കയ്യിൽ കൊടുത്ത ഒരു കളിപാട്ടം , (ഒരു പൊട്ടിയ വാട്ടർ ബോട്ടിലിന്റെ ഭാഗം) കടിച്ചു പിടിച്ചു കൊണ്ട് , അവന്റെ കയ്യിലുണ്ടായിരുന്ന കിലുക്ക അതിലിട്ട് ശബ്ദമുണ്ടാക്കി കളിച്ചു കൊണ്ടിരിക്കുകയാണ് അപ്പു. ഓരോ പ്രവശ്യം കിലുക്ക താഴെ വീഴുമ്പോഴും അവൻ അത് തിരിച്ചു എടുക്കുകയും ഇടുകയും ചെയ്യുന്നുണ്ട് . ആരുടേയും സഹായത്തിനായി അവൻ കാത്തു നില്ക്കുന്നില്ല . പക്ഷെ അവനു ആവശ്യമുള്ള ഒരു സഹായം നമ്മുടെ അംഗീകാരം, അതും കയ്യടി മാത്രം . കയ്യടിയുടെ ശബ്ദം അവനെ ഒരു പാടു സന്തോഷിപ്പിക്കുന്നുണ്ട് , അതിനു പകരമായി അവൻ മനോഹരമായി ചിരിക്കും . അവന്റെ വിജയത്തിൽ അവനും സ്വയം പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യും, അതാണു അവനു സ്വന്തം കയ്യടി. പലപ്പോഴും ഞാനും കയ്യടിച്ചിരുന്നു , മറന്ന അവസരങ്ങളിൽ എന്നെ ഓർമപെടുത്താൻ അവൻ മറന്നില്ല , അവന്റെ 'മ്മ ' വിളി അതിനായിരുന്നു. 'delayed milestone ' അതായിരുന്നു അവന്റെ പ്രശ്നം .ഒരു മണിക്കൂർ കഴിഞ്ഞു ഞാനും അവനും ഈ കളി തുടങ്ങിയിട്ട്. യാതൊരു മടുപ്പും അവനില്ല . മകന്റെ ആദ്യത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് വാങ്ങാൻ വളരെ സന്തോഷത്തോടെയാണു അവൾ പോയിരിക്കുന്നത് . മകനെ തന്റെയടുത്ത് ഇരിക്കുമോ എന്ന പേടി ഉണ്ടായിരിന്നു. അവൻ വാശി പിടിച്ചാൽ എന്ത് ചെയ്യുമെന്ന പേടി ഉള്ളിലൊതുക്കി താൻ അവനെ കൂടെയിരുത്തി. അവന്റെ വിഷമം അവതരിപ്പിക്കാൻ അവൻ വളർന്നിട്ടില്ലല്ലോ ? ഇഷ്ടപെട്ട പാട്ടുകൾ വച്ചു കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചു . അവന്റെ അമ്മയുടെ ആകുലതയും നിസ്സഹായതയും മനസ്സിലാക്കിയിട്ടെന്ന പോലെ അവൻ ആരേയും ശല്യപെടുത്താതെ കളിയിലും പാട്ടിലും എന്റെ കയ്യടിയിലും ആഹ്ലാദിച്ചു. ഓരോ കയ്യടിക്കും അക്ഷരമില്ലാത്ത ഭാഷയിൽ അവൻ നന്ദി പറഞ്ഞു കൊണ്ടിരുന്നു. 'delayed milestone ' ആയതു കൊണ്ടായിരിക്കാം അവൻ നന്ദി പറയാൻ മടി കാണിക്കാഞ്ഞത്.
No comments:
Post a Comment