Wednesday, December 25, 2013

ഒരു ചെറിയ ക്രിസ്ത്മസ്

ഇന്നു ക്രിസ്തുമസ് --ഏറ്റവും ലളിതമായി ജനിക്കുകയും ജീവിക്കുകയും കുറ്റവാളിയായി മുദ്ര കുത്തി കള്ളനെ പോലെ കുരിശിലേറുകയും ചെയ്ത രക്ഷകന്റെ ജന്മദിനം .നല്ല ദിനങളുടെ ആഘോഷങള്‍ മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുകയും പ്രതീക്ഷ നല്കുകയും ചെയ്യുമല്ലോ.മാറ്റങള്‍ അനിവാര്യമാണല്ലൊ? നല്ലതുമാണ്‌. അമ്മു നഗരത്തിലേക്കു കുടിയേറിയിട്ടു കുറെ വറ്ഷങളായി. വീടെല്ലാം അലങ്കരിച്ചു കഴിഞപ്പോള്‍ ആരു ഇതു കാണും എന്നോറ്ത്ത് സന്തോഷം നഷ്ടപെടുത്തി.ഭാഗ്യം, കരോള്‍ ഗാനത്തിന്റെ പേരില്‍ പത്തു പേര്‍ വീട്ടിലെത്തി. നഗരത്തില്‍ അതും ഒരു ഭാഗ്യമാണു. അവറ് പോയി കഴിഞപ്പൊള്‍ പുറം ലോകത്തിലേക്കുള്ള വാതില്‍ വീണ്ടും അടച്ചു.
പാതിരാ കുറ്ബാന പല തരം മത്സരങളുടേയും വേദിയായി. ഇരിപ്പിടങളെല്ലാം പ്രാറ്ഥ്ന ബുക്കും ബാഗും  ഉപയൊഗിച്ചു ബുക്കു ചെയ്തതിനു ശേഷം ഭക്തരെല്ലാം കരോള്‍ മത്സരം കാണാന്‍ വേദിയിലെത്തി. നഗരത്തില്‍ എന്നും പല തരം മത്സരം ഉള്ളതു കൊണ്ടു ഈ സുദിനത്തിലും അത് അനിവാര്യമായി.തോറ്റവര്‍ തങളെ ചതിച്ചവരെ പഴി പറഞപ്പോള്‍ ജയിച്ചവര്‍ അവര്‍ ഇതിലും കൂടുതല്‍ വിജയങള്‍ അറ്ഹിക്കുന്നവരാണ്‍ എന്നു അഹങ്കരിച്ചു.
കരോള്‍ മത്സരത്തിന്റെ ചൂടാറാതെ തങളുടെ ഇരിപ്പടങള്‍ തേടി വന്ന ചിലറ്ക്കെങ്കിലും നിരാശപെടേണ്ടി വന്നു. ക്ഷമ ധ്യാന സമയത്തു മാത്രമായി ചുരുങുന്നതു കൊണ്‍ടു പലരുടേയും മനസ്സു അസ്വസ്ഥമായി.ഇരിപ്പിടം കിട്ടിയവര്‍ സന്തോഷത്തിലും മറ്റുള്ളവര്‍ ഒരല്പം വിഷ്മത്തിലും പ്രാറ്ഥ്നയിലും മറ്റു ശുശ്രൂഷകളിലും പങ്കെടുത്തു. അതിനിടയില്‍പുല്‍ ക്കുട്ടില്‍ഉണ്ണി പിറന്നു. ആരുടെയെങ്കിലും കണ്ണുകള്‍ തുറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയൊടുകൂടി.

Sunday, December 15, 2013

സ്ത്രീ--ശാക്തീകരണം

ഡല്‍ ഹി മാനഭം ഗത്തിന്റെ ഒന്നാം വയസ്സിന്‌ എല്ലാവരുടേയും കണ്ണീരും കരച്ചിലും .പെണ്ണിനെ രക്ഷിക്കാന്‍ പ്രത്യേക സെല്ലുകള്‍ , സം ഘടനകള്‍ , ആരാണു ഞങളെ രക്ഷിക്കുക എന്നു നോക്കിയിരിക്കുന്ന കുറെ പാവപ്പെട്ട പെണ്‍ വറ്ഗ്ഗം .
അതിനിടയില്‍പെണ്‍ വാണിഭം.ബോധവല്‍ ക്കരണം ആവശ്യമാണത്രെ,വിദ്യഭാസം കൊടുക്കകയാണ്‌ സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യ പടി, എന്നു കേട്ടിരിക്കുന്നു .ഉന്നത വിദ്യഭാസത്തിനും ജോലിക്കും പോകുന്ന എങനെയാണ്‌ ചതിക്കുഴിയില്‍ പെടുന്നത്‌ ?എന്താണ്‌ ഇവറ്ക്ക് ആവശ്യം ​? പണമോ? അതൊ താത്കാലിക സന്തോഷമൊ? സ്വന്തം ഇഷ്‌ട പ്രകാരം സ്വയം വില്‍ ക്കാന്‍ നടക്കുന്നതിനെ പീഡനം എന്നു പറയില്ലല്ലോ.സന്തോഷവും പണവും നമുക്കും നമ്മുടെ മക്കള്ക്കും മതിയായിട്ടില്ല, ആറ്ത്തി , അത്യാഗ്രഹം അല്ലാതെ എന്തു പറയാന്‍ .

