Wednesday, July 23, 2014

Widgets

രാധയുടെ മാറാപ്പ്

രാധ  ചെല്ലുന്നിടത്തെല്ലാം  അസ്വസ്ഥതയുടെ ദുർഗന്ധം ഉണ്ടായിരുന്നു.   ആരെ പഴി ചാരും  എന്ന് കരുതി  രാധ തന്റെ  കഴിവുകളെ കുറിച്ചു കൂടുതൽ ബോധാവതിയായി കൊണ്ടിരുന്നു.   മറ്റുള്ളവരേക്കാൾ  മുന്തിയ ഇനമാണ് താനെന്നു കരുതിയിട്ടും  അംഗീകാരം ഒരു വിളിപ്പാടു അകലെയായിരുന്നു.

രാധയ്ക്കു സംസാരശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ , .
സ്വന്തം സ്തുതി ഗീതം മാത്രം കേൾക്കാവുന്ന കേൾവി ശക്തിയും അവളുടെ അലട്ടൽ കൂട്ടാൻ സഹായിച്ചു.


മറ്റുള്ളവരുടെ കുറവുകൾ  എണ്ണുന്നതിനിടെ തന്റെ കുറവുകൾ മനസ്സിലാക്കാൻ മറന്നുപോയ പാവം രാധ.   ഒറ്റപെട്ടുപോയ  രാധയ്ക്കു കൂട്ടായി കാണ്ണാടി മാത്രം അതിൽ  സ്വന്തം മുഖവും സ്വന്തമായ മറ്റു പലരും  മാത്രം.  കാണ്ണടിക്കു വിസ്തൃതി പോരാഞ്ഞിട്ടാണോ  അതോ കണ്ണിനു കാണാൻ  കഴിയാത്തതു കൊണ്ടാണോ ?  വീണ്ടും ദുഃഖം .  തന്റെ ദുഖത്തിന് കാരണക്കാരായി വിരലുകൾ പലരിലേക്കും ചൂണ്ടി ,   വീണ്ടും ഒരു തുരുത്തിൽ അകപെടാനെ അത് സഹായിച്ചുള്ളൂ .  താനറിയാതെ തന്നെ വലുതായി കൊണ്ടിരിക്കുന്ന മാറാപ്പ് തുറന്നു അതിലെ നിധിയെടുത്താൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുമെന്ന് കരുതി.


 ഒരിക്കലും തുറക്കാത്ത  തന്റെ മാറാപ്പു  തുറന്നപ്പോൾ  ഓടിയകന്ന 'ഞാനെന്ന ഭാവം '  രാധയ്ക്കു രക്ഷയായി.....

No comments:

Post a Comment