Thursday, July 31, 2014

മരം വെട്ടും മണ്ണു മാന്തലും

പൂനയിൽ ഒരു ഗ്രാമം മണ്ണിനടിയിലായി,   മണ്ണിനെ സ്നേഹിച്ച കുറെ മനുഷ്യരും.    മരം വെട്ടുന്നതുകൊണ്ടും  മണ്ണു മാന്തുന്നതും കൊണ്ടാണ് മണ്ണിടിച്ചിൽ ഉണ്ടായതു എന്ന് ബുദ്ധിയുള്ളവർ  പറയുന്നു.  

അടുപ്പിൽ തീ പൂട്ടാൻ മരച്ചില്ല ഒടിക്കുന്നതു കൊണ്ടോ ചെടിയുടെ കടയ്ക്കിടാൻ മണ്ണെടുത്തതു കൊണ്ടോ അല്ല  മണ്ണിടിഞ്ഞത് എന്ന് എല്ലാവർക്കും  അറിയാം .
മരവും മണ്ണും  മൊത്തമായി വിഴുങ്ങിയവർ നോട്ടുകൾ കൊണ്ടു കണ്ണീർ ഒപ്പുന്നുണ്ടാവും,  അവരുടെ ദേഹത്തു ഒരു തരി മണ്ണു പോലും വീണില്ലല്ലൊ . 
കടയോടെ മരം പിഴുതുമാറ്റുന്നതും കുന്നു കുഴിയാക്കുന്നതും കാണാതെ പോയ അധികാരി വർഗ്ഗം,   കണ്ണുണ്ടായിട്ടും കാഴ്ച്ച വേണ്ടാ എന്ന് കരുതുന്നവർ .....



Wednesday, July 23, 2014

രാധയുടെ മാറാപ്പ്

രാധ  ചെല്ലുന്നിടത്തെല്ലാം  അസ്വസ്ഥതയുടെ ദുർഗന്ധം ഉണ്ടായിരുന്നു.   ആരെ പഴി ചാരും  എന്ന് കരുതി  രാധ തന്റെ  കഴിവുകളെ കുറിച്ചു കൂടുതൽ ബോധാവതിയായി കൊണ്ടിരുന്നു.   മറ്റുള്ളവരേക്കാൾ  മുന്തിയ ഇനമാണ് താനെന്നു കരുതിയിട്ടും  അംഗീകാരം ഒരു വിളിപ്പാടു അകലെയായിരുന്നു.

രാധയ്ക്കു സംസാരശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ , .
സ്വന്തം സ്തുതി ഗീതം മാത്രം കേൾക്കാവുന്ന കേൾവി ശക്തിയും അവളുടെ അലട്ടൽ കൂട്ടാൻ സഹായിച്ചു.


മറ്റുള്ളവരുടെ കുറവുകൾ  എണ്ണുന്നതിനിടെ തന്റെ കുറവുകൾ മനസ്സിലാക്കാൻ മറന്നുപോയ പാവം രാധ.   ഒറ്റപെട്ടുപോയ  രാധയ്ക്കു കൂട്ടായി കാണ്ണാടി മാത്രം അതിൽ  സ്വന്തം മുഖവും സ്വന്തമായ മറ്റു പലരും  മാത്രം.  കാണ്ണടിക്കു വിസ്തൃതി പോരാഞ്ഞിട്ടാണോ  അതോ കണ്ണിനു കാണാൻ  കഴിയാത്തതു കൊണ്ടാണോ ?  വീണ്ടും ദുഃഖം .  തന്റെ ദുഖത്തിന് കാരണക്കാരായി വിരലുകൾ പലരിലേക്കും ചൂണ്ടി ,   വീണ്ടും ഒരു തുരുത്തിൽ അകപെടാനെ അത് സഹായിച്ചുള്ളൂ .  താനറിയാതെ തന്നെ വലുതായി കൊണ്ടിരിക്കുന്ന മാറാപ്പ് തുറന്നു അതിലെ നിധിയെടുത്താൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുമെന്ന് കരുതി.


