കമ്പോള നിലവാരം
===================
ഒരിക്കലും തകർച്ച സംഭവിക്കാത്ത ഒരു കച്ചവടം ആണ് വിവാഹ കച്ചവടം, സാധാരണ കച്ചവടത്തിൽ പണം കൊടുത്തു വാങ്ങുന്നവയുടെ മേൽ വാങ്ങുന്നവന് പൂർണ്ണ അധികാരം ഉണ്ടാകും, എന്നാൽ വിവാഹ കച്ചവടത്തിൽ പണം കൊടുത്തവൻ ഒരു ഭാരം ഒഴിവാക്കിയ തരത്തിലോ അതോ അവനടക്കമുള്ള സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടോ നിശബ്ദനും തല കുനിച്ചു നടക്കുന്നവനും ആകുന്നു. ഇത്തരം ഒരു കച്ചവടത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ മകൾ എന്ന ഭാരത്തെ ഇറക്കി വച്ച് ,കൊണ്ടു പോകുന്നവന് പണവും നൽകി കച്ചവടത്തിന്റെ എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തുന്നു, വിചിത്രമായ ഒരു രീതി. എത്ര കൊടുത്തു എന്നും, എത്ര കിട്ടി എന്നും മാത്രമാണ് കാര്യം, "ഇതിലും കൂടുതൽ കിട്ടണമായിരുന്നു, അവന്റെ വിദ്യഭ്യാസ യോഗ്യതയും കുടുംബപാരമ്പര്യവും സമ്പത്തും കണക്കിലെടുത്താൽ , പിന്നെ എന്ത് ചെയ്യാം , തലയിൽ വരച്ചത് ഇതായിരിക്കും ", മിക്ക ആൺ വീടുകളിലെയും സംസാരം, അവർ സഹിക്കും , ക്ഷമിക്കും. " കുറച്ചു കൂടുതൽ ചിലവായാൽ എന്താ, നമ്മുടെ മോൾക്ക് ഒന്നാന്തരം ഒരുത്തനെ കിട്ടിയില്ലേ?, കിട്ടുന്ന ഓരോ തുട്ടും ഇരട്ടിയാക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു ജീവിക്കാൻ മറന്നു പോയ പെണ്ണിന്റെ വീട്ടുകാരുടെ അഭിപ്രായമായിരുന്നു അത്. അതെ രണ്ടു വീട്ടുകാരും അവരുടെ ചിന്തകളും നല്ല ചേർച്ചയുണ്ടായിരുന്നു, അപ്പോൾ പിന്നെ കല്യാണം കമ്പോള നിലവാരം അനുസരിച്ചു നടക്കട്ടെ അല്ലേ?

No comments:
Post a Comment