Wednesday, December 11, 2013

കാഴ്ച്ചപ്പാട്--അന്നും ഇന്നും

അമ്മുവിന്റെ വീടിനടുത്ത ഒരു കെട്ടിട സമുച്ചയത്തില്‍ ഒരു ഭറ്ത്താവ് ഭാര്യയെ കൊല്ലുകയും പല പല ഭാഗങളാക്കി പാക്കു ചെയ്യുകയും ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങളില്‍ ഒളിച്ചു വയ്ക്കുകയൊ സൂക്ഷിക്കുകയൊ ചെയ്തു, എന്ന് മാധ്യമ വാറ്ത്ത.ഭയപ്പാടോടു കൂടെ പഴയ തലമുറ ഈ വാറ്ത്ത വായിച്ചു. എന്നാല്‍ പുതിയ തലമുറയ്ക്കു സോഷ്യല്‍ നെറ്റുവ്റ്ക്കുകളുടെ സഹായത്തോടെ സം ഭവത്തിന്റെ വിവിധ ദ്ര്യശങള്‍ കിട്ടുകയും സ്കൂള്‍ കുട്ടികളടക്കം പലരും വളരെ ആവേശത്തോടെ സം സാരിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ അരുതാത്തത് ഒന്നും കാണരുത് കേള്‍ ക്കരുത് എന്നു കരുതുന്ന ഒരു പറ്റം അമ്മമാര്‍ മക്കളുടെ കാഴ്ച്ചകളും അവരുടെ നിസം ഗതയും കണ്ട് തളറ്ന്നു.ഒരാള്‍ മകനോട് ചോദിച്ചു, മകനേ നീ ഇതു എങനെ കണ്ടു? പേടിപെടുത്തിയില്ലെ? ആരാണു ഇത്രയും ക്രൂരത നിറഞ പടങള്‍ അയച്ചു തരുന്നത്? ഇതു ആറ്ക്കും സന്തോഷം നല്കുകയില്ലല്ലോ?പഴയ തലമുറയുടെ അഭിപ്രായത്തെ കാറ്റില്‍ പറത്തി കൊണ്ട് മറുപടി. ഇത്തരം കാഴ്ച്ചകള്‍ നേരിട്ടു കാണാനുള്ള ശക്തി ല്ഭിക്കുമെത്രെ.മക്കള്‍ നല്ലതു മാത്രം കേള്‍ ക്കുകയും കാണുകയും ചെയ്താല്‍ മതി എന്നാണു സാധാരണ മാതാപിതാക്കള്‍ കരുതിയിരുന്നതു, അമ്മുവിന്റെ തലമുറയിലെ കുട്ടികള്‍ അതു വിശ്വസിച്ചിരുന്നു. നെറ്റുവ്റ്ക്കുകള്‍ ഇല്ലാതിരുന്ന കൊണ്ടാവാം

Sunday, December 1, 2013

സമ്പത്ത്-സഹായി

ഇന്ന് കാലത്ത് ചാനലുകളിലെ മാനഭം ഗത്തില്‍ നിന്ന് രക്ഷപെടാന്‍ വഴി അന്വേഷിച്ച് എത്തിപ്പെട്ടത് സമ്പത്ത് സഹായിയിലാണു.സമ്പത്തു പ്രതീകങള്‍  വീടിന്റെയും ഓഫീസിന്റെയും പല മൂലകളിലും പ്രതിഷ്ഠിച്ചാല്‍ പണവും മറ്റു പല ഭാഗ്യങളും വന്നു ചേരുമെത്രെ.ഞാന്‍ താമസിക്കുന്ന നഗരം ചേരികള്‍ നിറഞതാണു. അഴുക്കുചാലുകളും പൈപ്പുലൈനുകളും വഴിയൊരങളും താമസ സ്ഥലം ആക്കേണ്ടി വന്ന കുറെ മനുഷ്യര്‍ .
ഓരൊ സമ്പത്തു പ്രതീകം അധികം വാങാന്‍ കഴിവുള്ളവരൊ ഗവണ്മെന്റൊ ആരെങ്കിലും ഒരോ സമ്പത്തു പ്രതീകം വാങി കൊടുക്കുകയാണെങ്കില്‍ ഭാരതത്തിന്റെ ദാരിദ്രരേഖ മാറ്റി വരക്കാമായിരുന്നു എന്നു തോന്നുന്നു.

