഞു.അവളുടെ പിതാവു ആന്റിയുടെ പറഞയച്ചതാണു എന്നവള്‍ പറഞു. ആന്റിയെ അവള്‍ ആദ്യമായി കാണുന്നത് റയില്‍വെ സ്റ്റേഷനില്‍ വച്ചും.
അവളുടെ കുടുംബത്തിന്റെ അവസ്ഥ അവള്‍ പറഞു തന്നു. ഇനിയും കുട്ടികള്‍ ഈ ട്രയിനില്‍ ഉണ്ടെന്നും അവളില്‍ നിന്ന് മനസ്സിലാക്കിയപ്പോള്‍ ഞങള്‍ ടി.സി. യെ വിവരം അറിയിച്ചു.
ഇതിനിടെ യാത്രക്കാര്‍ രണ്ടു ചേരികളിലായി. ഒരു മത വിഭാഗത്തിന്റെ ചുമലില്‍ കുറ്റം ചുമത്തുകയും ചെയ്തു. ഒരു ഭീകരാവസ്ഥയ്ക്കു സാക്ഷിയായി. മഡ്ഗാവു എന്ന് സറ്റേഷനില്‍ വച്ചു കുട്ടിയേയും സ്ത്രീയേയും പോലീസിനു കൈമാറി, സ്ത്രീ ബധിരയും ഊമയും അല്ല എന്നു അപ്പോള്‍ മനസ്സ്സിലായി.അന്നത്തെ ആ കുട്ടികള്‍ രക്ഷ പെട്ടിരിക്കുമെന്ന് കരുതുന്നു. വല്ലപ്പോഴും ആ മുഖം ഓര്‍മയിലെത്താറുണ്ട്. ഈ അടുത്ത് നടന്ന സംഭവം അവളെ വീണ്ടും ഓര്‍മിപ്പിച്ചു.ഒരു രക്ഷിതാവിനും സ്വന്തം മക്കളെ വിറ്റ് ജീവിക്കേണ്ടി വരാത്ത തരത്തിലെ ഉയര്‍ച്ച നമ്മുടെ നാടിനുണ്ടാവട്ടെ....

Thursday, May 22, 2014

ഞാനു൦ വരുന്നൂ....

ഇന്നേയ്ക്കു  ഏഴു ദിവസ൦  തികയുന്നു,  നീ എന്നെ  ഒറ്റയ്ക്കാക്കി   യാത്രയായിട്ട്.  നീ വരുമെന്ന പ്രതീക്ഷയിൽ ,  മരണത്തിലേക്കാണു പോയതു എന്ന് വിശ്വസിക്കാനാകാതെ........., അമ്മുവിനു ആരുമില്ല എന്നറിയാമല്ലോ?
നാല്പതു   വർഷത്തിനിടയിൽ   ഒരിക്കലും   നമ്മൾ  പിരിഞ്ഞിരുന്നിട്ടില്ലല്ലോ?   മക്കളില്ലാത്തവരാണെന്ന  ചിന്ത  നാം  പണ്ടേ  ഉപേക്ഷിച്ചിരുന്നുവല്ലോ?  നമുക്ക് നാം തന്നെ മതിയായിരുന്നു.    മക്കളില്ലാത്തതു  ഒരു  അനുഗ്രഹമായിട്ടേ  ഞാൻ  സംസാരിക്കാരുള്ളൂ ,  നീ പഠിപ്പിച്ചു  തന്ന  സൂത്രം ,  മറ്റുള്ളവരുടെ  സഹതാപത്തിൽ  നിന്ന്  രക്ഷപെടാൻ .  മക്കളുള്ളവരുടെ   ദുരിതവും  സ്നേഹമില്ലായ്മയും  ചൂണ്ടികാണിച്ചു  തന്നു നീ  എന്നെ  ആശ്വസിപ്പിക്കുമായിരുന്നു .     അതൊരു  ക്രൂരമായ, അസൂയയുടെ   ആനന്ദമല്ലേ  എന്ന് തോന്നുമായിരുന്നു.   ഒരു  കുട്ടിയെ  ലഭിക്കാനുള്ള  എല്ലാ  പരീക്ഷയിലും  തോറ്റ  നമുക്ക്  ഇത്തരം ഒരാശ്വാസം .

.എങ്കിലും മരണം വരെ  നീ കൂടെ ഉണ്ടാവും എന്ന് കരുതി, അല്ലെങ്കിൽ മരണം ഒരുമിച്ചാവും എന്ന് കരുതി.  നീ പോയതിനു തലേന്നു നമ്മൾ പട്ടിയുടെ ഓലി പതിവില്ലാതെ ശ്രദ്ധിച്ചു,   നമ്മളിൽ ആരെ കൊണ്ടുപോവാനാണു എന്ന് പറയുകയും ചെയ്തു.    പിറ്റേ ദിവസം എന്റെ മടിയിൽ കിടന്നു അവസാന ശ്വാസം വലിക്കുമ്പോൾ  അതെന്താണു എന്ന് പോലും എനിക്ക് മനസ്സിലായില്ല.  ആരൊക്കെയോ  ആശുപത്രിയിൽ കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരുകയും ചെയ്തു.    പിന്നീടുള്ള ഏതാനും മണിക്കൂർ  അമ്മു നിന്നെ കുറിച്ചു  മാത്രം സംസാരിച്ചു.  എല്ലാവരുടേയും  ചോദ്യങ്ങള്ക്ക്  മറുപടിയായി  പലവട്ടം നിന്റെ മരണം പുനവതരിപ്പിച്ചു.   ഓരോരുത്തരും  അവസാനം 'ഭാഗ്യ മരണം '  എന്ന് പറഞ്ഞു.    ആർക്കാണു ഭാഗ്യം നിനക്കോ, എനിക്കോ , അതോ നമുക്ക് ജനിക്കാതിരുന്ന  കുഞ്ഞുങ്ങൾക്കോ ,  നമുക്ക് വേണ്ടി സമയം ചിലവാക്കേണ്ടി വരുമായിരുന്ന ബന്ധുക്കൾക്കോ?


