Friday, November 22, 2013

ദൈവങള്‍

 ദൈവം ഒന്നേ ഉള്ളൂ എന്ന് പഠിപ്പിച്ച ഒരു സമുദായവും അവരുടെ പുരോഹിതന്മാരും ആഥിതേയത്വം ​വഹിക്കുന്ന ഒരു ചടങിലെ പല ദൈവങളെ കണ്ടു പലരും ചിന്താകുഴ്പ്പത്തിലായി.ഒരു ഡസനോളം വരുന്ന അം ഗരക്ഷകരോടൊപ്പം എത്തിയ രാഷ്ട്രീയ നേതാവിനെ സ്വീകരിക്കാന്‍ അണിഞൊരുങിയ തരുണികള്‍ , സം ഘടനാ ഭാരവാഹികള്‍  അങനെ പലരും .എഴുന്നേറ്റു നിന്നും അവശ്യത്തിനും അനാവശ്യത്തിനും കൈയ്യടിച്ചു തളറ്ന്ന സാധാരണ ജീവികള്‍ .എന്തു പ്രശ്നത്തിനും തന്നെ സമീപിച്ചാല്‍ മതി, എന്നു നേതാവു നല്കിയ ഉറപ്പില്‍ അറിയാതെ തന്നെ പലരും കൈകൂപ്പി.ഈ നേതാവിനെ കുറിച്ചാണൊ ഞങള്‍ പഠിച്ചതു എന്നു സം ​ശയിച്ച കുട്ടികള്‍ . ദൈവത്തിന്റെ പുതിയ രൂപമാണൊ ഇത്? ആരാധനയും വണങലും ഒരേ ഒരു ദൈവത്തിനു മാത്രം ,അങനെ തന്നെയല്ലേ പഠിച്ചതും പഠിപ്പിച്ചതും .Blog

Monday, November 11, 2013

copy_paste generation

‘ ഹണീ ബീ ‘ എന്ന സിനിമ ഇന്നലെ കാണുവാനിടയായി. മകനൊപ്പം കുറെ വ്രത്തികെട്ട ഡയലോഗുകള്‍ കേട്ട്തിന്റെ ബുദ്ധിമുട്ടു മാറിയിട്ടില്ല.പുതിയ തലമുറയ്ക്കു നല്ല വാക്കുകള്‍ അറിയാഞിട്ടാണൊ, അതൊ കാണികള്‍ ഇത്തരം സിനിമയെ പ്രോത്സാഹിപ്പിക്കുന്നു എന്നു കരുതിയിട്ടൊ?മുഴുവന്‍ കാണാതെയിരിക്കാന്‍ വീട്ടിലായതുകൊണ്ടു സാധിച്ചു. തിയറ്ററില്‍ നിന്നു സാധാരണ ഇറങി പോരാറില്ല.കാശു ചെലവായതു കൊണ്ട് , സിനിമയിലെ നല്ല നിമിഷങള്‍ തിരഞുകൊണ്ടിരിക്കും . ഇപ്പോള്‍ പല സിനിമയിലും ഇത്തരം വാക്കുകളുടെ പ്രളയം ആണെന്നു കേട്ടു. കോപ്പി അടിക്കുന്നതു എളുപ്പമാണല്ലോ.
എല്ലാം എളുപ്പത്തില്‍ ചെയ്ത് തീറ്ക്കാനുള്ള ആഗ്രഹം മൂലം സ്വന്തം ​കഴിവുകള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല.
കൌമാര പ്രായക്കാരായ കുറച്ചു കുട്ടികളുടെ കലാപരിപാടികളുടെ മേല്‍ നോട്ടക്കാരിയാകേണ്ടി വന്നു അമ്മുവിന്.
വളരെ സന്തോഷം തോന്നി. പഴയ കാലത്തിലേക്കു കുറച്ചു ദിവസം ​യാത്ര ചെയ്യാമല്ലോ. പുതിയ തലമുറയുടെ പ്രതികരണവും സമൂഹത്തോടും അവനവനോടു തന്നെയുമുള്ള സ്നേഹവും കരുതലും അവര്‍ അവതരിപ്പിക്കാന്‍ പോകുന്ന കലാപരിപാടികളില്‍ കാണാം എന്നു കരുതിയ എനിക്കു തെറ്റു പറ്റി.യു ടൂബില്‍ ഏറ്റ്വും കൂടുതല്‍ ആളുകള്‍ കണ്ട ഒരു പ്രോഗ്രാം നിമിഷങള്ക്കുള്ളില്‍ അവരുടെ മൊബൈലുകളിലായി. പരിശീലനം തുടങി.നിങളുടെ അനുഭവത്തില്‍ നിന്നൊന്നും ഇല്ലേ എന്ന അമ്മുവിന്റെ ചോദ്യം അവര്‍ കേട്ടില്ല എന്നു നടിച്ചു.