Wednesday, April 30, 2014

മരിച്ചിട്ടും മരിക്കാതെ.....


കഴിഞ കൊല്ലം മരിച്ച ഒരാളെ ‘ social network site ‘ല്‍
‘ suggestion ‘ല്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരവസ്ഥയിലായി.
ആ കുട്ടിയുടെ ദാരുണമായ അന്ത്യം ഒരിക്കല്‍ കൂടി ഓര്‍മ്മയിലെത്തി.
മുംബൈയുടെ ജീവനാഡിയായ ട്രെയിന്‍ പലരേയും ലക്ഷ്യത്തിലേക്കു എത്തിക്കുന്നതിനിടയ്ക്കു ചിലരെ ഇല്ലാതാക്കാറുണ്ടു. ഇവിടെ ഇതൊരു പുതിയ കാര്യമല്ല, ആര്‍ക്കും .കുറച്ചു ദിവസങള്‍ക്കുമുമ്പ് ആ കല്ലറ കാണേണ്ടി വന്നു.ഈ ആഴ്ച ‘ suggestion column‘ത്തിലും .അല്പം ജീവന്‍ ഇത്തരം നെറ്റുവര്‍ക്കുകളില്‍ ബാക്കി വച്ചിട്ടുണ്ടോ, അകാലത്തില്‍ വന്നു ചേര്‍ന്ന മരണത്തെ വരിക്കാനിഷ്ടമില്ലാതെ.

Thursday, April 24, 2014

ആരും യോഗ്യരല്ലേ?...


മുംബൈ നഗരത്തില്‍ ഇന്നലെ ഏകദേശം പകുതിയോള
പേരേ വോട്ടു ചെയ്തുള്ളൂ.എല്ലാ വിഭാഗങളില്‍ നിന്നുമുള്ള ബോധവല്‍ക്കരണം ഉണ്ടായിട്ടും ഇതാണു അവസ്ഥ.
ഒരു ടി.വി. റിയാലിറ്റി ഷോയുടെ പ്രാധാന്യം ​പോലും രാജ്യത്തിന്റെ നേതാവിനെ തിരഞെടുക്കുന്നതിനു കൊടുത്തില്ല.
ഞാനായിരുന്നെങ്കില്‍എന്ന് പലപ്പോഴും പറയാറുള്ള നാം വലിയ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരി. ഇനി നാളെ മുതല്‍ വീണ്ടും സമരം ചെയ്യുകയോ കുറ്റം കണ്ടെത്തുകയോ ചെയ്യാം .

Tuesday, April 22, 2014

ലോക ഭൌമ ദിനം


ഇന്നത്തെ ദിവസത്തേക്കു വേണ്ടി വലിയ വലിയ ചിന്തകളും സംവാദങളും നടക്കുകയാണല്ലോ?.
നല്ല ചിന്തകള്‍  നല്ല  പ്രവര്‍ത്തിയിലേക്കു നയിക്കും .
ചില ചെറിയ കാര്യങള്‍.   മുറ്റത്ത് ഇല വീഴുന്നത് ഒഴിവാക്കാന്‍ മരം മുറിക്കുകയും പല രീതികള്
ഉപയോഗിച്ചു മണ്ണിനെ ഒളിച്ചു വയ്ക്കുകയും
ചെയ്യുന്നതു ഒഴിവാക്കികൂടെ?
വീടിന്റെ തണല്‍ നഷ്ടപെടാതിരിക്കും . ചെടികള്‍ക്കു
വെള്ളം നനയ്ക്കാന്‍ മടിയുള്ള നാം വാഹനങള്‍
കഴുകാനും മറ്റും വെള്ളം ആവശ്യത്തിലധികം
ഉപയോഗിക്കുന്നുണ്ട്.
എല്ലാം വെട്ടിനിരപ്പാക്കിയാല്‍ ഭംഗിയായി എന്ന ചിന്ത നമ്മെയും ഇല്ലാതാക്കും, അപ്പോള്‍ ഭൂമിയും ഭംഗിയായി.