ഇപ്പോൾ ഞാൻ പലതും കേള്ക്കുന്നു....,   അവൾക്കെന്താ   കുഴപ്പം?,  അവശ്യത്തിലധികം സമ്പാധിച്ചിട്ടുണ്ടല്ലോ ?   ഇവള്ക്ക് വെള്ള ഉടുത്തുകൂടെ?  ഇവളെന്താ കരയാത്തെ?  അഹങ്കാരത്തിനു ഒരു കുറവും വന്നിട്ടില്ല ,  ഉള്ളതൊക്കെ  പാവന്ങൾക്കു കൊടുത്തുകൂടെ?  അങ്ങനെ പലതും.   ആർക്കും  ഞാൻ മറുപടി കൊടുത്തിട്ടില്ല  കേട്ടോ .   നമുക്ക് കൂട്ടായി ഒരു കുട്ടിയെ ദത്തെടുക്കാം എന്ന് പലപ്പോഴും ഞാൻ പറയാറുണ്ടായിരുന്നു,   സ്വന്തം  ചോരയേ കൂടെ നിൽക്കൂ എന്നാണു നീ പറയാറ്.  അതിൽ വലിയ സത്യമില്ല എന്നറിയാമായിരുന്നു .  എങ്കിലും ഒരു വാക്ക് തർക്കം ഒഴിവാക്കാനായി ഞാൻ മൌനം പാലിക്കാരാണു  പതിവ്.    പൂക്കാത്തതും  കായ്ക്കാത്ത്തതും  എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞു.   മനസ്സിലെ വേദന മറയ്ക്കാനായി അവരുടെ  കുറവുകൾ നിരത്തി  അവരെ  തോല്പ്പിച്ചു വരാറുണ്ട്.   അത്തരം കഥകൾ കേൾക്കാൻ  നിനക്കിഷ്ടമായിരുന്നു.   ഇന്ന് എനിക്ക് ജയിക്കണമെന്നില്ല,   എന്റെ വിജയഗാഥ കേൾക്കാൻ ആരുമില്ല.  എനിക്കായി നീ ബാക്കി വച്ചതു ജീവനില്ലാത്തവയല്ലേ?  





നീ ജോലി കഴിഞ്ഞു തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ പകൽ മുഴുവൻ കഴിയും.   ഇന്ന് ഞാൻ  നിനക്ക് വേണ്ടി ഒരു കല്യാണ കുറി എടുത്തു വച്ചു,  നമുക്ക് ഒരുമിച്ചു പോകേണ്ടതല്ലേ എന്ന് കരുതി,  പൊന്നുവിന്റെ  കല്യാണത്തിനു നമ്മൾ ഒരുമിച്ചു വരും എന്ന് പറഞ്ഞിരുന്നല്ലോ?  
മുല്ലപ്പൂ മാലയിട്ട ചിത്രത്തിൽ ഇരുന്നു നീ എന്നെ കളിയാക്കി എന്തോ ചോദിക്കുന്ന പോലെ , ഒരുമിച്ചു എങ്ങനെ പോകും എന്നായിരിക്കും.  എനിക്ക് മനസ്സിലായി.  അയ്യോ രാത്രി ആയി, എനിക്ക് പേടിയാവുന്നു .  സ്വന്തം നിഴലിനെ പോലും ഞാൻ പേടിക്കാൻ തുടങ്ങുന്നു.  നീ ഇവിടെയുണ്ടാകുമെന്നു  പറഞ്ഞ വാക്ക് വിശ്വസിച്ചാണു ഞാൻ ഇത്രയും ദിവസം കഴിച്ചു കൂട്ടിയതു,  ഇനി എനിക്ക് വയ്യ , നിനക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമില്ലല്ലോ ?     ഞാനും വരുന്നു......

Tuesday, May 20, 2014

ചോദ്യവും ഉത്തരവും


ചോദ്യം (സ്ത്രീകള്‍):--- ബീവറെജ് ശാലകളുടെ മുന്നില്‍ ക്ഷമയോടെ നില്‍ക്കുന്ന നിങള്‍ക്ക് മാവേലി സ്റ്റോറില്‍ പോയി വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൂടെ?
ഉത്തരം (പുരുഷന്മാര്‍):-- മാവേലിയില്‍ നിന്ന് വീട്ടിലെത്തിക്കുന്നവയുടെ കൂടെ കിട്ടുന്ന കല്ലിനും പുഴുവിനുമടക്കമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, മദ്യത്തിലാണെങ്കില്‍ ഇത്തരം കുഴപ്പങള്‍ ഉണ്ടാവാറില്ല, ഉണ്ടെങ്കില്‍ തന്നെ ഞങള്ക്കു പരാതിയുമില്ല, എന്നും ക്ഷമയോടെ കാത്തുനിന്ന് വാങാനും മോന്താനും പറ്റണേ എന്ന പ്രാര്‍ത്ഥ്നയേ ഉള്ളൂ.

Friday, May 2, 2014

കയ്യേറ്റക്കാരുടെ ശ്രദ്ധയ്ക്കു...


കുടിയേറ്റം , കയ്യേറ്റം എല്ലാം തെറ്റു തന്നെ. നമ്മുടേതല്ലാത്തതിനൊന്നും നമുക്കു അവകാശമില്ല.എങ്കിലും ജീവിക്കാന്‍ ഒരു തുണ്ടു ഭൂമിയും ഭക്ഷിക്കാന്‍ അല്പം ഭക്ഷണവും ശ്വസിക്കാന്‍ വായുപോലെ അത്യാവശ്യമാണല്ലോ?
പിന്നെ ഇപ്പൊള്‍ നടക്കുന്ന ഒഴിപ്പിക്കലും ആത്മഹത്യ ശ്രമവും വമ്പന്‍ കയ്യേറ്റക്കാരെ രക്ഷിക്കാന്‍ രക്തസാക്ഷികളെ സ്രഷ്ടിക്കാനാകാതിരിക്കട്ടെ.
വിശപ്പു സഹിക്കാനാകാതെ ഒരു അപ്പ കഷ്ണം മോഷ്ടിച്ചാലെ അത് കളവാകൂ, മൊത്തം സംഭരണ ശാല മോഷ്ടിച്ചാല്‍ അത് തൊപ്പിയിലെ പൊന്‍ തൂവലാകുന്ന കാലമാണിതു.