Friday, November 22, 2013

ദൈവങള്‍

 ദൈവം ഒന്നേ ഉള്ളൂ എന്ന് പഠിപ്പിച്ച ഒരു സമുദായവും അവരുടെ പുരോഹിതന്മാരും ആഥിതേയത്വം ​വഹിക്കുന്ന ഒരു ചടങിലെ പല ദൈവങളെ കണ്ടു പലരും ചിന്താകുഴ്പ്പത്തിലായി.ഒരു ഡസനോളം വരുന്ന അം ഗരക്ഷകരോടൊപ്പം എത്തിയ രാഷ്ട്രീയ നേതാവിനെ സ്വീകരിക്കാന്‍ അണിഞൊരുങിയ തരുണികള്‍ , സം ഘടനാ ഭാരവാഹികള്‍  അങനെ പലരും .എഴുന്നേറ്റു നിന്നും അവശ്യത്തിനും അനാവശ്യത്തിനും കൈയ്യടിച്ചു തളറ്ന്ന സാധാരണ ജീവികള്‍ .എന്തു പ്രശ്നത്തിനും തന്നെ സമീപിച്ചാല്‍ മതി, എന്നു നേതാവു നല്കിയ ഉറപ്പില്‍ അറിയാതെ തന്നെ പലരും കൈകൂപ്പി.ഈ നേതാവിനെ കുറിച്ചാണൊ ഞങള്‍ പഠിച്ചതു എന്നു സം ​ശയിച്ച കുട്ടികള്‍ . ദൈവത്തിന്റെ പുതിയ രൂപമാണൊ ഇത്? ആരാധനയും വണങലും ഒരേ ഒരു ദൈവത്തിനു മാത്രം ,അങനെ തന്നെയല്ലേ പഠിച്ചതും പഠിപ്പിച്ചതും .Blog

Monday, November 11, 2013

copy_paste generation

‘ ഹണീ ബീ ‘ എന്ന സിനിമ ഇന്നലെ കാണുവാനിടയായി. മകനൊപ്പം കുറെ വ്രത്തികെട്ട ഡയലോഗുകള്‍ കേട്ട്തിന്റെ ബുദ്ധിമുട്ടു മാറിയിട്ടില്ല.പുതിയ തലമുറയ്ക്കു നല്ല വാക്കുകള്‍ അറിയാഞിട്ടാണൊ, അതൊ കാണികള്‍ ഇത്തരം സിനിമയെ പ്രോത്സാഹിപ്പിക്കുന്നു എന്നു കരുതിയിട്ടൊ?മുഴുവന്‍ കാണാതെയിരിക്കാന്‍ വീട്ടിലായതുകൊണ്ടു സാധിച്ചു. തിയറ്ററില്‍ നിന്നു സാധാരണ ഇറങി പോരാറില്ല.കാശു ചെലവായതു കൊണ്ട് , സിനിമയിലെ നല്ല നിമിഷങള്‍ തിരഞുകൊണ്ടിരിക്കും . ഇപ്പോള്‍ പല സിനിമയിലും ഇത്തരം വാക്കുകളുടെ പ്രളയം ആണെന്നു കേട്ടു. കോപ്പി അടിക്കുന്നതു എളുപ്പമാണല്ലോ.
എല്ലാം എളുപ്പത്തില്‍ ചെയ്ത് തീറ്ക്കാനുള്ള ആഗ്രഹം മൂലം സ്വന്തം ​കഴിവുകള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല.
കൌമാര പ്രായക്കാരായ കുറച്ചു കുട്ടികളുടെ കലാപരിപാടികളുടെ മേല്‍ നോട്ടക്കാരിയാകേണ്ടി വന്നു അമ്മുവിന്.
വളരെ സന്തോഷം തോന്നി. പഴയ കാലത്തിലേക്കു കുറച്ചു ദിവസം ​യാത്ര ചെയ്യാമല്ലോ. പുതിയ തലമുറയുടെ പ്രതികരണവും സമൂഹത്തോടും അവനവനോടു തന്നെയുമുള്ള സ്നേഹവും കരുതലും അവര്‍ അവതരിപ്പിക്കാന്‍ പോകുന്ന കലാപരിപാടികളില്‍ കാണാം എന്നു കരുതിയ എനിക്കു തെറ്റു പറ്റി.യു ടൂബില്‍ ഏറ്റ്വും കൂടുതല്‍ ആളുകള്‍ കണ്ട ഒരു പ്രോഗ്രാം നിമിഷങള്ക്കുള്ളില്‍ അവരുടെ മൊബൈലുകളിലായി. പരിശീലനം തുടങി.നിങളുടെ അനുഭവത്തില്‍ നിന്നൊന്നും ഇല്ലേ എന്ന അമ്മുവിന്റെ ചോദ്യം അവര്‍ കേട്ടില്ല എന്നു നടിച്ചു.

