വടക്കു കിഴക്കു സം സ്ഥാനങളിലെ മനുഷ്യരെ തലസ്ഥാനത്തെ ജനതയക്കു അയിത്തമായിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ല, ഒരോരുത്തരും ഒരോ സമൂഹവും ഒരോ പ്രദേശത്തിന്റെ അധികാരികളും അവകാശികളും ആയി തന്നെ തന്നെ കരുതുന്നു. ഒരു തരം സ്വയം രക്ഷ.എല്ലാം ഒറ്റയ്ക്കു അനുഭവിക്കാനുള്ള സ്വാര്‍ ത്ഥത. കഴിവില്ലാത്തവനെ ആക്രമിക്കാനുള്ള മ്രഗീയത. മഹാരാഷ്ട്രയില്‍ ആദ്യം മദ്രാസികളേയും ഇപ്പൊള്‍ ഉത്തരേന്റ്യക്കാരേയും അയിത്തമാണു , എല്ലാവര്‍ ക്കും ഈ അസുഖമില്ല.ചവിട്ടി കൂട്ടാന്‍ ആരെയിങ്കിലും കിട്ടണം ചിലര്‍ ക്കു. വെള്ളക്കാരന്‍ കവറ്ച്ചയ്ക്കു വന്നപ്പോള്‍ നമ്മള്‍ നല്ല ആതിഥേയരായി.അഥിതി ദേവൊ ഭവ എന്നു പാടി കുറെ കാലം നടന്നു. വെള്ള നിറവും ഭാഷയും അധികാര മനോഭാവവും അവരെ നമ്മുടെ അതിഥികളാക്കി.ആര്‍ ക്കെങ്കിലും ദൈവം ഭൂമി പതിച്ചു കൊടുത്തിട്ടുണ്ടൊ ആവൊ? പിന്നെ ആരെയാണു നാം ഭയപ്പെടുന്നത്? ആരെ ഭരിക്കാനാണു നമുക്കു അവകാശം ?
No comments:
Post a Comment