Wednesday, April 30, 2014

മരിച്ചിട്ടും മരിക്കാതെ.....


കഴിഞ കൊല്ലം മരിച്ച ഒരാളെ ‘ social network site ‘ല്‍
‘ suggestion ‘ല്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരവസ്ഥയിലായി.
ആ കുട്ടിയുടെ ദാരുണമായ അന്ത്യം ഒരിക്കല്‍ കൂടി ഓര്‍മ്മയിലെത്തി.
മുംബൈയുടെ ജീവനാഡിയായ ട്രെയിന്‍ പലരേയും ലക്ഷ്യത്തിലേക്കു എത്തിക്കുന്നതിനിടയ്ക്കു ചിലരെ ഇല്ലാതാക്കാറുണ്ടു. ഇവിടെ ഇതൊരു പുതിയ കാര്യമല്ല, ആര്‍ക്കും .കുറച്ചു ദിവസങള്‍ക്കുമുമ്പ് ആ കല്ലറ കാണേണ്ടി വന്നു.ഈ ആഴ്ച ‘ suggestion column‘ത്തിലും .അല്പം ജീവന്‍ ഇത്തരം നെറ്റുവര്‍ക്കുകളില്‍ ബാക്കി വച്ചിട്ടുണ്ടോ, അകാലത്തില്‍ വന്നു ചേര്‍ന്ന മരണത്തെ വരിക്കാനിഷ്ടമില്ലാതെ.

Thursday, April 24, 2014

ആരും യോഗ്യരല്ലേ?...


മുംബൈ നഗരത്തില്‍ ഇന്നലെ ഏകദേശം പകുതിയോള
പേരേ വോട്ടു ചെയ്തുള്ളൂ.എല്ലാ വിഭാഗങളില്‍ നിന്നുമുള്ള ബോധവല്‍ക്കരണം ഉണ്ടായിട്ടും ഇതാണു അവസ്ഥ.
ഒരു ടി.വി. റിയാലിറ്റി ഷോയുടെ പ്രാധാന്യം ​പോലും രാജ്യത്തിന്റെ നേതാവിനെ തിരഞെടുക്കുന്നതിനു കൊടുത്തില്ല.
ഞാനായിരുന്നെങ്കില്‍എന്ന് പലപ്പോഴും പറയാറുള്ള നാം വലിയ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരി. ഇനി നാളെ മുതല്‍ വീണ്ടും സമരം ചെയ്യുകയോ കുറ്റം കണ്ടെത്തുകയോ ചെയ്യാം .

Tuesday, April 22, 2014

ലോക ഭൌമ ദിനം


ഇന്നത്തെ ദിവസത്തേക്കു വേണ്ടി വലിയ വലിയ ചിന്തകളും സംവാദങളും നടക്കുകയാണല്ലോ?.
നല്ല ചിന്തകള്‍  നല്ല  പ്രവര്‍ത്തിയിലേക്കു നയിക്കും .
ചില ചെറിയ കാര്യങള്‍.   മുറ്റത്ത് ഇല വീഴുന്നത് ഒഴിവാക്കാന്‍ മരം മുറിക്കുകയും പല രീതികള്
ഉപയോഗിച്ചു മണ്ണിനെ ഒളിച്ചു വയ്ക്കുകയും
ചെയ്യുന്നതു ഒഴിവാക്കികൂടെ?
വീടിന്റെ തണല്‍ നഷ്ടപെടാതിരിക്കും . ചെടികള്‍ക്കു
വെള്ളം നനയ്ക്കാന്‍ മടിയുള്ള നാം വാഹനങള്‍
കഴുകാനും മറ്റും വെള്ളം ആവശ്യത്തിലധികം
ഉപയോഗിക്കുന്നുണ്ട്.
എല്ലാം വെട്ടിനിരപ്പാക്കിയാല്‍ ഭംഗിയായി എന്ന ചിന്ത നമ്മെയും ഇല്ലാതാക്കും, അപ്പോള്‍ ഭൂമിയും ഭംഗിയായി.

Monday, April 21, 2014

മാപ്പു സാക്ഷി

അടുക്കള ജോലിയെല്ലാ൦ കഴിഞു ഇടനാഴിയിലെ കോണിൽ മക്കളെയുമായി ചുരുണ്ടു കൂടി.   കുറെ നേരമായി മനസ്സു പതിവിൽ കൂടുതൽ വേദനിച്ചിരുന്നു.
പതിവില്ലാതെയുളള  കൊച്ചാങളയുടെ കാലൊച്ച തൻെറ ഭയ൦ വർദ്ധിപ്പിച്ചു.   മടിയിൽ കിടന്നുറങിയിരുന്ന ഉണ്ണിക്കുട്ടനെ താഴെ കിടത്തി എഴുന്നേറ്റു നിന്നു.
അത് എന്നു൦ അങനെയായിരുന്നല്ലോ ,  കൂടപിറപ്പ് എന്നതിനേക്കാൾ യജമാനനയാരുന്നല്ലോ?    അച്ചുവു൦ അമ്മുവു൦ സുഖമായി ഉറങുന്നുണ്ടായിരുന്നു,  ഇപ്പോൾ ഉണ്ണിക്കുട്ടനു൦  .   ആങളയുടെ മുഖ൦ എന്തോ ഒളിപ്പിക്കുന്നുണ്ടോ?...തൻെറ ചിന്തയ്ക്കു വിരാമമിടുവാനുളള ആജ്ഞ പോലെ കുറച്ചു വാക്കുകൾ.


