ദൈവത്തിന്റെ സന്ദേശം
========================
നിങ്ങൾ എന്റെ whatsapp status , Dp എന്നിവ ശ്രദ്ധിച്ചുകാണുമെന്നാണ് ഞാൻ കരുതിയത്. നിങ്ങളിൽ മാറ്റങ്ങൾ ഒന്നും കാണാത്തതുകൊണ്ടാണ് ഓരോരുത്തർക്കും email സന്ദേശം അയക്കാം എന്ന് കരുതിയത്. വ്യക്തിപരമായി ലഭിക്കുമ്പോൾ, ഞാനറിഞ്ഞില്ല , എന്നോട് പറഞ്ഞില്ല എന്നാരും പറയില്ലല്ലോ ? നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്താണല്ലോ കോവിഡ് വന്നത്, ഇപ്പോൾ പോകേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു.നിങ്ങൾക്ക് അവനെ തോൽപ്പിക്കാൻ എത്രയും പെട്ടന്ന് കഴിയണം. പ്രാർത്ഥനയിൽ നിങ്ങൾ എപ്പോഴും മുൻപന്തിയിൽ ആയിരുന്നു, എങ്കിലും ഈ അടുത്തകാലത്ത് അത് വളരെ കൂടി. ആവശ്യങ്ങൾ കൂടി എന്ന് ഞാൻ മനസ്സിലാക്കി. തരുന്നത് സ്വീകരിക്കാൻ നിങ്ങൾക്ക് താത്പര്യം കുറഞ്ഞു. എനിക്ക് സ്തുതികളും അർച്ചനകളും ആരാധനയും വേണമെന്ന് നിങ്ങളെ പഠിപ്പിച്ചതാരാണ്? ആരാധനയും സ്തുതിയും കൊണ്ട് എന്തങ്കിലും ആരെങ്കിലും നേടിയിട്ടുണ്ടോ ? തൂണിലും തുരുമ്പിലും ഞാനുണ്ടെന്നു നിങ്ങൾക്ക് അറിയാം. പിന്നെ എന്തിനാണ് എനിക്കാണെന്നു പറഞ്ഞു നിങ്ങൾ കൊട്ടാരങ്ങൾ പണിയുന്നത്?
മന്ത്രങ്ങളുടെ എണ്ണം, ചൊല്ലേണ്ട സമയം എന്നിവയെ കുറിച്ച് വളരെയധികം ചിന്തിക്കുന്നുണ്ട് എന്ന് തോന്നുന്നു. അങ്ങനെയൊന്നുമില്ല കേട്ടോ . മക്കളുടെ വേദനയും ദുരിതവും എല്ലാം അറിയുന്നുണ്ട് . പലതും അത്യാഗ്രഹത്തിൽ നിന്നുണ്ടാവുന്നതല്ലേ ? ഒന്നാലോചിച്ചു നോക്കൂ . എത്ര തലമുറയ്ക്കുള്ളതാണ് കൂട്ടി വയ്ക്കുന്നത്? ചിലവാക്കിയതിന്റെ എത്ര മടങ്ങ് തിരിച്ചു കിട്ടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ലാഭം കൊയ്യാൻ മക്കളെ പഠിപ്പിക്കുമ്പോൾ, അവർ അത് നന്നായി പഠിച്ചു എന്ന് ഉറപ്പു വരുത്തുമ്പോൾ നിങ്ങള്ക്ക് തത്കാലം ദൈവത്തിന് സ്തുതി പറയാനുള്ള കാലമായി എന്ന് തോന്നുന്നു. ലാഭ കൊയ്ത്തിനു മാതാപിതാക്കൾ തടസ്സമാണെന്നു കാണുമ്പോൾ നിങ്ങളുടെ സ്ഥാനം വ്രദ്ധാശ്രമങ്ങളിൽ ആവുമ്പോൾ നിങ്ങള്ക്ക് സ്തുതിയും ആരാധനയും അർപ്പിക്കാൻ തോന്നാറുണ്ടോ? പുതുതായി ഞാൻ കണ്ട ഒരു കാഴ്ച്ചയാണ്, എന്റെ രൂപം പ്രചരിപ്പിക്കുക , പത്തോ ഇരുപതോ പേർക്ക് അയച്ചു കൊടുക്കുക, പെട്ടന്ന് അയച്ചാൽ നന്മ വരും, നിങ്ങൾക്ക് എങ്ങനെ ഇത് വിശ്വസിക്കാൻ കഴിയുന്നു ?. പ്രാർത്ഥനകളുടെ എണ്ണവും അങ്ങനെ തന്നെ. നിങ്ങള്ക്ക് എന്ത് പറ്റി ? നിങ്ങളുടെ ഇടയിൽ തന്നെയുള്ളവർ നിങ്ങളെ വഴി തെറ്റിക്കുന്നു. എന്നെ രക്ഷിക്കാൻ വേണ്ടിയാണ് പലരും നടക്കുന്നത്, നിങ്ങളുടെ കൈയ്യിലാണോ എന്റെ രക്ഷ ? കളകളാണല്ലോ പടർന്നു പന്തലിച്ചതു എന്നോർക്കുമ്പോൾ ഒരു വിഷമം . നിങ്ങൾ കുറെ കൂടി ധൈര്യമുള്ളവരാകണം. ഞാൻ തരുന്നത് സ്വീകരിക്കുക, ഒന്നും നിങ്ങളുടെ തകർച്ചയ്ക്കല്ല. നിങ്ങൾ എനിക്ക് ഒരു ഉറപ്പ് തരണം, എന്താണെന്നല്ലേ ഇനി ഞാൻ എഴുതുന്നത് ശ്രദ്ധിച്ചു വായിക്കണം,അതനുസരിച്ചു ജീവിക്കുക . "താളം തെറ്റാതെയും തെറ്റിക്കാതെയും ജീവിക്കുക, നിന്റെ മാത്രമല്ല സഹജീവികളുടെയും " എളുപ്പമാണെന്നേ! ഒന്ന് പരീക്ഷിച്ചു നോക്കൂ .പിന്നെ എന്റെ Dp ഒന്ന് നോക്കണേ, അതിലുണ്ട് എല്ലാം .

"താളം തെറ്റാതെയും തെറ്റിക്കാതെയും ജീവിക്കുക, നിന്റെ മാത്രമല്ല സഹജീവികളുടെയും " നല്ല സന്ദേശം.
ReplyDeleteആശംസകൾ
Thank you.
Delete