Thursday, October 10, 2013

Widgets

അമ്മ

അമ്മ മൂന്നു മക്കള്‍ മുപ്പത്.      അറുപതു വയസ്സിനുമേല്‍ പ്രായമുള്ള മക്കള്.    അവര്‍ അമ്മേ എന്നു വിളിക്കുന്നതുമൂന്നു കന്യാസ്ത്രികളെ .സമൂഹത്തിനു വേണ്ടതായ ആ കുട്ടികളഒരമ്മപരിചരിക്കുന്നതിലും ഉപരിയായിപരിചരിക്കുന്നു.വായില്‍ നിന്നും വെള്ളമൊഴികുന്ന മകന്റെ മുഖം തുടച്ചു കൊടുക്കുന്നു.      മുണ്ട് അഴിഞു പൊകുന്നവന്റെ മുണ്ടു ഉടുപ്പിക്കുന്നു.
ഭക്ഷ്ണം വായില്‍ വച്ചു കൊടുക്കുന്നു.    അമ്മാ... എന്ന അലറ്ച്ച മാത്രമാണു അവറ്ക്കു തിരികെ കിട്ടുന്നതു.    നാളെ വലുതായി അമ്മയെകാക്കമെന്നൊ, ഉന്നത പദവി അലങ്കരിക്കമെന്നൊ,യാതൊരു വാഗ്ദാനമൊ പ്രതീക്ഷയൊ ഇല്ല.    എങ്കിലും രണ്ടുകൂട്ടരും സന്തൊഷിക്കുന്നു.   ഒരു അമ്മ ദിനം പോലും സ്വന്തമായില്ലാത്ത ആ അമ്മമാര്ക്കു വേണ്ടി.........
എന്നും പുതിയ ഒരു മകന്റെയൊ മകളുടെയൊ വരവുണ്ടു എന്ന അറിവു തങളുടെ ആലയത്തിലെ പരിമിതികളെ കുറിച്ചു വേദ്നയൊടെ ചിന്തിപ്പിക്കുന്നു.
അമ്മ എല്ലാ മക്കള്ക്കും വേണ്ടി.

No comments:

Post a Comment