Monday, June 2, 2014

Widgets

സ്കൂള്‍ കാലം അന്നും ഇന്നും

അന്ന് എന്നു പറയുമ്പോള്‍ ഒരുമുപ്പതുകൊല്ലങള്ക്കു മുമ്പ്.
ഇന്നത്തെ പോലെ നിറങളുടേയും ഡിസൈനുകളുടേയും ആഘോഷമായിരുന്നില്ല യൂണിഫോം . പച്ചയും വെള്ളയും അല്ലെങ്കില്‍ നീലയും വെള്ളയും , യൂണിഫോം ഇല്ലാത്ത സ്കൂളുകളും ധാരാളം .ബസ്സ് സ്റ്റോപ്പുകളിലേയ്ക്കുള്ള നടത്തം , പത്തു പൈസക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ബസ്സ് ജീവനക്കാര്‍ . സ്കൂള്‍ ബസ് ഈ പ്രശ്നം ഏറ്റെടുത്തു.ബര്‍ഗറും മറ്റു വിദേശ വിശിഷ്ട വിഭവങളും കിട്ടാത്തതിനാല്‍ കുട്ടികള്‍ പുളിയും ,നെല്ലിക്കയും ,കടലയും , കപ്പലണ്ടിയുമായി പത്തോ ഇരുപതോ പൈസ ചിലവാക്കിയിരുന്നു.പരസ്യ ചിത്രങള്‍ കാണാന്‍ കിട്ടാത്തതു കൊണ്ട് ആവശ്യങള്‍ കുറവായിരുന്നു.
ടൂഷ്യന്‍ എന്ന പകര്‍ച്ച വ്യാധി ഇത്രയും ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ ഇഷ്ടമുള്ള കളികള്‍ കളിച്ചിരുന്നു.എന്തു കളിയാണു ഭാവിയിലേയ്ക്കു നല്ലതു എന്നതിനെ കുറിച്ച് അധികം ആലോചന ഇല്ലാതിരുന്നതു നന്നായി.ഒരോ മാര്‍ക്കിന്റേയും തൂക്കം നോക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചില്ല. ഒരല്പം തിരക്കു കുറഞ ജീവിതം,എന്നിട്ടും അധികം ആരും ജീവിതത്തില്‍ തോറ്റില്ല.

No comments:

Post a Comment