വിവാഹത്തിന്റെ അറുപതാം പിറന്നാള്. ശരീരം തളറ്നതിന്റെ മുപ്പതാം പിറന്നാള്.തനിക്കു ശാപമോക്ഷം കിട്ടിയില്ല. തന്റെ മുറിയുടെ വാതിലുകളും ജനലുകളും അവര്‍ അടച്ചിടുകയാണു. മറ്റുള്ളവറ്ക്കു ശല്യമാവതിരിക്കാന്. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധം സഹിച്ചു എല്ലവറും മടുത്തു.എനിക്കു ഒരു സാരി ഉടുക്കണം എന്നൊരു മോഹമ്. അപ്പോള്‍ ചോദിക്കും കിടപ്പു രോഗിക്കു വെറെ ഒന്നും ആഗ്രഹ്മില്ലെ എന്നു.ഒരുപാടു ആഗ്രഹങള്‍ ...... അടുത്തിരിക്കാനും വിശേഷങള്‍ പറയാനും ഒരു കുട്ടി, പഴയതു പോലെ അമ്മേ എന്ന വിളി കേള്ക്കാന്, ഒന്നു കുളിക്കാന്, ഒന്നു നിവറ്ന്നു നില്ക്കാന്,സൂര്യ പ്രകാശം ഈ മുറിയിലേക്കു വരുമോ എന്നറിയാന്, എനിക്കു ജീവനുണ്ടു എന്നു എന്റെ മകനറിയാന്.
No comments:
Post a Comment