 ഒരിക്കലും തുറക്കാത്ത  തന്റെ മാറാപ്പു  തുറന്നപ്പോൾ  ഓടിയകന്ന 'ഞാനെന്ന ഭാവം '  രാധയ്ക്കു രക്ഷയായി.....

Tuesday, July 8, 2014

പെണ്‍ സ്വപ്നം


പെണ്ണുങളുടെ സ്വപ്നം, അതിലും വലിയ ഒരു സംഭവം ഭൂമിയില്‍ ഇല്ല എന്നു തോന്നി, ഈ അടുത്തു ഇറങിയ സിനിമയും അതിനെ കുറിച്ചുള്ള വാര്‍ത്തകളും കേട്ടപ്പോള്‍ .പെണ്ണുങള്ക്കു മാത്രമായി ഒരു സ്വപ്നം , നേട്ടം , അതിനു കൈയ്യടിക്കാന്‍ ഒരു പാട് പേര്‍ .കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചുള്ള ഒരു നേട്ടം മോശമാകുമോ?
ഒരോരുത്തരും സ്വന്തം കാര്യം മാത്രം നോക്കിയാല്‍കുടുംബം എന്ന വ്യവസ്ഥ ആവശ്യമില്ലാതെ വരും . ആര്‍ക്കാണു കുടുംബം ആവശ്യം എന്നു ചോദിക്കില്ല എന്നു കരുതുന്നു. ‘ ആരാന്റെ അമ്മയ്ക്കു ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല് ‘ എന്ന് കേട്ടിട്ടുണ്ട്.

Friday, July 4, 2014

സൈബെര്‍ കൂട്ടുകാര്‍

എന്തൊരു ശാലീനതയായിരുന്നു അവളുടെ മുഖത്ത്. അവളുടെ പോസ്റ്റുകള്‍ കണ്ടപ്പോള്‍ അവള്‍ തന്റെ കൂട്ടുകാരി തന്നെ എന്നുറപ്പിച്ചു. ഒരു ‘ ക്ലിക് ‘ മതിയല്ലോ ഒരാളെ കൂട്ടാനും കുറയ്ക്കാനും .സമയ നഷ്ടമില്ല, അതു കൊണ്ട് അവളേയും കൂട്ടി. ‘ സോഷ്യല്‍ നെറ്റുവര്‍  ‘ ക്കുകള്ക്കു ഒരു നന്ദിയും . നിന്റെ ചിന്തകളെ സംശയിക്കേണ്ടി വന്നില്ല.അവളുടെ ശുഭ ദിനാശംസകളോടെയാണു തന്റെ ഒരു  ദിവസം തുടങാറ്.ഒരിക്കലും പ്രതീക്ഷ് തെറ്റാറില്ല, ആത്മാര്‍ത്ഥ്മായ ഒരു മന്ദഹാസം പോലെ തന്നെയായിരിക്കും അവളുടെ പോസ്റ്റ്.തളര്‍ച്ചയില്‍ കരുത്തായിരുന്നു അവളുടെ മഹത് വചനങളുടെ ഷെയര്‍. കണ്ണിനു കുളിര്‍മയായിരുന്നു തിരഞെടുത്തു അയക്കുന്ന പൂക്കളുടേയും മറ്റും ചിത്രങള്‍.എത്ര പെട്ടന്നാണു എല്ലാം തകിടം മറിഞത്, സ്വയം കച്ചവട ചരക്കായി മാറുന്ന തരത്തിലെ പോസ്റ്റുകള്‍ തന്നെ ഞെട്ടിച്ചു. അഭിനന്ദിക്കാനും ഒരു പാട് പേരെ കിട്ടി, അതും അറിയാന്‍ കഴിഞു.സ്വയം വെറുക്കുന്നതു കൊണ്ടൊ അതൊ മറ്റുള്ളവരോടുള്ള വിധ്വേഷമൊ നിന്നെ കൊണ്ട് ഇതു ചെയ്യിക്കുന്നത്. നീ മറ്റൊരാളാകാതെ ,മുഖം മൂടി നീക്കി നിന്റെ നന്മ പുറത്തു കൊണ്ടു വരാന്‍ നിന്നെ സഹായിക്കും കൂട്ടുകാര്‍.