Wednesday, December 25, 2013

ഒരു ചെറിയ ക്രിസ്ത്മസ്

ഇന്നു ക്രിസ്തുമസ് --ഏറ്റവും ലളിതമായി ജനിക്കുകയും ജീവിക്കുകയും കുറ്റവാളിയായി മുദ്ര കുത്തി കള്ളനെ പോലെ കുരിശിലേറുകയും ചെയ്ത രക്ഷകന്റെ ജന്മദിനം .നല്ല ദിനങളുടെ ആഘോഷങള്‍ മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുകയും പ്രതീക്ഷ നല്കുകയും ചെയ്യുമല്ലോ.മാറ്റങള്‍ അനിവാര്യമാണല്ലൊ? നല്ലതുമാണ്‌. അമ്മു നഗരത്തിലേക്കു കുടിയേറിയിട്ടു കുറെ വറ്ഷങളായി. വീടെല്ലാം അലങ്കരിച്ചു കഴിഞപ്പോള്‍ ആരു ഇതു കാണും എന്നോറ്ത്ത് സന്തോഷം നഷ്ടപെടുത്തി.ഭാഗ്യം, കരോള്‍ ഗാനത്തിന്റെ പേരില്‍ പത്തു പേര്‍ വീട്ടിലെത്തി. നഗരത്തില്‍ അതും ഒരു ഭാഗ്യമാണു. അവറ് പോയി കഴിഞപ്പൊള്‍ പുറം ലോകത്തിലേക്കുള്ള വാതില്‍ വീണ്ടും അടച്ചു.
പാതിരാ കുറ്ബാന പല തരം മത്സരങളുടേയും വേദിയായി. ഇരിപ്പിടങളെല്ലാം പ്രാറ്ഥ്ന ബുക്കും ബാഗും  ഉപയൊഗിച്ചു ബുക്കു ചെയ്തതിനു ശേഷം ഭക്തരെല്ലാം കരോള്‍ മത്സരം കാണാന്‍ വേദിയിലെത്തി. നഗരത്തില്‍ എന്നും പല തരം മത്സരം ഉള്ളതു കൊണ്ടു ഈ സുദിനത്തിലും അത് അനിവാര്യമായി.തോറ്റവര്‍ തങളെ ചതിച്ചവരെ പഴി പറഞപ്പോള്‍ ജയിച്ചവര്‍ അവര്‍ ഇതിലും കൂടുതല്‍ വിജയങള്‍ അറ്ഹിക്കുന്നവരാണ്‍ എന്നു അഹങ്കരിച്ചു.
കരോള്‍ മത്സരത്തിന്റെ ചൂടാറാതെ തങളുടെ ഇരിപ്പടങള്‍ തേടി വന്ന ചിലറ്ക്കെങ്കിലും നിരാശപെടേണ്ടി വന്നു. ക്ഷമ ധ്യാന സമയത്തു മാത്രമായി ചുരുങുന്നതു കൊണ്‍ടു പലരുടേയും മനസ്സു അസ്വസ്ഥമായി.ഇരിപ്പിടം കിട്ടിയവര്‍ സന്തോഷത്തിലും മറ്റുള്ളവര്‍ ഒരല്പം വിഷ്മത്തിലും പ്രാറ്ഥ്നയിലും മറ്റു ശുശ്രൂഷകളിലും പങ്കെടുത്തു. അതിനിടയില്‍പുല്‍ ക്കുട്ടില്‍ഉണ്ണി പിറന്നു. ആരുടെയെങ്കിലും കണ്ണുകള്‍ തുറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയൊടുകൂടി.

Sunday, December 15, 2013

സ്ത്രീ--ശാക്തീകരണം

ഡല്‍ ഹി മാനഭം ഗത്തിന്റെ ഒന്നാം വയസ്സിന്‌ എല്ലാവരുടേയും കണ്ണീരും കരച്ചിലും .പെണ്ണിനെ രക്ഷിക്കാന്‍ പ്രത്യേക സെല്ലുകള്‍ , സം ഘടനകള്‍ , ആരാണു ഞങളെ രക്ഷിക്കുക എന്നു നോക്കിയിരിക്കുന്ന കുറെ പാവപ്പെട്ട പെണ്‍ വറ്ഗ്ഗം .
അതിനിടയില്‍പെണ്‍ വാണിഭം.ബോധവല്‍ ക്കരണം ആവശ്യമാണത്രെ,വിദ്യഭാസം കൊടുക്കകയാണ്‌ സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യ പടി, എന്നു കേട്ടിരിക്കുന്നു .ഉന്നത വിദ്യഭാസത്തിനും ജോലിക്കും പോകുന്ന എങനെയാണ്‌ ചതിക്കുഴിയില്‍ പെടുന്നത്‌ ?എന്താണ്‌ ഇവറ്ക്ക് ആവശ്യം ​? പണമോ? അതൊ താത്കാലിക സന്തോഷമൊ? സ്വന്തം ഇഷ്‌ട പ്രകാരം സ്വയം വില്‍ ക്കാന്‍ നടക്കുന്നതിനെ പീഡനം എന്നു പറയില്ലല്ലോ.സന്തോഷവും പണവും നമുക്കും നമ്മുടെ മക്കള്ക്കും മതിയായിട്ടില്ല, ആറ്ത്തി , അത്യാഗ്രഹം അല്ലാതെ എന്തു പറയാന്‍ .