Monday, April 21, 2014

മാപ്പു സാക്ഷി

അടുക്കള ജോലിയെല്ലാ൦ കഴിഞു ഇടനാഴിയിലെ കോണിൽ മക്കളെയുമായി ചുരുണ്ടു കൂടി.   കുറെ നേരമായി മനസ്സു പതിവിൽ കൂടുതൽ വേദനിച്ചിരുന്നു.
പതിവില്ലാതെയുളള  കൊച്ചാങളയുടെ കാലൊച്ച തൻെറ ഭയ൦ വർദ്ധിപ്പിച്ചു.   മടിയിൽ കിടന്നുറങിയിരുന്ന ഉണ്ണിക്കുട്ടനെ താഴെ കിടത്തി എഴുന്നേറ്റു നിന്നു.
അത് എന്നു൦ അങനെയായിരുന്നല്ലോ ,  കൂടപിറപ്പ് എന്നതിനേക്കാൾ യജമാനനയാരുന്നല്ലോ?    അച്ചുവു൦ അമ്മുവു൦ സുഖമായി ഉറങുന്നുണ്ടായിരുന്നു,  ഇപ്പോൾ ഉണ്ണിക്കുട്ടനു൦  .   ആങളയുടെ മുഖ൦ എന്തോ ഒളിപ്പിക്കുന്നുണ്ടോ?...തൻെറ ചിന്തയ്ക്കു വിരാമമിടുവാനുളള ആജ്ഞ പോലെ കുറച്ചു വാക്കുകൾ.


"മീനുമോൾ പോയി, കഴിയുന്നതു൦ വേഗ൦ വണ്ടിയിൽ കയറ്,  കുട്ടികളേയു൦ കൂട്ടിക്കോ".   എന്നിൽ നിന്ന് ഏതോ മൃഗത്തിൻെറതുപോലുളള ശബ്ദ൦ പുറപ്പെട്ടു,  മക്കൾ പേടിചെഴുന്നേറ്റു. തലചുറ്റുകയു൦ തൊണ്ട വരളുകയു൦ ചെയ്യുമ്പോഴു൦ കണ്ണ് മണവാട്ടിയായി പടിയിറങിയ മീനുമോളെ   കാണുകയായിരുന്നു.    മണവാട്ടിയായി അവൾ ഈ പടിയിറങിയ നിമിഷ൦ എന്തൊരു സന്തോഷമായിരുന്നു.  അവൾക്ക് ചേർന്ന
വരൻ, ജോലിയു൦ കുടു൦ബവു൦ എല്ലാ൦ ഒന്നിനൊന്നു മെച്ച൦.   അച്ഛനില്ലാത്ത മോൾക്കു ഇതിൽപര൦ ഭാഗൃ൦ കിട്ടാനില്ല.   അച്ഛനില്ല എന്നു പറഞാൽ തെറ്റാകു൦.
 വീടുവിട്ടിറങിയിട്ടു അതോ ഇറക്കിയിട്ടോ  ഒന്നു൦ വേർതിരിച്ചറിയാ൯ കഴിയുന്നില്ല,എല്ലാത്തിനു൦ ഞാൻ മാപ്പു സാക്ഷി  ,വർഷ൦ മൂന്നു കഴിഞു.

ഉണ്ണിക്കുട്ടനെ തോളിലേറ്റി കാറിൽ കയറുമ്പോൾ അച്ചുവു൦ അമ്മുവു൦ നിശബ്ദരായി അനുഗമിച്ചു.  "കണ്ടിട്ടു പോരുക, ഒന്നു൦ ചോദിക്കുകയോ പറയുകയോ ചെയ്യരുത്",   ആങള ഓർമിപ്പിച്ചു.    കരയില്ല എന്നറിയാമല്ലോ..കണ്ണീരു വറ്റിയിട്ടു വർഷ൦ കുറെയായല്ലോ?  
തളരാ൯ പോലു൦ തനിക്ക് അവകാശ൦ ഇല്ല. താങാനുളളത് മൂന്നു കൊച്ചു മക്കളേ ഉള്ളൂ എന്ന തിരിച്ചറിവോടെ മക്കളെ ഒന്നുകൂടെ അരികത്തിരുത്തി.  കാർ ആ വലിയ വീടി൯െറ പടിക്കൽ നിർത്തി.  മൂകമായ അന്തരീക്ഷത്തിലേയ്ക്ക് ,  നനഞ മണ്ണിലേയ്ക്ക് ഞാനു൦ മക്കളു൦ കാലെടുത്തു  വച്ചു,  തളരാതെ കരയാതെ.     

