ചില റിയാലിറ്റി ഷോകളിലെ പരാതി പറച്ചിലും കരച്ചിലും മനസ്സു കുത്തി തുറക്കലും കാണുമ്പോള്‍ വളരെ സഹതാപം തോന്നാറുണ്ട്. ഒരു കൊച്ചു വീട്ടിലെ കാര്യങള്‍ വീട്ടില്‍ പറഞു തീറ്ക്കാനൊ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാനൊ മുഖത്തോടു മുഖം നോക്കാനൊ സമയം ഇല്ലാത്തവര്‍ കിട്ടാന്‍ പോകുന്ന സമ്മാന തുകയുടെ വലിപ്പത്തില്‍ മനസ്സു തുറക്കുന്നു.അധികം ചിലവില്ലാതെ വീട്ടില്‍ തന്നെ ഇരുന്ന് മറ്റുള്ളവരുടെ ദു:ഖം കാണുന്നതിന്റെ സന്തോഷം വേറെ ചിലറ്ക്കു. പലരുടേയും വിണ്ഡിവേഷം തന്റെ പണപെട്ടി വലുതാക്കി തരുന്നത് മറക്കാനാവില്ല
ഒരു കൂട്ടറ്ക്കു.കുട്ടികള്, സ്ത്രീകള്‍ ,പുരുഷന്മാര്‍ അങനെ ഒരു വിധം എല്ലാ ഗണത്തിലും പെട്ടവര്‍ ഭാഗ്യം പരീക്ഷിച്ചു.
No comments:
Post a Comment