Thursday, October 31, 2013

സ്ത്രീ--വില്‍ ക്കാനുണ്ട്.

സ്ത്രീയെ വില്‍ ക്കാനുണ്ട് എന്ന പരസ്യം ഒരു ഓണ്‍ ലൈന്‍ സ്റ്റോറില്‍ വന്നു എന്നു പറയുന്നു.
ഇതാദ്യമായി നടക്കുന്ന ഒരു കാര്യമാണെന്നു എനിക്കു തോന്നുന്നില്ല.
മാസാജ് പാര്‍ ലറുകളുടെ പരസ്യത്തില്‍ പ്രത്യേകം പെണ്‍ മസാജുകളെ കുറിച്ചു പറയുന്നു.
കൂട്ടുപോകാനും താമസിക്കാനും ഏതു തരത്തിലെ പെണ്ണിനെ വേണമെങ്കിലും എത്തിച്ചു കൊടുക്കും  എന്ന പരസ്യം നമ്മുടെ പത്രങളില്‍ കണ്ടിട്ടില്ലേ? മും ബൈ യില്‍ നിന്ന് ഇറങുന്ന പത്രങളില്‍  കാണാറുണ്ട്.
ഇതിനെയെല്ലാം കച്ചവടം എന്നു തന്നെയല്ലെ പറയുക.
പുതിയ ഒരു രീതി പരീക്ഷിച്ചു നോക്കിയതാകാം . ഇപ്പോള്‍ നമ്മള്‍ അതിനെ എതിര്‍ ത്തു. നല്ല മനുഷ്യര്‍ , നാളെ സ്വീകരിക്കാതിരിക്കട്ടെ.

Monday, October 21, 2013

അത്യാഗ്രഹം

സ്വാമി വീണ്ടും സ്വപ്നം കണ്ടു. സ്വറ്ണ്ണത്തിന്റെ അളവ് കൂടുതലാണു. ഭാഗ്യം കിളയ്ക്കാനും കോരാനും
നമ്മള്‍ മറന്നിട്ടില്ല.കേട്ട പാതി കേള്‍ ക്കാത്ത പാതി ആളുകള്‍ കുഴിക്കാന്‍ തുടങി. അപകടം ഒഴിവാക്കാന്‍ പോലിസും മറ്റു സഹായികളും .
ഈ സ്വപനത്തെ കുറിച്ചു കേട്ടപ്പോള്‍ എഴാം ക്ലാസ്സിലെ ഹിന്ദി പാഠ പുസ്തകത്തിലെ ഒരു കഥ ഓറ്മ വരുന്നു.
മരണകിടക്കയില്‍ കിടക്കുന്ന ഒരു കര്‍ ഷകന്‍ തന്റെ അലസരും മടിയന്മാരും ആയ മക്കളോട് പറഞു. മക്കളെ നിങള്ക്കുള്ളതെല്ലാം ഞാന്‍ ഈ മണ്ണില്‍ കുഴിച്ചിട്ടുണ്ട്. എന്റെ മരണ ശേഷം നിങള്‍ അതു എടുത്തോളൂ.
താമസിയാതെ അയാള്‍ മരിച്ചു. മക്കള്‍ കുഴിക്കാനും തുടങി. ഓരൊ കുഴിയും അവരുടെ പ്രതീക്ഷകള്‍ വളറ്ത്തി. കിട്ടാന്‍ പോകുന്ന നിധിയെ കുറിച്ചു ഓറ്ത്തപ്പോള്‍ അവരുടെ അലസത മാറുകയും അടുത്ത കുഴി കുഴിക്കാനുള്ള ഊറ്ജ്ജം കിട്ടുകയും ചെയ്തു.
ഉഴുതു മറിച്ച നിലത്തില്‍ നിന്നു നിധി കിട്ടാതായപ്പോള്‍ പകരം വിത്തിറക്കാം എന്ന ബുദ്ധി അവറ്ക്കു തോന്നി. അങനെ വിയറ്പ്പൊഴുക്കി നൂറു മേനി കൊയ്തെടുത്തപ്പോഴാണു മണ്ണിനടിയിലെ നിധിയെ കുറിച്ചു അവറ്ക്കു മനസ്സിലായതു. മണ്ണില്‍ നിധിയുണ്ട്.

