Wednesday, December 25, 2013

Widgets

ഒരു ചെറിയ ക്രിസ്ത്മസ്

ഇന്നു ക്രിസ്തുമസ് --ഏറ്റവും ലളിതമായി ജനിക്കുകയും ജീവിക്കുകയും കുറ്റവാളിയായി മുദ്ര കുത്തി കള്ളനെ പോലെ കുരിശിലേറുകയും ചെയ്ത രക്ഷകന്റെ ജന്മദിനം .നല്ല ദിനങളുടെ ആഘോഷങള്‍ മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുകയും പ്രതീക്ഷ നല്കുകയും ചെയ്യുമല്ലോ.മാറ്റങള്‍ അനിവാര്യമാണല്ലൊ? നല്ലതുമാണ്‌. അമ്മു നഗരത്തിലേക്കു കുടിയേറിയിട്ടു കുറെ വറ്ഷങളായി. വീടെല്ലാം അലങ്കരിച്ചു കഴിഞപ്പോള്‍ ആരു ഇതു കാണും എന്നോറ്ത്ത് സന്തോഷം നഷ്ടപെടുത്തി.ഭാഗ്യം, കരോള്‍ ഗാനത്തിന്റെ പേരില്‍ പത്തു പേര്‍ വീട്ടിലെത്തി. നഗരത്തില്‍ അതും ഒരു ഭാഗ്യമാണു. അവറ് പോയി കഴിഞപ്പൊള്‍ പുറം ലോകത്തിലേക്കുള്ള വാതില്‍ വീണ്ടും അടച്ചു.
പാതിരാ കുറ്ബാന പല തരം മത്സരങളുടേയും വേദിയായി. ഇരിപ്പിടങളെല്ലാം പ്രാറ്ഥ്ന ബുക്കും ബാഗും  ഉപയൊഗിച്ചു ബുക്കു ചെയ്തതിനു ശേഷം ഭക്തരെല്ലാം കരോള്‍ മത്സരം കാണാന്‍ വേദിയിലെത്തി. നഗരത്തില്‍ എന്നും പല തരം മത്സരം ഉള്ളതു കൊണ്ടു ഈ സുദിനത്തിലും അത് അനിവാര്യമായി.തോറ്റവര്‍ തങളെ ചതിച്ചവരെ പഴി പറഞപ്പോള്‍ ജയിച്ചവര്‍ അവര്‍ ഇതിലും കൂടുതല്‍ വിജയങള്‍ അറ്ഹിക്കുന്നവരാണ്‍ എന്നു അഹങ്കരിച്ചു.
കരോള്‍ മത്സരത്തിന്റെ ചൂടാറാതെ തങളുടെ ഇരിപ്പടങള്‍ തേടി വന്ന ചിലറ്ക്കെങ്കിലും നിരാശപെടേണ്ടി വന്നു. ക്ഷമ ധ്യാന സമയത്തു മാത്രമായി ചുരുങുന്നതു കൊണ്‍ടു പലരുടേയും മനസ്സു അസ്വസ്ഥമായി.ഇരിപ്പിടം കിട്ടിയവര്‍ സന്തോഷത്തിലും മറ്റുള്ളവര്‍ ഒരല്പം വിഷ്മത്തിലും പ്രാറ്ഥ്നയിലും മറ്റു ശുശ്രൂഷകളിലും പങ്കെടുത്തു. അതിനിടയില്‍പുല്‍ ക്കുട്ടില്‍ഉണ്ണി പിറന്നു. ആരുടെയെങ്കിലും കണ്ണുകള്‍ തുറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയൊടുകൂടി.

No comments:

Post a Comment