Thursday, February 27, 2014

ആള്‍ ദൈവങള്‍

ആള്‍ ദൈവങളുടെ വളറ്ച്ചയും തളറ്ച്ചയും നമ്മെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.എല്ലാ മനുഷ്യരും ദൈവ സന്നിധിയില്‍ ഒരു പോലെ തന്നെ. ദൈവത്തോട് സം വദിക്കാന്‍ ഇടനിലക്കാരനെ നാം തന്നെ തിരഞെടുത്തു വളറ്ത്തുന്നു. എപ്പോഴും ആരുടെയെങ്കിലും അടിമ ആയിരിക്കാനുള്ള ആഗ്രഹം , പലതും നേടാന്‍ എളുപ്പമാറ്ഗ്ഗം തേടുന്നു.മെഴുകുതിരികളും സാമ്പ്രാണി തിരികളും നേറ്ച്ച് കാഴ്ച്ചകളും  ഇടനിലക്കാരനും ഇല്ലാതെ ദൈവത്തിന്റെ സ്വരം കേള്ക്കാന്‍ നാം ശ്രമിക്കുമ്പോള്‍ കുറ്റക്കാരായ ആള്‍ ദൈവങള്‍ പിറക്കില്ല.

Tuesday, February 18, 2014

ആറ്ഭാടം എന്ന 'കല'

ആറ്ഭാടം ഒരു കലാരൂപമായി രൂപപെട്ടു വരുന്നുണ്ടു എന്നു തോന്നുന്നു.എത്ര ഭം ഗിയായി നമ്മള്‍ പണം ചിലവാക്കുകയും പ്രദറ്ശിപ്പിക്കുകയും ചെയ്യുന്നു.വിവാഹത്തിനും ജനനത്തിനും മരണത്തിനും മറ്റു പലതിനും ഇന്ന് നടത്തിപ്പുക്കാരെ കിട്ടും (event management team).ഒരാശ്വാസമാണു അവരുടെ വരവ്. അവര്‍ പറഞാല്‍ നമ്മള്‍ അനുസരിക്കുകയും ചെയ്യും  .ഇനി ഒരു വിവാഹ വിശേഷം , ഒരു വിവാഹ വിരുന്നാണു നടക്കുന്നത്. നടത്തിപ്പുക്കാര്‍ എല്ലാ ഒരുക്കങളും നടത്തി.വധുവും വരനും എല്ലാവരും വളരെ ക്ഷമയോടെ നടത്തിപ്പുക്കാര്‍ പറയുന്നത് അനുസരിച്ചു പാട്ടിന്റെ അകമ്പടിയോടു കൂടെ ഓടുന്നു, വട്ടം കറങുന്നു, പിന്നോട്ട് ഓടാന്‍ പറയുന്ന്നു, അതും അനുസരിക്കുന്നു.ഈ അടുത്ത് ഒരു പുതിയ ഇനം (അമ്മുവിന്) കാണാനിടയായി. ചെറുപ്പത്തില്‍ കളിച്ചിരുന്ന ‘ നാരങ വാലെ ,ചൂണ്ടയൂക്കു രണ്ടേ, ഇലകള്‍ പച്ച ,പൂക്കള്‍ മഞ... ‘ ഈ കളിയുടെ ഒരു ബദ്ധു.വധുവിനേയും വരനേയും ഈ കളിയില്‍ ചെയ്യുന്നതു പോലെ കൈകള്‍ ക്കുള്ളില്‍ പെടുത്താമെങ്കില്‍ അവറ്ക്ക് വധൂവരന്മാരെ ഉമ്മ വയ്ക്കാം .ആരുടേയും കൈകളില്‍ പെടാതിരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ഒന്നു രണ്ടിടത്ത് തോറ്റു കൊടുക്കേണ്ടി വന്നു. ഈ വക കൂത്തുകളൊക്കെ കാണാനുള്ള വകുപ്പു വയറിനു ആദ്യം കിട്ടിയിരുന്നു.അടുത്ത വിശപ്പിന്റെ വിളി വരുന്നതുവരെ വാരി വിതറിയ പണം പല രൂപത്തില്‍ അവതരിച്ചുകൊണ്ടിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുക എന്ന രീതി മാറി കാഴ്ചവസ്തുക്കളും കാഴ്ച്ചക്കാരും ആയി മാറുന്നു.

Tuesday, February 11, 2014

ഭൂമിയുടെ ആധാരം

വടക്കു കിഴക്കു സം സ്ഥാനങളിലെ മനുഷ്യരെ തലസ്ഥാനത്തെ ജനതയക്കു അയിത്തമായിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ല, ഒരോരുത്തരും ഒരോ സമൂഹവും ഒരോ പ്രദേശത്തിന്റെ അധികാരികളും അവകാശികളും ആയി തന്നെ തന്നെ കരുതുന്നു. ഒരു തരം സ്വയം ​രക്ഷ.എല്ലാം ഒറ്റയ്ക്കു അനുഭവിക്കാനുള്ള സ്വാര്‍ ത്ഥത. കഴിവില്ലാത്തവനെ ആക്രമിക്കാനുള്ള മ്രഗീയത. മഹാരാഷ്ട്രയില്‍  ആദ്യം ​മദ്രാസികളേയും ഇപ്പൊള്‍ ഉത്തരേന്റ്യക്കാരേയും അയിത്തമാണു , എല്ലാവര്‍ ക്കും ഈ അസുഖമില്ല.ചവിട്ടി കൂട്ടാന്‍ ആരെയിങ്കിലും കിട്ടണം ചിലര്‍ ക്കു. വെള്ളക്കാരന്‍ കവറ്ച്ചയ്ക്കു വന്നപ്പോള്‍ നമ്മള്‍ നല്ല ആതിഥേയരായി.അഥിതി ദേവൊ ഭവ എന്നു പാടി കുറെ കാലം നടന്നു. വെള്ള നിറവും ഭാഷയും അധികാര മനോഭാവവും അവരെ നമ്മുടെ അതിഥികളാക്കി.ആര്‍ ക്കെങ്കിലും ദൈവം ഭൂമി പതിച്ചു കൊടുത്തിട്ടുണ്ടൊ ആവൊ? പിന്നെ ആരെയാണു നാം ഭയപ്പെടുന്നത്? ആരെ ഭരിക്കാനാണു നമുക്കു അവകാശം ?