Friday, October 18, 2013

political circus


കസേരയില്‍  നിന്നു എഴുന്നേല്ക്കാന്‍ പറ്റാഞിട്ടോ, എഴുന്നേല്ക്കാന്‍ അനുവാദമില്ലാത്ത്തു കൊണ്ടോ, മുഖ്യമന്ത്രി ഈ ഞാണിന്മേല്‍ കളി കളിക്കുന്നതു.ജനങളെ സഹായിക്കാന്‍ ഇങനെ ഒരു സമ്പ് റ്ക്ക പരിപാടിയുടെ ആവശ്യമാണോ?
സര്‍ ക്കാര്‍ ഓഫീസിലെ ജോലിക്കാര്‍ ഇനിയും വെറുതെ ഇരുന്നോട്ടെ എന്നു കരുതിയാണൊ? ഇല്ലാവരുടെ കണ്ണീരും ഇതോടെ മാറുമോ? അതൊ നേരത്തെ ആലോചിച്ചു തീരുമാനിച്ചവരുടെ മാത്രമോ? തന്റെ കീഴിലുള്ള ഓഫീസുകള്‍ കാര്യക്ഷ്മമായി നിയന്ത്രിച്ചാല്‍ തീരുന്ന പ്രശ്ന്മാണു ഈ വിധം കൊട്ടിഘോഷിച്ചു നടത്തുന്നതു.
ഇങനെ പ്രധാനമന്ത്രി ചെയ്തിട്ടുണ്ടോ? എനിക്കറിയില്ല , എന്റെ അറിവില്ലായ്മ ആയിരിക്കാം .
കോടിക്കണ്ക്കിനു ജനങളുടെ കണ്ണീരു തുടയ്ക്കുന്ന സമയം നല്ല രീതിയില്‍ രാജ്യം ഭരിച്ചാല്‍ കണ്ണീരു തന്നെ വറ്റിക്കോളും .
ഈ നാടകം നടക്കുന്ന സമയത്തു കസേരയില്‍ കയറി ഇരിക്കാനും ഈ കളികള്‍ തന്നെ ആവറ്ത്തിക്കാനും എതിരാളികളും കളി തുടങിയതുകൊന്ട് കാണികളായ സാധരണ ജനങള്‍ സ്വയം മറന്നു കൈയ്യടിക്കുന്നുണ്ട് .
ഈ കളി കാണാന്‍ ടിക്കറ്റു എടുക്കണ്ട പകരം ഒരു വോട്ടു ചെയ്താല്‍ മതി.

Thursday, October 10, 2013

അമ്മ

അമ്മ മൂന്നു മക്കള്‍ മുപ്പത്.      അറുപതു വയസ്സിനുമേല്‍ പ്രായമുള്ള മക്കള്.    അവര്‍ അമ്മേ എന്നു വിളിക്കുന്നതുമൂന്നു കന്യാസ്ത്രികളെ .സമൂഹത്തിനു വേണ്ടതായ ആ കുട്ടികളഒരമ്മപരിചരിക്കുന്നതിലും ഉപരിയായിപരിചരിക്കുന്നു.വായില്‍ നിന്നും വെള്ളമൊഴികുന്ന മകന്റെ മുഖം തുടച്ചു കൊടുക്കുന്നു.      മുണ്ട് അഴിഞു പൊകുന്നവന്റെ മുണ്ടു ഉടുപ്പിക്കുന്നു.
ഭക്ഷ്ണം വായില്‍ വച്ചു കൊടുക്കുന്നു.    അമ്മാ... എന്ന അലറ്ച്ച മാത്രമാണു അവറ്ക്കു തിരികെ കിട്ടുന്നതു.    നാളെ വലുതായി അമ്മയെകാക്കമെന്നൊ, ഉന്നത പദവി അലങ്കരിക്കമെന്നൊ,യാതൊരു വാഗ്ദാനമൊ പ്രതീക്ഷയൊ ഇല്ല.    എങ്കിലും രണ്ടുകൂട്ടരും സന്തൊഷിക്കുന്നു.   ഒരു അമ്മ ദിനം പോലും സ്വന്തമായില്ലാത്ത ആ അമ്മമാര്ക്കു വേണ്ടി.........
എന്നും പുതിയ ഒരു മകന്റെയൊ മകളുടെയൊ വരവുണ്ടു എന്ന അറിവു തങളുടെ ആലയത്തിലെ പരിമിതികളെ കുറിച്ചു വേദ്നയൊടെ ചിന്തിപ്പിക്കുന്നു.
അമ്മ എല്ലാ മക്കള്ക്കും വേണ്ടി.

