പ്രായ പൂര്‍ത്തിയായ ഒരോ ഭാരതീയനും എറ്റവും ബുദ്ധിമുട്ടുള്ള ഒരു പരീക്ഷ എഴുതുവാനുള്ള തയ്യാറെടുപ്പിലാണല്ലോ?ആരെ തെരഞെടുത്താലും സ്വയം തോല്‍ക്കുന്ന ഒരു പരീക്ഷ.എല്ലാവരുടെ പരീക്ഷ സഹായികളും ഒന്നു പോലെ തന്നെ. ആവര്‍ത്തന വിരസതയില്ലാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നു തോന്നുന്നു.പുണ്യ
നദിയില്‍ കുളിച്ചു പാപങള്‍ കഴുകി കളഞതായോ അതോ
തെറ്റുകളെല്ലാം കുമ്പസാരിച്ചു പാപപൊറുതി കിട്ടിയവരായോ അതോ മറ്റു പല
മാര്‍ഗ്ഗങളിലൂടെ പുണ്യംനേടിയവരായി തോന്നുന്നുണ്ട്, പല നേതക്കന്മാരുടേയും സംസാരവും ക്ഷമയും കാണുമ്പോള്‍.ഒരു പുതു പ്രതീക്ഷയോടെ നമ്മുക്കു ഒരിക്കല്‍ കൂടി പരീക്ഷയെഴുതാം , തോല്‍ക്കില്ല എന്ന് കരുതാം .
No comments:
Post a Comment