"മീനുമോൾ പോയി, കഴിയുന്നതു൦ വേഗ൦ വണ്ടിയിൽ കയറ്,  കുട്ടികളേയു൦ കൂട്ടിക്കോ".   എന്നിൽ നിന്ന് ഏതോ മൃഗത്തിൻെറതുപോലുളള ശബ്ദ൦ പുറപ്പെട്ടു,  മക്കൾ പേടിചെഴുന്നേറ്റു. തലചുറ്റുകയു൦ തൊണ്ട വരളുകയു൦ ചെയ്യുമ്പോഴു൦ കണ്ണ് മണവാട്ടിയായി പടിയിറങിയ മീനുമോളെ   കാണുകയായിരുന്നു.    മണവാട്ടിയായി അവൾ ഈ പടിയിറങിയ നിമിഷ൦ എന്തൊരു സന്തോഷമായിരുന്നു.  അവൾക്ക് ചേർന്ന
വരൻ, ജോലിയു൦ കുടു൦ബവു൦ എല്ലാ൦ ഒന്നിനൊന്നു മെച്ച൦.   അച്ഛനില്ലാത്ത മോൾക്കു ഇതിൽപര൦ ഭാഗൃ൦ കിട്ടാനില്ല.   അച്ഛനില്ല എന്നു പറഞാൽ തെറ്റാകു൦.
 വീടുവിട്ടിറങിയിട്ടു അതോ ഇറക്കിയിട്ടോ  ഒന്നു൦ വേർതിരിച്ചറിയാ൯ കഴിയുന്നില്ല,എല്ലാത്തിനു൦ ഞാൻ മാപ്പു സാക്ഷി  ,വർഷ൦ മൂന്നു കഴിഞു.

ഉണ്ണിക്കുട്ടനെ തോളിലേറ്റി കാറിൽ കയറുമ്പോൾ അച്ചുവു൦ അമ്മുവു൦ നിശബ്ദരായി അനുഗമിച്ചു.  "കണ്ടിട്ടു പോരുക, ഒന്നു൦ ചോദിക്കുകയോ പറയുകയോ ചെയ്യരുത്",   ആങള ഓർമിപ്പിച്ചു.    കരയില്ല എന്നറിയാമല്ലോ..കണ്ണീരു വറ്റിയിട്ടു വർഷ൦ കുറെയായല്ലോ?  
തളരാ൯ പോലു൦ തനിക്ക് അവകാശ൦ ഇല്ല. താങാനുളളത് മൂന്നു കൊച്ചു മക്കളേ ഉള്ളൂ എന്ന തിരിച്ചറിവോടെ മക്കളെ ഒന്നുകൂടെ അരികത്തിരുത്തി.  കാർ ആ വലിയ വീടി൯െറ പടിക്കൽ നിർത്തി.  മൂകമായ അന്തരീക്ഷത്തിലേയ്ക്ക് ,  നനഞ മണ്ണിലേയ്ക്ക് ഞാനു൦ മക്കളു൦ കാലെടുത്തു  വച്ചു,  തളരാതെ കരയാതെ.     

 വെളളയുടുപ്പിച്ചു കിടത്തിയിരിക്കുന്ന മീനുവി൯െറ മുഖ൦ ഒന്നേ നോക്കിയുള്ളൂ, കാഴ്ചയെ ശപിച്ച നിമിഷമായിരുന്നു അത്.    അവളുടെ ചുണ്ടുകൾ  തന്നോടു പറഞ രഹസൃ൦ സൂക്ഷിച്ചു കൊണ്ടു ,  ഒന്നുമറിയാതെ  തോളിൽ കിടക്കുന്ന ഉണ്ണികുട്ടനേയു൦ കൊണ്ട് പുറത്ത് കടന്നു.  കരയാ൯ പോലു൦ അനുവാദമില്ലാത്ത അമ്മുവു൦ അച്ചുവു൦ പിന്നാലെയുണ്ട്.  കാറിൽ തിരിച്ചു കയറുമ്പോൾ മരുമക൯െറ ശബ്ദ൦ "അമ്മേ,  ശപിക്കരുതേ,  ഞാനല്ല..."  അവനു വാക്കുകൾ മുഴുവിക്കാനായില്ല  ആരോ തടസപെടുത്തി.   മിറ്റത്താരോ പറയുന്നത് കേട്ടു,  കിണറ്റിൽ ചാടിയതാണ് എന്ന്,  വിശ്വസിക്കണ്ട കാരൃമില്ല ആ പുലമ്പൽ.  

പിന്നീട് അറിയാ൯ കഴിഞു, അമ്മായിമ്മയുടെ കൈയ്യിൽ നിന്നു വന്ന പിഴവായിരുന്നു എന്ന്.  പിടിക്കപെടാതിരിക്കാ൯ ഇളയ മകൻ സഹായിച്ചു,  കിണറ്റിലെടുത്തിടുക  ഒരു ബുദ്ധിമുട്ടുളള കാരൃമായിരുന്നില്ല,  തെങു കയറ്റക്കാര൯ തെങി൯ മുകളിലായിരുന്നതു കൊണ്ടു മീനു തന്നോടു പറഞ രഹസൃ൦ ആങളയു൦ അറിഞു.    മീനുവിനു വേണ്ടി  താനടക്ക൦ ആരു൦ കണ്ണീർ പൊഴിച്ചില്ല.  ഇടനാഴിയിലെ പായയിൽ ഞാനു൦ മക്കളു൦ ചുരുണ്ടു കൂടി.  വെളുക്കുന്നതിനു മുമ്പ് മിറ്റമടിക്കണ൦.