 വെളളയുടുപ്പിച്ചു കിടത്തിയിരിക്കുന്ന മീനുവി൯െറ മുഖ൦ ഒന്നേ നോക്കിയുള്ളൂ, കാഴ്ചയെ ശപിച്ച നിമിഷമായിരുന്നു അത്.    അവളുടെ ചുണ്ടുകൾ  തന്നോടു പറഞ രഹസൃ൦ സൂക്ഷിച്ചു കൊണ്ടു ,  ഒന്നുമറിയാതെ  തോളിൽ കിടക്കുന്ന ഉണ്ണികുട്ടനേയു൦ കൊണ്ട് പുറത്ത് കടന്നു.  കരയാ൯ പോലു൦ അനുവാദമില്ലാത്ത അമ്മുവു൦ അച്ചുവു൦ പിന്നാലെയുണ്ട്.  കാറിൽ തിരിച്ചു കയറുമ്പോൾ മരുമക൯െറ ശബ്ദ൦ "അമ്മേ,  ശപിക്കരുതേ,  ഞാനല്ല..."  അവനു വാക്കുകൾ മുഴുവിക്കാനായില്ല  ആരോ തടസപെടുത്തി.   മിറ്റത്താരോ പറയുന്നത് കേട്ടു,  കിണറ്റിൽ ചാടിയതാണ് എന്ന്,  വിശ്വസിക്കണ്ട കാരൃമില്ല ആ പുലമ്പൽ.  

പിന്നീട് അറിയാ൯ കഴിഞു, അമ്മായിമ്മയുടെ കൈയ്യിൽ നിന്നു വന്ന പിഴവായിരുന്നു എന്ന്.  പിടിക്കപെടാതിരിക്കാ൯ ഇളയ മകൻ സഹായിച്ചു,  കിണറ്റിലെടുത്തിടുക  ഒരു ബുദ്ധിമുട്ടുളള കാരൃമായിരുന്നില്ല,  തെങു കയറ്റക്കാര൯ തെങി൯ മുകളിലായിരുന്നതു കൊണ്ടു മീനു തന്നോടു പറഞ രഹസൃ൦ ആങളയു൦ അറിഞു.    മീനുവിനു വേണ്ടി  താനടക്ക൦ ആരു൦ കണ്ണീർ പൊഴിച്ചില്ല.  ഇടനാഴിയിലെ പായയിൽ ഞാനു൦ മക്കളു൦ ചുരുണ്ടു കൂടി.  വെളുക്കുന്നതിനു മുമ്പ് മിറ്റമടിക്കണ൦.



Friday, April 18, 2014

എസ്.എസ്.എല്‍.സി വിജയം

വളരെ ഉയര്‍ന്ന വിജയശതമാനം. നമ്മുടെ കുട്ടികളെ കുറിച്ചു നമുക്കു അഭിമാനിക്കാം.ഈ വിജയം ടൂഷ്യന്‍ ക്ലാസ്സുകളുടേയൊ, മാതാപിതാക്കളുടേയൊ ആകുന്നതു കൊണ്ടാകാം ,മുന്നോട്ടുള്ള വഴികളില്‍ ഈ മികവ് കാണിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

Saturday, April 12, 2014

ഉത്പന്ന൦

            

