Friday, November 22, 2013

Widgets

ദൈവങള്‍

 ദൈവം ഒന്നേ ഉള്ളൂ എന്ന് പഠിപ്പിച്ച ഒരു സമുദായവും അവരുടെ പുരോഹിതന്മാരും ആഥിതേയത്വം ​വഹിക്കുന്ന ഒരു ചടങിലെ പല ദൈവങളെ കണ്ടു പലരും ചിന്താകുഴ്പ്പത്തിലായി.ഒരു ഡസനോളം വരുന്ന അം ഗരക്ഷകരോടൊപ്പം എത്തിയ രാഷ്ട്രീയ നേതാവിനെ സ്വീകരിക്കാന്‍ അണിഞൊരുങിയ തരുണികള്‍ , സം ഘടനാ ഭാരവാഹികള്‍  അങനെ പലരും .എഴുന്നേറ്റു നിന്നും അവശ്യത്തിനും അനാവശ്യത്തിനും കൈയ്യടിച്ചു തളറ്ന്ന സാധാരണ ജീവികള്‍ .എന്തു പ്രശ്നത്തിനും തന്നെ സമീപിച്ചാല്‍ മതി, എന്നു നേതാവു നല്കിയ ഉറപ്പില്‍ അറിയാതെ തന്നെ പലരും കൈകൂപ്പി.ഈ നേതാവിനെ കുറിച്ചാണൊ ഞങള്‍ പഠിച്ചതു എന്നു സം ​ശയിച്ച കുട്ടികള്‍ . ദൈവത്തിന്റെ പുതിയ രൂപമാണൊ ഇത്? ആരാധനയും വണങലും ഒരേ ഒരു ദൈവത്തിനു മാത്രം ,അങനെ തന്നെയല്ലേ പഠിച്ചതും പഠിപ്പിച്ചതും .Blog

No comments:

Post a Comment