നിസ്സഹായത

വിവാഹത്തിന്റെ അറുപതാം പിറന്നാള്. ശരീരം തളറ്നതിന്റെ മുപ്പതാം പിറന്നാള്.തനിക്കു ശാപമോക്ഷം കിട്ടിയില്ല. തന്റെ മുറിയുടെ വാതിലുകളും ജനലുകളും അവര്‍ അടച്ചിടുകയാണു. മറ്റുള്ളവറ്ക്കു ശല്യമാവതിരിക്കാന്. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധം സഹിച്ചു എല്ലവറും മടുത്തു.എനിക്കു ഒരു സാരി ഉടുക്കണം എന്നൊരു മോഹമ്. അപ്പോള്‍ ചോദിക്കും കിടപ്പു രോഗിക്കു വെറെ ഒന്നും ആഗ്രഹ്മില്ലെ എന്നു.ഒരുപാടു ആഗ്രഹങള്‍ ...... അടുത്തിരിക്കാനും വിശേഷങള്‍ പറയാനും ഒരു കുട്ടി, പഴയതു പോലെ അമ്മേ എന്ന വിളി കേള്ക്കാന്, ഒന്നു കുളിക്കാന്, ഒന്നു നിവറ്ന്നു നില്ക്കാന്,സൂര്യ പ്രകാശം ഈ മുറിയിലേക്കു വരുമോ എന്നറിയാന്, എനിക്കു ജീവനുണ്ടു എന്നു എന്റെ മകനറിയാന്.

അമ്മ-- സിനിമയില്‍ ജീവിതത്തില്‍

സിനിമയിലെ ഒരു ഗാനം വീഡിയൊ അടക്കം നന്നായി ആസ്വദിച്ചു.അമ്മയാകുന്ന ആ അനുഭവം എത്ര മനോഹരമാണു. ജീവിതത്തില്‍ എല്ലാവറ്ക്കും ഇത്ര മനോഹരമായ ഗറ്ഭകാലം സമ്മാനിക്കാന്‍  നമ്മുക്കുകഴിഞെങ്കില്‍ നല്ല ആരോഗ്യമുള്ള മനസ്സു നമ്മുടെ കുട്ടികള്ക്കു കിട്ടുമായിരുന്നു.
ഇപ്പോള്‍ ചിലരുടെ ഗറ്ഭകാലം ഓറ്മ വരുന്നു.
ജോലി ചെയ്തു ക്ഷീണിച്ച അല്പം വിശ്രമിച്ച ഗറ്ഭിണിയെ അമ്മായി അമ്മ ചിരവ ഉപയോഗിച്ചു ഒരടി. അടി കിട്ടിയതിനുശേഷം അധികം താമസിക്കാതെഅമ്മയുടേയും കുട്ടിയുടേയും ജീവന്‍ പോയി. കിണറ്റില്‍ ഇടാന്‍ സഹായിക്കന്‍ ആളുന്ടയിരുന്നതു കൊണ്ട് ആത്മഹത്യയായി.
മറ്റൊരാള്‍  നിറവയറുമായി കരിങ്കല്‍ ചുമന്നു കെട്ടിടം ​ഉയറ്ത്തുന്നതിന്റെ ഭാഗമാവുന്നു.
അടുത്ത് ആള്‍ വളരെ പ്രത്യേകത ഉള്ള്താണു. ജീവിതം അനാഥലയത്തില്. സുര്ക്ഷ ജീവ്നക്കാരന്‍ അവള്ക്കു സമ്മാനിച്ച്തു അവളുടെ വയറ്റില്‍ വളരുന്നു.മാനസിക വിഭ്രാന്തി ഉള്ളവളായതിനാല്‍ അവള്‍ കാത്തിരിക്കുന്നതു ഒരു കുട്ടിയെ അല്ല. പകരം അവള്ക്കു കളിക്കാന്‍ ഒരു കൂട്ടുകാരനെയൊ കൂട്ടുകാരിയേയൊ ആയിരുന്നു.