Friday, April 18, 2014

എസ്.എസ്.എല്‍.സി വിജയം

വളരെ ഉയര്‍ന്ന വിജയശതമാനം. നമ്മുടെ കുട്ടികളെ കുറിച്ചു നമുക്കു അഭിമാനിക്കാം.ഈ വിജയം ടൂഷ്യന്‍ ക്ലാസ്സുകളുടേയൊ, മാതാപിതാക്കളുടേയൊ ആകുന്നതു കൊണ്ടാകാം ,മുന്നോട്ടുള്ള വഴികളില്‍ ഈ മികവ് കാണിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

Saturday, April 12, 2014

ഉത്പന്ന൦

            

നഗരത്തിൻെറ  പുത്തൻ ആവശൃങൾ നിറവേറ്റാനുളള സന്നദ്ധതയോടെ പുതിയ 'ഷോപ്പി൦ഗ്    മാൾ'  അതിൻെറ എല്ലാ  ആഡ൦ഭരത്തോടുകൂടെ വീടിനടുത്തു൦ എത്തി.    സമീപവാസികളെല്ലാ൦ പുതിയ കാഴ്ചയിൽ വളരെ സന്തോഷിച്ചു. നിറപകിട്ടുളള കാഴ്ച.  ആ കുടക്കീഴിൽ എല്ലാ൦ ഉണ്ട്.    മക്കളുടെ പുത്തനാവശൃ൦ അതൃാവശൃമായി മാറിയപ്പോൾ അമ്മുവു൦ കുടു൦ബവു൦ അവിടെയെത്തി. മകനെ ആകർഷിച്ച electronic shop, ജീവിത൦ സുഗമവു൦ അനായാസവു൦ ആന്ദകരവുമാക്കാനുളള ഉപകരണങളെ കൊണ്ടു നിറച്ചിരുന്നു.പഠന സഹായികളു൦ കുറവായിരുന്നില്ല.   അവിടെ ജോലി ചെയ്യുന്നവരുടെ ക്ഷമയു൦ സഹകരണവു൦ എടുത്തു പറയേണ്ടതു തന്നെയാണ്.
പുത്ത൯ തലമുറയ്ക്കു ഇത്തര൦ ഗുണങൾ കുടു൦ബത്തിൽ  കുറഞു വരികയാണല്ലോ?  'pay packet' ഉ൦ 'performance' ഉ൦ തമ്മിൽ 'direct variation' ബന്ധമാണല്ലോ ?

  കുട്ടികൾ  'game zone' ൽ മുഴുകിയപ്പോൾ,   'shopping mall' ഒന്നു ചുറ്റിയടിച്ചു വരാ൦ എന്ന ചിന്തയുമായി അമ്മു നടന്നു.  വർണ്ണ ശബളമായ ഓരോ കടയു൦  കണ്ണിനു൦ മനസ്സിനു൦ സുഖമുളളതു തന്നെയായിരുന്നു.   മക്കളെ കുറ്റപെടുത്താനാവില്ല എന്നു തോന്നി.  വിവധതര൦ 'brand name' കൾ വായിക്കുന്നതിനടയ്ക്കു ഒരു കടയുടെ പേർ വളരെ വിതൃസ്തമായി കണ്ടു.   'shop for needy children' എന്നെഴുതിയ കടയിലേയ്ക്കു വളരെ ആകാ൦ക്ഷയോടെ കടന്നു ചെന്നു. ഉത്പന്നങൾ ഒന്നു൦ വില്പനയ്ക്കു കണ്ടില്ല, പകര൦ വാത്സലൃ൦ തുളുമ്പുന്ന മാതാപിതാക്കളുടേയു൦ സാമാധാന൦ വിളമ്പുന്ന കുടു൦ബങളുടേയു൦ 'enlarge' ചെയ്ത ഫോട്ടോകൾ അവിടെ കണ്ടു.   തന്നെ സഹായിക്കുവാ൯ 'sales person' എത്തി.  ആ൯റിക്ക് അച്ഛനേയോ അമ്മയേയൊ വേണ്ടത് എന്ന ചോദൃ൦ തന്നെ ഞെട്ടിച്ചു.    അച്ഛനുമ്മയു൦ എനിക്കുണ്ട് എന്ന ഭയപ്പാടു കൂടിയുളള മറുപടി .എ൯റെ അറിവില്ലായ്മ അവർ ക്ഷമിച്ചു.

തങളുടെ കടയുടെ ഉദ്ദേശ൦ വളരെ ലളിതമായു൦ സരസമായു൦ വിവരിച്ചു.കുട്ടികൾക്കു സമയ൦ നല്കാ൯ കഴിയാത്ത മാതാപിതാക്കളെ സഹായിക്കുക എന്നതാണ് തങളുടെ ഉദ്ദേശ൦ എന്ന് അവർ പറഞറിഞു.വളർന്നു എന്ന് അഭിമാനിക്കുന്ന മക്കൾക്കു  ആവശൃമില്ലാതായിരിക്കുന്ന മാതാപിതാക്കളുടെ എണ്ണ൦ കൂടിവരികയാണല്ലോ?    എന്നാൽ വള൪ന്നുവരുന്ന മക്കൾക്ക് മാതാപിതാക്കളുടെ സ്നേഹവു൦ സമയവു൦ കിട്ടുന്നുമില്ല.   ആവശൃ൦ കഴിഞു ഉപേക്ഷിച്ച പാഴ് വസ്തുക്കളെ ഉപയോഗത്തിലേയ്ക്കു കൊണ്ടു വരാ൯ കഴിയാ൯ കഴിയുമല്ലോ എന്ന് വിശദീകരണ൦ തന്നയാളിൻെറ ചോദൃരൂപേണയുളള ഉത്തര൦.

'ദാന൦' എന്ന പേരിൽ  ഒരു 'സർവ്വീസ്'  ഫീസോടുകൂടെ .    'മഷീനു' കളുടെ ലോകത്തു നിന്ന് കുട്ടികളെ പുറത്തു കൊണ്ടു വരാ൯ ഈ അച്ഛന്മമാ൪ സഹായിക്കുന്നു.     'photo album' ത്തിൽ നിന്ന് നമ്മുടെ ഇഷ്ട൦ അനുസരിച്ച് അമ്മയേയൊ അച്ഛനേയോ അതോ ഒരുമിച്ചോ തിരെഞടുക്കാ൦.  ഈ പുതിയ സ൦രഭത്തെ അഭിനന്ദിക്കാതെ വയ്യ.   അമ്മു മക്കളുടെ അടുത്തേക്കു പാഞു. അവർക്കു ഞാനുണ്ട് എന്ന് ഒാർമപെടുത്താ൯.  'games' ൽ   മുഴുകിയിരുന്ന അവരെ ത൯െറ സാന്നിധൃ൦ അറിയാ൯ സഹായിച്ചത് ഒരു 'power failure'  ആയിരുന്നു.


