Sunday, September 29, 2013

Widgets

ഫേസ് ബുക്ക്

ഫേസ് ബുക്ക്

അമ്മു സാധാരണ ഒരു വീട്ട്മ്മയാണു, പുതിയ പേരു ‘ ഹോം മേക്കര്‍  ‘ , ‘ ഹൌസ് വൈഫ് ‘ നേക്കാള്‍ നല്ല നാമം . ‘ ഹോം  ‘ ഒരു വിധം കെട്ടിപൊക്കി. അത്യാവശ്യം  വലിപ്പമായി.
വീടും മനുഷ്യരും ഒരേ സമയത്തു കം പ്യുട്ടര്‍  വല്ക്കരിച്ചു. കുട്ടികളുടെ കഴിവില്‍ ചെറിയ തോതില്‍ അഹങ്കരിക്കുകയും ചെയ്തു. അമ്മു പഠിപ്പിക്കാത്ത പല കാര്യങള്‍ വളരെ അനായാസമായി അവര്‍ ചെയ്തു തുടങി. ഒരു ദിവസം നെറ്റ് പണിമുടക്കുകയൊ മെല്ലെ പൊക്കു നയം സ്വീകരിക്കുകയൊ ചെയ്താല്‍ അവര്‍ വേദനിച്ചു.
ഫേസ് ബുക്കിനേയും ഞങള്‍ സ്വീകരിച്ചു. തുടക്കത്തില്‍  ബന്ധുക്കളെ കാണുന്നതിലെ സന്തോഷ്മായിരുന്നു.
നാട്ടില്‍ നിന്നു മറ്റൊരു നഗരത്തിലേക്കു കുടിയേറിയതിനാല്‍ പല മുഖങളിലേയും മാറ്റ്ങള്‍ അറിയുന്നുന്ടായിരുന്നില്ല. ഫേസ് ബുക്കിനു നന്ദി.മറ്റുള്ള്വരുടെ മാര്‍ ക്കു കിട്ടാവുന്ന എല്ലാതരം മാറ്റ്ങളും എല്ലാവരും പോസ്റ്റു ചെയ്യുന്നുണ്ട്.
ചില വേദനക്ളും പങ്കു വെക്കുന്നുണ്ടു.   , പാകമാകാത്ത   ഡയമണ്ടു മോതിരം ഇട്ട് നീരുവന്ന വിരലിന്റെ ക്ലോസപ്പ്.
വയ്യാത്ത പട്ടികുട്ടി. പോറല്‍ വീണ കാറ്. ഇതിനൊക്കെയേ വിഷമം ഉള്ളൂ.
എന്തു മാത്രം കണ്ണീരാണെന്നോ മറുപടിയായി കിട്ടുന്നതു.
വളരെ പെട്ടന്നു ഫേസ് ബുക്ക് കുട്ടികളുടെ നേതാവും കൂട്ടുകാരനും പിന്നെ എന്തൊക്കെയൊ ആയി. കുട്ടികളുടെ സഹായതോടെ അമ്മുവും വിശേഷങള്‍ അറിയാന്‍ തുടങി.
ആരൊടും ഞാന്‍ അറിഞില്ലല്ലൊ എന്ന് പറയാന്‍ വയ്യ. ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നല്ലൊ എന്നയിരിക്കുന്നു മറുപടി.കുട്ടികള്ക്കാണെങ്കില്‍ നൂറു കണ്ക്കിനു കൂട്ടുകാര്‍ ,‘ എ ‘ യുടെ കൂട്ടുകാരന്‍  ‘ ബി ‘ , ‘ ബി ‘ യുടെ കൂട്ടുകാരന്‍  ‘ സി ‘ എന്നാല്‍  പിന്നെ ‘ എ ‘ യ്ക്കു ‘ സി ‘ യെ തള്ളിക്കളയാന്‍  പറ്റുമൊ? അങനെ കൂട്ടുകാരുടെ എണ്ണം അന്തതയിലേക്കു....ഇതിനിടയില്‍ അമ്മു എന്ന അമ്മ വീട്ടില്‍ ഉള്ള്തു കുട്ടികള്‍ മറന്നു. ഫേസ് ബുക്ക് അത്യാവശ്യമാണെന്നു അമ്മുവിനു തോന്നി തുടങി. വീട്ടിലെ വിശേഷങല്‍ മക്കളെ അറിയിക്കാമല്ലോ?അമ്മുവും ഫേസ് ബുക്ക് വലയില്‍ ചെന്നു പെട്ടു. മക്കള്‍  അപേക്ഷ സ്വീകരിച്ചില്ല. അമ്മു അല്പം വിഷ്മത്തിലായിരുന്നു.എന്നെയും കൂട്ടികൂടായിരുന്നൊ? ഒരു പരസ്യ ചിത്രമാണു അതിനുത്തരം നല്കിയതു.അമ്മുവിന്റേതു ഒരു ഒറ്റ്പെട്ട പ്രശ്നമല്ല.

No comments:

Post a Comment