മുഖം മൂടികൾ
===============
പിതാവിന്റെ ജന്മദിനം മുഖപുസ്തകം വഴി കൂട്ടുകാരെ അറിയിക്കുകയായിരുന്നു, മകൻ. മനോഹരമായ പദങ്ങൾ കൊണ്ട് അലങ്കരിച്ച നിറമുള്ള ഒരു പോസ്റ്റ്. ആശംസകളുടെ പ്രവാഹമായിരുന്നു, ആയിരകണക്കിന് കൂട്ടുകാരുണ്ടായിരുന്നു അവനു, പകുതിയിലധികം പേരും 'ഭാഗ്യവാനായ അച്ഛനു ' ആശംസകൾ നേർന്നു. തങ്ങളുടെ മക്കൾ ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്നോർത്തു ദുഃഖിക്കുന്ന മാതാപിതാക്കളും അവന്റെ സുഹൃത് വലയത്തിൽ ഉണ്ടായിരുന്നു. മനസ്സിന്റെ വേദന ഒളിപ്പിച്ചുകൊണ്ടു അവരും ആശംസ പ്രവാഹത്തിൽ പങ്കു ചേർന്നു . എൺപത് വയസ്സായ അച്ഛൻ ഇതൊന്നും അറിഞ്ഞില്ല, അന്നും പതിവുപോലെ ഉച്ചയ്ക്ക് കിട്ടിയ പൊതിച്ചോറിൽ നിന്ന് ബാക്കിയുണ്ടായിരുന്നതും കഴിച്ചു ഉറങ്ങാൻ കിടന്നു, അപ്പോഴും മകൻ മറ്റൊരു നഗരത്തിൽ ഉറക്കമിളച്ചിരുന്ന് കൂട്ടുകാർക്ക് നന്ദി പറയുകയായിരുന്നു.

No comments:
Post a Comment