വായനക്കാരോട്:--  2008 ൽ സഭയുടെ 'mahila darshan' ൽ കൊടുത്തിരുന്നു, അതിനാൽ പഴകിയതാണ്.  ചില ആ൦ഗലേയ വാക്കുകൾ അതൃാവശൃ൦ തോന്നിയിടത്ത് ഉപയോഗിച്ചു.




Friday, April 4, 2014

സൂര്യനെല്ലി--വിരുന്ന്

ഒരു വിരുന്നു അവസാനിച്ച വിഷമം ഉണ്ടോ പലര്‍ക്കും?ഒരു പെണ്‍ കുട്ടിയുടെ കണ്ണിരുകൊണ്ട് ഇത്രയധികം ആളുകള്‍ക്കു ഗുണം ഉണ്ടായിക്കാണില്ല.നാല്‍പതു ദിവസത്തെ വേദന പറഞു മനസ്സിലാക്കാന്‍ പതിനെട്ടു വര്‍ഷം ?മനസ്സിലാകാന്‍ ഒരു സമയം ഉണ്ടു, അതുവരെ വേദന അനുഭവിക്കുന്ന ആള്‍ക്കു മാത്രമേ അതു മനസ്സിലാകുകയുള്ളൂ.എത്രയോ ആളുകള്‍ സഹതപിച്ചു, കവിത എഴുതി,സിനിമ പിടിച്ചു, പ്രസംഗിച്ചു, എന്നിട്ടും ഒന്നിനും ഒരു തീരുമാനമായില്ല. പലറ്ക്കും അറിയാം, എന്നാല്‍ അറിയേണ്ടവര്‍ക്കു ഒന്നും അറിയില്ല.ഇനിയെങ്കിലും രക്ഷിക്കൂ എന്നു ആരോടും ആവശ്യപെടാതിരിക്കൂ, രക്ഷിക്കല്‍ ഒരു പുതിയ കച്ചവടമാണു.

Friday, March 28, 2014

തിരഞെടുപ്പ്--പരീക്ഷ

പ്രായ പൂര്‍ത്തിയായ ഒരോ ഭാരതീയനും എറ്റവും ബുദ്ധിമുട്ടുള്ള ഒരു പരീക്ഷ എഴുതുവാനുള്ള തയ്യാറെടുപ്പിലാണല്ലോ?ആരെ തെരഞെടുത്താലും സ്വയം തോല്‍ക്കുന്ന ഒരു പരീക്ഷ.എല്ലാവരുടെ പരീക്ഷ സഹായികളും ഒന്നു പോലെ തന്നെ. ആവര്‍ത്തന വിരസതയില്ലാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നു തോന്നുന്നു.പുണ്യ നദിയില്‍ കുളിച്ചു പാപങള്‍ കഴുകി കളഞതായോ അതോ തെറ്റുകളെല്ലാം കുമ്പസാരിച്ചു പാപപൊറുതി കിട്ടിയവരായോ അതോ മറ്റു പല മാര്‍ഗ്ഗങളിലൂടെ പുണ്യംനേടിയവരായി തോന്നുന്നുണ്ട്, പല നേതക്കന്മാരുടേയും  സംസാരവും ക്ഷമയും കാണുമ്പോള്‍.ഒരു പുതു പ്രതീക്ഷയോടെ നമ്മുക്കു ഒരിക്കല്‍ കൂടി പരീക്ഷയെഴുതാം , തോല്‍ക്കില്ല എന്ന് കരുതാം .

Friday, March 14, 2014

വാര്‍ത്തകള്‍ -പ്രഹസനങള്‍


ദിവസത്തില്‍ ഒരു തവണയെങ്കിലും വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യണമെന്നു കുട്ടികളോടു അമ്മു പറയുമായിരുന്നു.
ഇഷ്ടമില്ലെങ്കിലും ഒരു പരിധി വരെ അവര്‍ അതു അനുസരിക്കുമായിരുന്നു. അമ്മു കണ്ടില്ല എന്നു നടിച്ച സത്യം അവര്‍ കണ്ടുപിടിച്ചു.കുറ്റബോധത്തോടെ സമ്മതിക്കേണ്ടി വന്നു. വാര്‍ത്തകള്‍ പൊതു ജനത്തിനുവേണ്ടിയല്ല അതു ചാനല്‍ നടത്തിപ്പുക്കാറ്ക്കുവേണ്ടിയാണു എന്നു.അപ്പോള്‍ വാര്‍ത്തകള്‍ക്കു ഇടവേള....

Friday, March 7, 2014

വനിതകള്ക്കു---ഒരു ദിനം മാത്രം


വനിത ദിനം കിട്ടിയല്ലോ എന്ന് കരുതി ആശ്വസിക്കുന്നവരുടെ ഓറ്മ്മയ്ക്കു,ചില പരിചയപെടുത്തല്‍ ....

1. ഏതു ഉത്പന്നം വിറ്റഴിക്കപെടണമെങ്കിലും തങളുടെ ശരീരം അത്യാവശ്യമാണെന്നു കരുതുന്ന വനിതകള്‍ .
2. രക്ഷ ആരോ കൊണ്ടുവന്നു തരും എന്നു കരുതുന്ന വനിതകള്‍ .
3. സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചൂഷണം ശ്രദ്ധിക്കാന്‍ സമയം കിട്ടാത്ത വനിതകള്‍ .

