Tuesday, February 18, 2014

Widgets

ആറ്ഭാടം എന്ന 'കല'

ആറ്ഭാടം ഒരു കലാരൂപമായി രൂപപെട്ടു വരുന്നുണ്ടു എന്നു തോന്നുന്നു.എത്ര ഭം ഗിയായി നമ്മള്‍ പണം ചിലവാക്കുകയും പ്രദറ്ശിപ്പിക്കുകയും ചെയ്യുന്നു.വിവാഹത്തിനും ജനനത്തിനും മരണത്തിനും മറ്റു പലതിനും ഇന്ന് നടത്തിപ്പുക്കാരെ കിട്ടും (event management team).ഒരാശ്വാസമാണു അവരുടെ വരവ്. അവര്‍ പറഞാല്‍ നമ്മള്‍ അനുസരിക്കുകയും ചെയ്യും  .ഇനി ഒരു വിവാഹ വിശേഷം , ഒരു വിവാഹ വിരുന്നാണു നടക്കുന്നത്. നടത്തിപ്പുക്കാര്‍ എല്ലാ ഒരുക്കങളും നടത്തി.വധുവും വരനും എല്ലാവരും വളരെ ക്ഷമയോടെ നടത്തിപ്പുക്കാര്‍ പറയുന്നത് അനുസരിച്ചു പാട്ടിന്റെ അകമ്പടിയോടു കൂടെ ഓടുന്നു, വട്ടം കറങുന്നു, പിന്നോട്ട് ഓടാന്‍ പറയുന്ന്നു, അതും അനുസരിക്കുന്നു.ഈ അടുത്ത് ഒരു പുതിയ ഇനം (അമ്മുവിന്) കാണാനിടയായി. ചെറുപ്പത്തില്‍ കളിച്ചിരുന്ന ‘ നാരങ വാലെ ,ചൂണ്ടയൂക്കു രണ്ടേ, ഇലകള്‍ പച്ച ,പൂക്കള്‍ മഞ... ‘ ഈ കളിയുടെ ഒരു ബദ്ധു.വധുവിനേയും വരനേയും ഈ കളിയില്‍ ചെയ്യുന്നതു പോലെ കൈകള്‍ ക്കുള്ളില്‍ പെടുത്താമെങ്കില്‍ അവറ്ക്ക് വധൂവരന്മാരെ ഉമ്മ വയ്ക്കാം .ആരുടേയും കൈകളില്‍ പെടാതിരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ഒന്നു രണ്ടിടത്ത് തോറ്റു കൊടുക്കേണ്ടി വന്നു. ഈ വക കൂത്തുകളൊക്കെ കാണാനുള്ള വകുപ്പു വയറിനു ആദ്യം കിട്ടിയിരുന്നു.അടുത്ത വിശപ്പിന്റെ വിളി വരുന്നതുവരെ വാരി വിതറിയ പണം പല രൂപത്തില്‍ അവതരിച്ചുകൊണ്ടിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുക എന്ന രീതി മാറി കാഴ്ചവസ്തുക്കളും കാഴ്ച്ചക്കാരും ആയി മാറുന്നു.

No comments:

Post a Comment