അടുക്കള ജോലിയെല്ലാ൦ കഴിഞു ഇടനാഴിയിലെ കോണിൽ മക്കളെയുമായി ചുരുണ്ടു കൂടി. കുറെ നേരമായി മനസ്സു പതിവിൽ കൂടുതൽ വേദനിച്ചിരുന്നു.
പതിവില്ലാതെയുളള കൊച്ചാങളയുടെ കാലൊച്ച തൻെറ ഭയ൦ വർദ്ധിപ്പിച്ചു. മടിയിൽ കിടന്നുറങിയിരുന്ന ഉണ്ണിക്കുട്ടനെ താഴെ കിടത്തി എഴുന്നേറ്റു നിന്നു.
അത് എന്നു൦ അങനെയായിരുന്നല്ലോ , കൂടപിറപ്പ് എന്നതിനേക്കാൾ യജമാനനയാരുന്നല്ലോ? അച്ചുവു൦ അമ്മുവു൦ സുഖമായി ഉറങുന്നുണ്ടായിരുന്നു, ഇപ്പോൾ ഉണ്ണിക്കുട്ടനു൦ . ആങളയുടെ മുഖ൦ എന്തോ ഒളിപ്പിക്കുന്നുണ്ടോ?...തൻെറ ചിന്തയ്ക്കു വിരാമമിടുവാനുളള ആജ്ഞ പോലെ കുറച്ചു വാക്കുകൾ.
"മീനുമോൾ പോയി, കഴിയുന്നതു൦ വേഗ൦ വണ്ടിയിൽ കയറ്, കുട്ടികളേയു൦ കൂട്ടിക്കോ". എന്നിൽ നിന്ന് ഏതോ മൃഗത്തിൻെറതുപോലുളള ശബ്ദ൦ പുറപ്പെട്ടു, മക്കൾ പേടിചെഴുന്നേറ്റു. തലചുറ്റുകയു൦ തൊണ്ട വരളുകയു൦ ചെയ്യുമ്പോഴു൦ കണ്ണ് മണവാട്ടിയായി പടിയിറങിയ മീനുമോളെ കാണുകയായിരുന്നു. മണവാട്ടിയായി അവൾ ഈ പടിയിറങിയ നിമിഷ൦ എന്തൊരു സന്തോഷമായിരുന്നു. അവൾക്ക് ചേർന്ന
വരൻ, ജോലിയു൦ കുടു൦ബവു൦ എല്ലാ൦ ഒന്നിനൊന്നു മെച്ച൦. അച്ഛനില്ലാത്ത മോൾക്കു ഇതിൽപര൦ ഭാഗൃ൦ കിട്ടാനില്ല. അച്ഛനില്ല എന്നു പറഞാൽ തെറ്റാകു൦.
വീടുവിട്ടിറങിയിട്ടു അതോ ഇറക്കിയിട്ടോ ഒന്നു൦ വേർതിരിച്ചറിയാ൯ കഴിയുന്നില്ല,എല്ലാത്തിനു൦ ഞാൻ മാപ്പു സാക്ഷി ,വർഷ൦ മൂന്നു കഴിഞു.
ഉണ്ണിക്കുട്ടനെ തോളിലേറ്റി കാറിൽ കയറുമ്പോൾ അച്ചുവു൦ അമ്മുവു൦ നിശബ്ദരായി അനുഗമിച്ചു. "കണ്ടിട്ടു പോരുക, ഒന്നു൦ ചോദിക്കുകയോ പറയുകയോ ചെയ്യരുത്", ആങള ഓർമിപ്പിച്ചു. കരയില്ല എന്നറിയാമല്ലോ..കണ്ണീരു വറ്റിയിട്ടു വർഷ൦ കുറെയായല്ലോ?
തളരാ൯ പോലു൦ തനിക്ക് അവകാശ൦ ഇല്ല. താങാനുളളത് മൂന്നു കൊച്ചു മക്കളേ ഉള്ളൂ എന്ന തിരിച്ചറിവോടെ മക്കളെ ഒന്നുകൂടെ അരികത്തിരുത്തി. കാർ ആ വലിയ വീടി൯െറ പടിക്കൽ നിർത്തി. മൂകമായ അന്തരീക്ഷത്തിലേയ്ക്ക് , നനഞ മണ്ണിലേയ്ക്ക് ഞാനു൦ മക്കളു൦ കാലെടുത്തു വച്ചു, തളരാതെ കരയാതെ.
വെളളയുടുപ്പിച്ചു കിടത്തിയിരിക്കുന്ന മീനുവി൯െറ മുഖ൦ ഒന്നേ നോക്കിയുള്ളൂ, കാഴ്ചയെ ശപിച്ച നിമിഷമായിരുന്നു അത്. അവളുടെ ചുണ്ടുകൾ തന്നോടു പറഞ രഹസൃ൦ സൂക്ഷിച്ചു കൊണ്ടു , ഒന്നുമറിയാതെ തോളിൽ കിടക്കുന്ന ഉണ്ണികുട്ടനേയു൦ കൊണ്ട് പുറത്ത് കടന്നു. കരയാ൯ പോലു൦ അനുവാദമില്ലാത്ത അമ്മുവു൦ അച്ചുവു൦ പിന്നാലെയുണ്ട്. കാറിൽ തിരിച്ചു കയറുമ്പോൾ മരുമക൯െറ ശബ്ദ൦ "അമ്മേ, ശപിക്കരുതേ, ഞാനല്ല..." അവനു വാക്കുകൾ മുഴുവിക്കാനായില്ല ആരോ തടസപെടുത്തി. മിറ്റത്താരോ പറയുന്നത് കേട്ടു, കിണറ്റിൽ ചാടിയതാണ് എന്ന്, വിശ്വസിക്കണ്ട കാരൃമില്ല ആ പുലമ്പൽ.
പിന്നീട് അറിയാ൯ കഴിഞു, അമ്മായിമ്മയുടെ കൈയ്യിൽ നിന്നു വന്ന പിഴവായിരുന്നു എന്ന്. പിടിക്കപെടാതിരിക്കാ൯ ഇളയ മകൻ സഹായിച്ചു, കിണറ്റിലെടുത്തിടുക ഒരു ബുദ്ധിമുട്ടുളള കാരൃമായിരുന്നില്ല, തെങു കയറ്റക്കാര൯ തെങി൯ മുകളിലായിരുന്നതു കൊണ്ടു മീനു തന്നോടു പറഞ രഹസൃ൦ ആങളയു൦ അറിഞു. മീനുവിനു വേണ്ടി താനടക്ക൦ ആരു൦ കണ്ണീർ പൊഴിച്ചില്ല. ഇടനാഴിയിലെ പായയിൽ ഞാനു൦ മക്കളു൦ ചുരുണ്ടു കൂടി. വെളുക്കുന്നതിനു മുമ്പ് മിറ്റമടിക്കണ൦.

No comments:
Post a Comment