Thursday, February 27, 2014

ആള്‍ ദൈവങള്‍

ആള്‍ ദൈവങളുടെ വളറ്ച്ചയും തളറ്ച്ചയും നമ്മെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.എല്ലാ മനുഷ്യരും ദൈവ സന്നിധിയില്‍ ഒരു പോലെ തന്നെ. ദൈവത്തോട് സം വദിക്കാന്‍ ഇടനിലക്കാരനെ നാം തന്നെ തിരഞെടുത്തു വളറ്ത്തുന്നു. എപ്പോഴും ആരുടെയെങ്കിലും അടിമ ആയിരിക്കാനുള്ള ആഗ്രഹം , പലതും നേടാന്‍ എളുപ്പമാറ്ഗ്ഗം തേടുന്നു.മെഴുകുതിരികളും സാമ്പ്രാണി തിരികളും നേറ്ച്ച് കാഴ്ച്ചകളും  ഇടനിലക്കാരനും ഇല്ലാതെ ദൈവത്തിന്റെ സ്വരം കേള്ക്കാന്‍ നാം ശ്രമിക്കുമ്പോള്‍ കുറ്റക്കാരായ ആള്‍ ദൈവങള്‍ പിറക്കില്ല.

Tuesday, February 18, 2014

ആറ്ഭാടം എന്ന 'കല'

ആറ്ഭാടം ഒരു കലാരൂപമായി രൂപപെട്ടു വരുന്നുണ്ടു എന്നു തോന്നുന്നു.എത്ര ഭം ഗിയായി നമ്മള്‍ പണം ചിലവാക്കുകയും പ്രദറ്ശിപ്പിക്കുകയും ചെയ്യുന്നു.വിവാഹത്തിനും ജനനത്തിനും മരണത്തിനും മറ്റു പലതിനും ഇന്ന് നടത്തിപ്പുക്കാരെ കിട്ടും (event management team).ഒരാശ്വാസമാണു അവരുടെ വരവ്. അവര്‍ പറഞാല്‍ നമ്മള്‍ അനുസരിക്കുകയും ചെയ്യും  .ഇനി ഒരു വിവാഹ വിശേഷം , ഒരു വിവാഹ വിരുന്നാണു നടക്കുന്നത്. നടത്തിപ്പുക്കാര്‍ എല്ലാ ഒരുക്കങളും നടത്തി.വധുവും വരനും എല്ലാവരും വളരെ ക്ഷമയോടെ നടത്തിപ്പുക്കാര്‍ പറയുന്നത് അനുസരിച്ചു പാട്ടിന്റെ അകമ്പടിയോടു കൂടെ ഓടുന്നു, വട്ടം കറങുന്നു, പിന്നോട്ട് ഓടാന്‍ പറയുന്ന്നു, അതും അനുസരിക്കുന്നു.ഈ അടുത്ത് ഒരു പുതിയ ഇനം (അമ്മുവിന്) കാണാനിടയായി. ചെറുപ്പത്തില്‍ കളിച്ചിരുന്ന ‘ നാരങ വാലെ ,ചൂണ്ടയൂക്കു രണ്ടേ, ഇലകള്‍ പച്ച ,പൂക്കള്‍ മഞ... ‘ ഈ കളിയുടെ ഒരു ബദ്ധു.വധുവിനേയും വരനേയും ഈ കളിയില്‍ ചെയ്യുന്നതു പോലെ കൈകള്‍ ക്കുള്ളില്‍ പെടുത്താമെങ്കില്‍ അവറ്ക്ക് വധൂവരന്മാരെ ഉമ്മ വയ്ക്കാം .ആരുടേയും കൈകളില്‍ പെടാതിരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ഒന്നു രണ്ടിടത്ത് തോറ്റു കൊടുക്കേണ്ടി വന്നു. ഈ വക കൂത്തുകളൊക്കെ കാണാനുള്ള വകുപ്പു വയറിനു ആദ്യം കിട്ടിയിരുന്നു.അടുത്ത വിശപ്പിന്റെ വിളി വരുന്നതുവരെ വാരി വിതറിയ പണം പല രൂപത്തില്‍ അവതരിച്ചുകൊണ്ടിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുക എന്ന രീതി മാറി കാഴ്ചവസ്തുക്കളും കാഴ്ച്ചക്കാരും ആയി മാറുന്നു.

Tuesday, February 11, 2014

ഭൂമിയുടെ ആധാരം

വടക്കു കിഴക്കു സം സ്ഥാനങളിലെ മനുഷ്യരെ തലസ്ഥാനത്തെ ജനതയക്കു അയിത്തമായിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ല, ഒരോരുത്തരും ഒരോ സമൂഹവും ഒരോ പ്രദേശത്തിന്റെ അധികാരികളും അവകാശികളും ആയി തന്നെ തന്നെ കരുതുന്നു. ഒരു തരം സ്വയം ​രക്ഷ.എല്ലാം ഒറ്റയ്ക്കു അനുഭവിക്കാനുള്ള സ്വാര്‍ ത്ഥത. കഴിവില്ലാത്തവനെ ആക്രമിക്കാനുള്ള മ്രഗീയത. മഹാരാഷ്ട്രയില്‍  ആദ്യം ​മദ്രാസികളേയും ഇപ്പൊള്‍ ഉത്തരേന്റ്യക്കാരേയും അയിത്തമാണു , എല്ലാവര്‍ ക്കും ഈ അസുഖമില്ല.ചവിട്ടി കൂട്ടാന്‍ ആരെയിങ്കിലും കിട്ടണം ചിലര്‍ ക്കു. വെള്ളക്കാരന്‍ കവറ്ച്ചയ്ക്കു വന്നപ്പോള്‍ നമ്മള്‍ നല്ല ആതിഥേയരായി.അഥിതി ദേവൊ ഭവ എന്നു പാടി കുറെ കാലം നടന്നു. വെള്ള നിറവും ഭാഷയും അധികാര മനോഭാവവും അവരെ നമ്മുടെ അതിഥികളാക്കി.ആര്‍ ക്കെങ്കിലും ദൈവം ഭൂമി പതിച്ചു കൊടുത്തിട്ടുണ്ടൊ ആവൊ? പിന്നെ ആരെയാണു നാം ഭയപ്പെടുന്നത്? ആരെ ഭരിക്കാനാണു നമുക്കു അവകാശം ?

