Thursday, October 10, 2013

Widgets

അമ്മ-- സിനിമയില്‍ ജീവിതത്തില്‍

സിനിമയിലെ ഒരു ഗാനം വീഡിയൊ അടക്കം നന്നായി ആസ്വദിച്ചു.അമ്മയാകുന്ന ആ അനുഭവം എത്ര മനോഹരമാണു. ജീവിതത്തില്‍ എല്ലാവറ്ക്കും ഇത്ര മനോഹരമായ ഗറ്ഭകാലം സമ്മാനിക്കാന്‍  നമ്മുക്കുകഴിഞെങ്കില്‍ നല്ല ആരോഗ്യമുള്ള മനസ്സു നമ്മുടെ കുട്ടികള്ക്കു കിട്ടുമായിരുന്നു.
ഇപ്പോള്‍ ചിലരുടെ ഗറ്ഭകാലം ഓറ്മ വരുന്നു.
ജോലി ചെയ്തു ക്ഷീണിച്ച അല്പം വിശ്രമിച്ച ഗറ്ഭിണിയെ അമ്മായി അമ്മ ചിരവ ഉപയോഗിച്ചു ഒരടി. അടി കിട്ടിയതിനുശേഷം അധികം താമസിക്കാതെഅമ്മയുടേയും കുട്ടിയുടേയും ജീവന്‍ പോയി. കിണറ്റില്‍ ഇടാന്‍ സഹായിക്കന്‍ ആളുന്ടയിരുന്നതു കൊണ്ട് ആത്മഹത്യയായി.
മറ്റൊരാള്‍  നിറവയറുമായി കരിങ്കല്‍ ചുമന്നു കെട്ടിടം ​ഉയറ്ത്തുന്നതിന്റെ ഭാഗമാവുന്നു.
അടുത്ത് ആള്‍ വളരെ പ്രത്യേകത ഉള്ള്താണു. ജീവിതം അനാഥലയത്തില്. സുര്ക്ഷ ജീവ്നക്കാരന്‍ അവള്ക്കു സമ്മാനിച്ച്തു അവളുടെ വയറ്റില്‍ വളരുന്നു.മാനസിക വിഭ്രാന്തി ഉള്ളവളായതിനാല്‍ അവള്‍ കാത്തിരിക്കുന്നതു ഒരു കുട്ടിയെ അല്ല. പകരം അവള്ക്കു കളിക്കാന്‍ ഒരു കൂട്ടുകാരനെയൊ കൂട്ടുകാരിയേയൊ ആയിരുന്നു.

No comments:

Post a Comment