കുറ്റവും ശിക്ഷയും

പെണ്കുട്ടിയെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത പ്രതികള്‍ കുറ്റം ചെയ്തു എന്ന് കോടതിക്കുഇന്നലെയാണു മനസ്സിലായതു.മരണ ശിക്ഷ തന്നെ കൊടുക്കണം  എന്ന് ആയിരങളുടെ മുറവിളി.ക്ഷമ അറ്ഹിക്കുന്ന തെറ്റല്ല അവര്‍ ചെയ്തത്. പീഡ്നത്തിന്റെ ഭീകര മുഖം മാധ്യമങളുടെ സഹായത്തൊടെ നാമെല്ലാവരും അനുഭവിച്ചതാണല്ലൊ? അന്നേ എല്ലാവരും പ്രതികളെ തൂക്കിലെറ്റിയതാണു താനും .
തെറ്റു മനസ്സിലായ നാം ഇനി ആരെയും ഉപദ്രവിക്കില്ല.ശിക്ഷ കാത്തിരിക്കുന്ന ഈ നാലു പേര്‍ മരിച്ചാല്‍ പിന്നെ ഭാരതം ശുചിയായി. ഇവരെ നല്ല മനുഷ്യരാക്കാന്‍ വല്ല വഴിയും കാണുമൊ?ശിക്ഷ ഇല്ലാത്ത്തു മൂലമാണൊ നാം തെറ്റു ചെയ്യുന്നതു?
ഇത്രയും ക്രൂരമായി പെരുമാറിയ ഇവര്‍ ഏതെങ്കിലും തരത്തില്‍ പീഡ്നത്തിനും ക്രൂരതയ്ക്കും ഒറ്റപെടലിനും ഇരയായവരാണൊ? എനിക്കറിയില്ല, ആരെങ്കിലും അന്വേഷിച്ചൊ ആവൊ? ഇല്ല എന്നു തോന്നുന്നു.
ശരീരം മറക്കാനുള്ളതല്ല വസ്ത്രം , മറിച്ചു ഭം ഗിയായി അവതരിപ്പിക്കാനും കലയും കച്ചവടവും ഒരുമിച്ചു നടത്താനുമാണെന്നു തോന്നുന്നു. അതിനു ന്യായീകരണ്മുന്ടു , മനസ്സു നന്നായവര്‍ കലയും കച്ചവടവും ആസ്വദിച്ചു നന്നായി ഉറങും  , എത്ര നല്ല മനുഷ്യറ്?
ആരൊ ഉണറ്ത്തിയ കാമവും ക്രോധവും നിസ്സഹായായ ഒരു പെണ്കുട്ടിയുടെമനസ്സും ശരീരവും നശിപ്പിച്ചു. അപ്പോള്‍ കുറ്റക്കാര്‍ ആരായിരിക്കാം , നമുക്കു അന്വേഷിക്കാനും ശിക്ഷിക്കാനും പറ്റുമോ?

പരീക്ഷ--പരീക്ഷണം

കുട്ടികള്ക്കു എന്നും പരീക്ഷ കാലം ആണല്ലൊ? ഒന്നു കഴിഞാല്‍ മറ്റൊന്നു , വിവിധ് പേരുകളില്, ഓമന പേരുകളില്‍ .
എല്ലാ തരം പരീക്ഷ്യും പാസായാലും ജീവിതത്തിലെ പരീക്ഷയക്കു തോല്ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‍ എന്നു തോന്നുന്നു.പുസ്തകത്തില്‍  പ്ഠിച്ച്തു പാസാവാന്‍ മാത്രമായിരുന്നു, സ്റ്ട്ടിഫിക്ക്റ്റു കൈയ്യിലെത്തി, പഠിക്കാനു മുടക്കിയ തുക ജോലിയുടെ രൂപത്തില്‍ നഷ്ടം വരാത്ത് രീതിയില്‍ തിരിച്ചു കിട്ടുകയും ചെയ്യുന്നു.
ഓടികളിക്കാന്‍ മുറ്റ്മോ മരങളോ , വിരുന്നു വരാനും പോകാനും ബന്ധുക്കളൊ ഇല്ലാത്ത് നഗര വാസികള്ക്കു പരീക്ഷ്കള്‍ അവരുടെ എല്ലാമാണു.
എങ്കിലും അവരുടെ പാഠ് പുസ്ത്കത്തിലെ ചില ചോദ്യങള്‍ വളരെ ക്രൂരമായി പോയി എന്നു തോന്നുന്നു. 1. സത്യം എന്താണു? ആവശ്യകത് എന്തു? 2. രാജ്യസ്നേഹം എന്താണു? ആവശ്യകത് എന്ത് ?
ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും പഠിക്കാന്‍ യോഗമില്ലാത്ത് തല്മുറ ആയതുകൊണ്ടായിരിക്കാം അല്ലേ എഴുതിയും വായിച്ചും തല്ലിയും പഠിപ്പിക്കുന്നതു.

