Wednesday, December 11, 2013

Widgets

കാഴ്ച്ചപ്പാട്--അന്നും ഇന്നും

അമ്മുവിന്റെ വീടിനടുത്ത ഒരു കെട്ടിട സമുച്ചയത്തില്‍ ഒരു ഭറ്ത്താവ് ഭാര്യയെ കൊല്ലുകയും പല പല ഭാഗങളാക്കി പാക്കു ചെയ്യുകയും ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങളില്‍ ഒളിച്ചു വയ്ക്കുകയൊ സൂക്ഷിക്കുകയൊ ചെയ്തു, എന്ന് മാധ്യമ വാറ്ത്ത.ഭയപ്പാടോടു കൂടെ പഴയ തലമുറ ഈ വാറ്ത്ത വായിച്ചു. എന്നാല്‍ പുതിയ തലമുറയ്ക്കു സോഷ്യല്‍ നെറ്റുവ്റ്ക്കുകളുടെ സഹായത്തോടെ സം ഭവത്തിന്റെ വിവിധ ദ്ര്യശങള്‍ കിട്ടുകയും സ്കൂള്‍ കുട്ടികളടക്കം പലരും വളരെ ആവേശത്തോടെ സം സാരിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ അരുതാത്തത് ഒന്നും കാണരുത് കേള്‍ ക്കരുത് എന്നു കരുതുന്ന ഒരു പറ്റം അമ്മമാര്‍ മക്കളുടെ കാഴ്ച്ചകളും അവരുടെ നിസം ഗതയും കണ്ട് തളറ്ന്നു.ഒരാള്‍ മകനോട് ചോദിച്ചു, മകനേ നീ ഇതു എങനെ കണ്ടു? പേടിപെടുത്തിയില്ലെ? ആരാണു ഇത്രയും ക്രൂരത നിറഞ പടങള്‍ അയച്ചു തരുന്നത്? ഇതു ആറ്ക്കും സന്തോഷം നല്കുകയില്ലല്ലോ?പഴയ തലമുറയുടെ അഭിപ്രായത്തെ കാറ്റില്‍ പറത്തി കൊണ്ട് മറുപടി. ഇത്തരം കാഴ്ച്ചകള്‍ നേരിട്ടു കാണാനുള്ള ശക്തി ല്ഭിക്കുമെത്രെ.മക്കള്‍ നല്ലതു മാത്രം കേള്‍ ക്കുകയും കാണുകയും ചെയ്താല്‍ മതി എന്നാണു സാധാരണ മാതാപിതാക്കള്‍ കരുതിയിരുന്നതു, അമ്മുവിന്റെ തലമുറയിലെ കുട്ടികള്‍ അതു വിശ്വസിച്ചിരുന്നു. നെറ്റുവ്റ്ക്കുകള്‍ ഇല്ലാതിരുന്ന കൊണ്ടാവാം

No comments:

Post a Comment