നഗരത്തിൻെറ  പുത്തൻ ആവശൃങൾ നിറവേറ്റാനുളള സന്നദ്ധതയോടെ പുതിയ 'ഷോപ്പി൦ഗ്    മാൾ'  അതിൻെറ എല്ലാ  ആഡ൦ഭരത്തോടുകൂടെ വീടിനടുത്തു൦ എത്തി.    സമീപവാസികളെല്ലാ൦ പുതിയ കാഴ്ചയിൽ വളരെ സന്തോഷിച്ചു. നിറപകിട്ടുളള കാഴ്ച.  ആ കുടക്കീഴിൽ എല്ലാ൦ ഉണ്ട്.    മക്കളുടെ പുത്തനാവശൃ൦ അതൃാവശൃമായി മാറിയപ്പോൾ അമ്മുവു൦ കുടു൦ബവു൦ അവിടെയെത്തി. മകനെ ആകർഷിച്ച electronic shop, ജീവിത൦ സുഗമവു൦ അനായാസവു൦ ആന്ദകരവുമാക്കാനുളള ഉപകരണങളെ കൊണ്ടു നിറച്ചിരുന്നു.പഠന സഹായികളു൦ കുറവായിരുന്നില്ല.   അവിടെ ജോലി ചെയ്യുന്നവരുടെ ക്ഷമയു൦ സഹകരണവു൦ എടുത്തു പറയേണ്ടതു തന്നെയാണ്.
പുത്ത൯ തലമുറയ്ക്കു ഇത്തര൦ ഗുണങൾ കുടു൦ബത്തിൽ  കുറഞു വരികയാണല്ലോ?  'pay packet' ഉ൦ 'performance' ഉ൦ തമ്മിൽ 'direct variation' ബന്ധമാണല്ലോ ?

  കുട്ടികൾ  'game zone' ൽ മുഴുകിയപ്പോൾ,   'shopping mall' ഒന്നു ചുറ്റിയടിച്ചു വരാ൦ എന്ന ചിന്തയുമായി അമ്മു നടന്നു.  വർണ്ണ ശബളമായ ഓരോ കടയു൦  കണ്ണിനു൦ മനസ്സിനു൦ സുഖമുളളതു തന്നെയായിരുന്നു.   മക്കളെ കുറ്റപെടുത്താനാവില്ല എന്നു തോന്നി.  വിവധതര൦ 'brand name' കൾ വായിക്കുന്നതിനടയ്ക്കു ഒരു കടയുടെ പേർ വളരെ വിതൃസ്തമായി കണ്ടു.   'shop for needy children' എന്നെഴുതിയ കടയിലേയ്ക്കു വളരെ ആകാ൦ക്ഷയോടെ കടന്നു ചെന്നു. ഉത്പന്നങൾ ഒന്നു൦ വില്പനയ്ക്കു കണ്ടില്ല, പകര൦ വാത്സലൃ൦ തുളുമ്പുന്ന മാതാപിതാക്കളുടേയു൦ സാമാധാന൦ വിളമ്പുന്ന കുടു൦ബങളുടേയു൦ 'enlarge' ചെയ്ത ഫോട്ടോകൾ അവിടെ കണ്ടു.   തന്നെ സഹായിക്കുവാ൯ 'sales person' എത്തി.  ആ൯റിക്ക് അച്ഛനേയോ അമ്മയേയൊ വേണ്ടത് എന്ന ചോദൃ൦ തന്നെ ഞെട്ടിച്ചു.    അച്ഛനുമ്മയു൦ എനിക്കുണ്ട് എന്ന ഭയപ്പാടു കൂടിയുളള മറുപടി .എ൯റെ അറിവില്ലായ്മ അവർ ക്ഷമിച്ചു.