Sunday, September 29, 2013

ഫേസ് ബുക്ക്

ഫേസ് ബുക്ക്

അമ്മു സാധാരണ ഒരു വീട്ട്മ്മയാണു, പുതിയ പേരു ‘ ഹോം മേക്കര്‍  ‘ , ‘ ഹൌസ് വൈഫ് ‘ നേക്കാള്‍ നല്ല നാമം . ‘ ഹോം  ‘ ഒരു വിധം കെട്ടിപൊക്കി. അത്യാവശ്യം  വലിപ്പമായി.
വീടും മനുഷ്യരും ഒരേ സമയത്തു കം പ്യുട്ടര്‍  വല്ക്കരിച്ചു. കുട്ടികളുടെ കഴിവില്‍ ചെറിയ തോതില്‍ അഹങ്കരിക്കുകയും ചെയ്തു. അമ്മു പഠിപ്പിക്കാത്ത പല കാര്യങള്‍ വളരെ അനായാസമായി അവര്‍ ചെയ്തു തുടങി. ഒരു ദിവസം നെറ്റ് പണിമുടക്കുകയൊ മെല്ലെ പൊക്കു നയം സ്വീകരിക്കുകയൊ ചെയ്താല്‍ അവര്‍ വേദനിച്ചു.
ഫേസ് ബുക്കിനേയും ഞങള്‍ സ്വീകരിച്ചു. തുടക്കത്തില്‍  ബന്ധുക്കളെ കാണുന്നതിലെ സന്തോഷ്മായിരുന്നു.
നാട്ടില്‍ നിന്നു മറ്റൊരു നഗരത്തിലേക്കു കുടിയേറിയതിനാല്‍ പല മുഖങളിലേയും മാറ്റ്ങള്‍ അറിയുന്നുന്ടായിരുന്നില്ല. ഫേസ് ബുക്കിനു നന്ദി.മറ്റുള്ള്വരുടെ മാര്‍ ക്കു കിട്ടാവുന്ന എല്ലാതരം മാറ്റ്ങളും എല്ലാവരും പോസ്റ്റു ചെയ്യുന്നുണ്ട്.
ചില വേദനക്ളും പങ്കു വെക്കുന്നുണ്ടു.   , പാകമാകാത്ത   ഡയമണ്ടു മോതിരം ഇട്ട് നീരുവന്ന വിരലിന്റെ ക്ലോസപ്പ്.
വയ്യാത്ത പട്ടികുട്ടി. പോറല്‍ വീണ കാറ്. ഇതിനൊക്കെയേ വിഷമം ഉള്ളൂ.
എന്തു മാത്രം കണ്ണീരാണെന്നോ മറുപടിയായി കിട്ടുന്നതു.
വളരെ പെട്ടന്നു ഫേസ് ബുക്ക് കുട്ടികളുടെ നേതാവും കൂട്ടുകാരനും പിന്നെ എന്തൊക്കെയൊ ആയി. കുട്ടികളുടെ സഹായതോടെ അമ്മുവും വിശേഷങള്‍ അറിയാന്‍ തുടങി.
ആരൊടും ഞാന്‍ അറിഞില്ലല്ലൊ എന്ന് പറയാന്‍ വയ്യ. ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നല്ലൊ എന്നയിരിക്കുന്നു മറുപടി.കുട്ടികള്ക്കാണെങ്കില്‍ നൂറു കണ്ക്കിനു കൂട്ടുകാര്‍ ,‘ എ ‘ യുടെ കൂട്ടുകാരന്‍  ‘ ബി ‘ , ‘ ബി ‘ യുടെ കൂട്ടുകാരന്‍  ‘ സി ‘ എന്നാല്‍  പിന്നെ ‘ എ ‘ യ്ക്കു ‘ സി ‘ യെ തള്ളിക്കളയാന്‍  പറ്റുമൊ? അങനെ കൂട്ടുകാരുടെ എണ്ണം അന്തതയിലേക്കു....ഇതിനിടയില്‍ അമ്മു എന്ന അമ്മ വീട്ടില്‍ ഉള്ള്തു കുട്ടികള്‍ മറന്നു. ഫേസ് ബുക്ക് അത്യാവശ്യമാണെന്നു അമ്മുവിനു തോന്നി തുടങി. വീട്ടിലെ വിശേഷങല്‍ മക്കളെ അറിയിക്കാമല്ലോ?അമ്മുവും ഫേസ് ബുക്ക് വലയില്‍ ചെന്നു പെട്ടു. മക്കള്‍  അപേക്ഷ സ്വീകരിച്ചില്ല. അമ്മു അല്പം വിഷ്മത്തിലായിരുന്നു.എന്നെയും കൂട്ടികൂടായിരുന്നൊ? ഒരു പരസ്യ ചിത്രമാണു അതിനുത്തരം നല്കിയതു.അമ്മുവിന്റേതു ഒരു ഒറ്റ്പെട്ട പ്രശ്നമല്ല.