Saturday, January 25, 2014

പങ്കുവയ്ക്കണമോ?

അമ്മു ദുഖവും സന്തോഷവും പങ്കുവയ്ക്കുന്ന ഒരു സമൂഹത്തിലായിരുന്നു.സന്തോഷം പങ്കുവയ്ക്കുന്നതിലൂടെ ഇരട്ടിയാകുകയും ദു:ഖം പങ്കുവയ്ക്കുന്നതിലൂടെ ആശ്വാസം കിട്ടുകയും ചെയ്തിരുന്നു.ഈ അടുത്ത കാലത്ത് ഇതിനു വിപരീതമായി ചിന്തിക്കുന്ന കുറെ മനുഷ്യരെ കാണാനിടയായി.മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കു ചേരുമ്പോള്‍ ദു:ഖിക്കുകയും , ദു:ഖത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ .മനസ്സിലുള്ള നല്ല വാക്കുകള്‍ , നല്ല പ്രവര്‍ ത്തികള്‍ എല്ലാം ഉള്ളില്‍ ഒതുക്കി സ്വയം വെന്തുരുകുന്ന ജന്മങള്‍ .എന്തു കൊണ്ടായിരിക്കും മനുഷ്യര്‍ കുറേ പേരെങ്കിലും ഇങനെ ആയത്? വളരെ പെട്ടന്നു പകരുന്ന ഒരു അസുഖം ആണെന്നു കരുതുന്നു. മനുഷ്യനു സഹായത്തിനു പല തരം മഷീനുകളും പല നാടുകളിലെ മൂല്യം കൂടിയ കറന്‍ സികളും വിദ്യഭ്യാസ സര്‍ ട്ടിഫിക്കറ്റുകളും മതിയെന്നു കരുതിയൊ?

Tuesday, January 7, 2014

വയോജന റിയാലിറ്റി ഷോ

ചില റിയാലിറ്റി ഷോകളിലെ പരാതി പറച്ചിലും കരച്ചിലും മനസ്സു കുത്തി തുറക്കലും കാണുമ്പോള്‍ വളരെ സഹതാപം തോന്നാറുണ്ട്. ഒരു കൊച്ചു വീട്ടിലെ കാര്യങള്‍ വീട്ടില്‍ പറഞു തീറ്ക്കാനൊ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാനൊ മുഖത്തോടു മുഖം നോക്കാനൊ സമയം ഇല്ലാത്തവര്‍ കിട്ടാന്‍ പോകുന്ന സമ്മാന തുകയുടെ വലിപ്പത്തില്‍ മനസ്സു തുറക്കുന്നു.അധികം ചിലവില്ലാതെ വീട്ടില്‍ തന്നെ ഇരുന്ന് മറ്റുള്ളവരുടെ ദു:ഖം കാണുന്നതിന്റെ സന്തോഷം വേറെ ചിലറ്ക്കു. പലരുടേയും വിണ്ഡിവേഷം തന്റെ പണപെട്ടി വലുതാക്കി തരുന്നത് മറക്കാനാവില്ല
ഒരു കൂട്ടറ്ക്കു.കുട്ടികള്, സ്ത്രീകള്‍ ,പുരുഷന്മാര്‍ അങനെ ഒരു വിധം എല്ലാ ഗണത്തിലും പെട്ടവര്‍ ഭാഗ്യം പരീക്ഷിച്ചു.
ഈ കസറ്ത്തിനുള്ളിലും ജീവിതത്തിലും ഒന്നും ചെയ്യാനില്ലാതെ ഇരുന്നവറ്ക്കായി പല പേരിലും ആലയങള്‍ ഉള്ളതു നന്നായി. വയസ്സു കാലം വീടിനു പുറത്തു, സ്വന്തമല്ലാത്ത മറ്റാരുടേയൊ കരുണ കാത്തു, ചില നല്ല ജന്മങള്‍ ബാക്കിയുള്ളതു കൊണ്ട് ജീവിച്ചു വരുകയായിരുന്നു.പുതിയ റിയാലിറ്റി ഷോകളില്‍ ആവശ്യമുണ്ട് എന്നറിഞപ്പോള്‍ മുതല്‍ ഈ വയോജനങളുടെ ഭാരം കൂടി, ഇനി മക്കള്ക്കു വേണ്ടി സമ്മാനം വാങി കൊടുത്തിട്ടു തിരിച്ചു വരാം എന്നു പറയുന്നു ഈ പാവങള്‍ .

Wednesday, January 1, 2014

പുതുവത്സരാഘോഷം

പുതുവത്സരാഘോഷം പുലറ്ച്ച അഞ്ചുമണി വരെ വേണമെന്ന് നാഗരികര്‍ ശാഠ്യം പിടിച്ചു. ജനങളുടെ ആവശ്യം തങളുടെ അത്യാവശ്യമായതുകൊണ്ട് അധികാരികള്‍ സമ്മതിച്ചു.മും ബൈയിലെ ജനങള്‍ക്കാണു ഈ സൗകര്യം കിട്ടിയത്.ബാറുകളും ഹോട്ടലുകളും  ആഘോഷത്തിനുവേണ്ട എല്ലാം അഞ്ചുമണിവരെ ലഭിച്ചു. എല്ലാവറ്ക്കും സന്തോഷം . കുറെ പോലിസുകാര്‍ പല തരം ആഘോഷങള്ക്കു സാക്ഷിയായി.പ്രത്യേകിച്ചു പ്രശ്നങളൊന്നും വാറ്ത്തകളില്‍ സ്ഥാനം പിടിച്ചില്ല. എല്ലാവരും നല്ല നടപ്പുകാരായൊ?അതൊ ആഘോഷതിമറ്പ്പില്‍ പരാതി പറയാനും എഴുതാനും മറന്നോ?വീട്ടില്‍ കിട്ടാത്ത സതോഷം തേടി പുലറ്ച്ചെ വരെ നടന്ന എല്ലാവരും ആരെയും ഉപദ്രവിച്ചില്ല എന്നു കരുതട്ടെ?