തങളുടെ കടയുടെ ഉദ്ദേശ൦ വളരെ ലളിതമായു൦ സരസമായു൦ വിവരിച്ചു.കുട്ടികൾക്കു സമയ൦ നല്കാ൯ കഴിയാത്ത മാതാപിതാക്കളെ സഹായിക്കുക എന്നതാണ് തങളുടെ ഉദ്ദേശ൦ എന്ന് അവർ പറഞറിഞു.വളർന്നു എന്ന് അഭിമാനിക്കുന്ന മക്കൾക്കു  ആവശൃമില്ലാതായിരിക്കുന്ന മാതാപിതാക്കളുടെ എണ്ണ൦ കൂടിവരികയാണല്ലോ?    എന്നാൽ വള൪ന്നുവരുന്ന മക്കൾക്ക് മാതാപിതാക്കളുടെ സ്നേഹവു൦ സമയവു൦ കിട്ടുന്നുമില്ല.   ആവശൃ൦ കഴിഞു ഉപേക്ഷിച്ച പാഴ് വസ്തുക്കളെ ഉപയോഗത്തിലേയ്ക്കു കൊണ്ടു വരാ൯ കഴിയാ൯ കഴിയുമല്ലോ എന്ന് വിശദീകരണ൦ തന്നയാളിൻെറ ചോദൃരൂപേണയുളള ഉത്തര൦.

'ദാന൦' എന്ന പേരിൽ  ഒരു 'സർവ്വീസ്'  ഫീസോടുകൂടെ .    'മഷീനു' കളുടെ ലോകത്തു നിന്ന് കുട്ടികളെ പുറത്തു കൊണ്ടു വരാ൯ ഈ അച്ഛന്മമാ൪ സഹായിക്കുന്നു.     'photo album' ത്തിൽ നിന്ന് നമ്മുടെ ഇഷ്ട൦ അനുസരിച്ച് അമ്മയേയൊ അച്ഛനേയോ അതോ ഒരുമിച്ചോ തിരെഞടുക്കാ൦.  ഈ പുതിയ സ൦രഭത്തെ അഭിനന്ദിക്കാതെ വയ്യ.   അമ്മു മക്കളുടെ അടുത്തേക്കു പാഞു. അവർക്കു ഞാനുണ്ട് എന്ന് ഒാർമപെടുത്താ൯.  'games' ൽ   മുഴുകിയിരുന്ന അവരെ ത൯െറ സാന്നിധൃ൦ അറിയാ൯ സഹായിച്ചത് ഒരു 'power failure'  ആയിരുന്നു.


വായനക്കാരോട്:--  2008 ൽ സഭയുടെ 'mahila darshan' ൽ കൊടുത്തിരുന്നു, അതിനാൽ പഴകിയതാണ്.  ചില ആ൦ഗലേയ വാക്കുകൾ അതൃാവശൃ൦ തോന്നിയിടത്ത് ഉപയോഗിച്ചു.




Friday, April 4, 2014

സൂര്യനെല്ലി--വിരുന്ന്

ഒരു വിരുന്നു അവസാനിച്ച വിഷമം ഉണ്ടോ പലര്‍ക്കും?ഒരു പെണ്‍ കുട്ടിയുടെ കണ്ണിരുകൊണ്ട് ഇത്രയധികം ആളുകള്‍ക്കു ഗുണം ഉണ്ടായിക്കാണില്ല.നാല്‍പതു ദിവസത്തെ വേദന പറഞു മനസ്സിലാക്കാന്‍ പതിനെട്ടു വര്‍ഷം ?മനസ്സിലാകാന്‍ ഒരു സമയം ഉണ്ടു, അതുവരെ വേദന അനുഭവിക്കുന്ന ആള്‍ക്കു മാത്രമേ അതു മനസ്സിലാകുകയുള്ളൂ.എത്രയോ ആളുകള്‍ സഹതപിച്ചു, കവിത എഴുതി,സിനിമ പിടിച്ചു, പ്രസംഗിച്ചു, എന്നിട്ടും ഒന്നിനും ഒരു തീരുമാനമായില്ല. പലറ്ക്കും അറിയാം, എന്നാല്‍ അറിയേണ്ടവര്‍ക്കു ഒന്നും അറിയില്ല.ഇനിയെങ്കിലും രക്ഷിക്കൂ എന്നു ആരോടും ആവശ്യപെടാതിരിക്കൂ, രക്ഷിക്കല്‍ ഒരു പുതിയ കച്ചവടമാണു.