Wednesday, December 11, 2013

കാഴ്ച്ചപ്പാട്--അന്നും ഇന്നും

അമ്മുവിന്റെ വീടിനടുത്ത ഒരു കെട്ടിട സമുച്ചയത്തില്‍ ഒരു ഭറ്ത്താവ് ഭാര്യയെ കൊല്ലുകയും പല പല ഭാഗങളാക്കി പാക്കു ചെയ്യുകയും ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങളില്‍ ഒളിച്ചു വയ്ക്കുകയൊ സൂക്ഷിക്കുകയൊ ചെയ്തു, എന്ന് മാധ്യമ വാറ്ത്ത.ഭയപ്പാടോടു കൂടെ പഴയ തലമുറ ഈ വാറ്ത്ത വായിച്ചു. എന്നാല്‍ പുതിയ തലമുറയ്ക്കു സോഷ്യല്‍ നെറ്റുവ്റ്ക്കുകളുടെ സഹായത്തോടെ സം ഭവത്തിന്റെ വിവിധ ദ്ര്യശങള്‍ കിട്ടുകയും സ്കൂള്‍ കുട്ടികളടക്കം പലരും വളരെ ആവേശത്തോടെ സം സാരിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ അരുതാത്തത് ഒന്നും കാണരുത് കേള്‍ ക്കരുത് എന്നു കരുതുന്ന ഒരു പറ്റം അമ്മമാര്‍ മക്കളുടെ കാഴ്ച്ചകളും അവരുടെ നിസം ഗതയും കണ്ട് തളറ്ന്നു.ഒരാള്‍ മകനോട് ചോദിച്ചു, മകനേ നീ ഇതു എങനെ കണ്ടു? പേടിപെടുത്തിയില്ലെ? ആരാണു ഇത്രയും ക്രൂരത നിറഞ പടങള്‍ അയച്ചു തരുന്നത്? ഇതു ആറ്ക്കും സന്തോഷം നല്കുകയില്ലല്ലോ?പഴയ തലമുറയുടെ അഭിപ്രായത്തെ കാറ്റില്‍ പറത്തി കൊണ്ട് മറുപടി. ഇത്തരം കാഴ്ച്ചകള്‍ നേരിട്ടു കാണാനുള്ള ശക്തി ല്ഭിക്കുമെത്രെ.മക്കള്‍ നല്ലതു മാത്രം കേള്‍ ക്കുകയും കാണുകയും ചെയ്താല്‍ മതി എന്നാണു സാധാരണ മാതാപിതാക്കള്‍ കരുതിയിരുന്നതു, അമ്മുവിന്റെ തലമുറയിലെ കുട്ടികള്‍ അതു വിശ്വസിച്ചിരുന്നു. നെറ്റുവ്റ്ക്കുകള്‍ ഇല്ലാതിരുന്ന കൊണ്ടാവാം

Sunday, December 1, 2013

സമ്പത്ത്-സഹായി

ഇന്ന് കാലത്ത് ചാനലുകളിലെ മാനഭം ഗത്തില്‍ നിന്ന് രക്ഷപെടാന്‍ വഴി അന്വേഷിച്ച് എത്തിപ്പെട്ടത് സമ്പത്ത് സഹായിയിലാണു.സമ്പത്തു പ്രതീകങള്‍  വീടിന്റെയും ഓഫീസിന്റെയും പല മൂലകളിലും പ്രതിഷ്ഠിച്ചാല്‍ പണവും മറ്റു പല ഭാഗ്യങളും വന്നു ചേരുമെത്രെ.ഞാന്‍ താമസിക്കുന്ന നഗരം ചേരികള്‍ നിറഞതാണു. അഴുക്കുചാലുകളും പൈപ്പുലൈനുകളും വഴിയൊരങളും താമസ സ്ഥലം ആക്കേണ്ടി വന്ന കുറെ മനുഷ്യര്‍ .
ഓരൊ സമ്പത്തു പ്രതീകം അധികം വാങാന്‍ കഴിവുള്ളവരൊ ഗവണ്മെന്റൊ ആരെങ്കിലും ഒരോ സമ്പത്തു പ്രതീകം വാങി കൊടുക്കുകയാണെങ്കില്‍ ഭാരതത്തിന്റെ ദാരിദ്രരേഖ മാറ്റി വരക്കാമായിരുന്നു എന്നു തോന്നുന്നു.