സ്വാമി വീണ്ടും സ്വപ്നം കണ്ടു. സ്വറ്ണ്ണത്തിന്റെ അളവ് കൂടുതലാണു. ഭാഗ്യം കിളയ്ക്കാനും കോരാനും
നമ്മള്‍ മറന്നിട്ടില്ല.കേട്ട പാതി കേള്‍ ക്കാത്ത പാതി ആളുകള്‍ കുഴിക്കാന്‍ തുടങി. അപകടം ഒഴിവാക്കാന്‍ പോലിസും മറ്റു സഹായികളും .
ഈ സ്വപനത്തെ കുറിച്ചു കേട്ടപ്പോള്‍ എഴാം ക്ലാസ്സിലെ ഹിന്ദി പാഠ പുസ്തകത്തിലെ ഒരു കഥ ഓറ്മ വരുന്നു.
മരണകിടക്കയില്‍ കിടക്കുന്ന ഒരു കര്‍ ഷകന്‍ തന്റെ അലസരും മടിയന്മാരും ആയ മക്കളോട് പറഞു. മക്കളെ നിങള്ക്കുള്ളതെല്ലാം ഞാന്‍ ഈ മണ്ണില്‍ കുഴിച്ചിട്ടുണ്ട്. എന്റെ മരണ ശേഷം നിങള്‍ അതു എടുത്തോളൂ.
താമസിയാതെ അയാള്‍ മരിച്ചു. മക്കള്‍ കുഴിക്കാനും തുടങി. ഓരൊ കുഴിയും അവരുടെ പ്രതീക്ഷകള്‍ വളറ്ത്തി. കിട്ടാന്‍ പോകുന്ന നിധിയെ കുറിച്ചു ഓറ്ത്തപ്പോള്‍ അവരുടെ അലസത മാറുകയും അടുത്ത കുഴി കുഴിക്കാനുള്ള ഊറ്ജ്ജം കിട്ടുകയും ചെയ്തു.
No comments:
Post a Comment