ഒരു കൊറോണ ദിനം
===================
കൊറോണയെ തല്ലി കൊന്നു എന്ന് കരുതിയാണ് ഇന്നും എഴുന്നേറ്റത്. പക്ഷെ കൊല്ലാൻ പറ്റിയില്ല എന്നറിഞ്ഞു. എന്തൊരു ഭീകരനാണിവൻ, പിടി തരുന്നില്ലല്ലോ . കൊറോണയെ കുറിച്ചാലോചിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു വിശപ്പ് വാശി പിടിക്കാൻ തുടങ്ങി. അങ്ങനെ കൊറോണ മൂലം മെലിഞ്ഞു പോയ അടുക്കളയിൽ എത്തി. എന്തുണ്ടാക്കും എന്നാലോചിച്ചപ്പോൾ ചിരി വന്നു. അധികം ആലോചിക്കാൻ മാത്രം വിഭവങ്ങൾ ഒന്നും ഇല്ല. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പഴമൊഴി തട്ടി കുടഞ്ഞെടുത്തിട്ട് കുറെ ദിവസമായി.
കൊടുത്തത് പരാതി കൂടാതെ കഴിച്ചി ട്ട് വീണ്ടും മൊബൈൽ നോക്കി ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ ഒരുതരത്തിലും ആരെയും ശല്യപെടുത്തുന്നില്ല. ആദ്യമായി കൊറോണ, മുഖാവരണം, ലോക്ക് ഡൌൺ എന്നീ വാക്കുകൾ കേട്ടപ്പോൾ തോന്നിയ അറിവില്ലായ്മയുടെ തമാശയും കുറച്ചു ദിവസം വെറുതെ വീട്ടിലിരിക്കാമെന്ന സന്തോഷവും നിറം മാറ്റം കാണിച്ചു തുടങ്ങി. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇപ്പോൾ ഞങ്ങളുടെ താമസസ്ഥലത്തു തന്നെ എത്തും. നൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ കെട്ടിട കൂമ്പാരത്തിലെ മനുഷ്യർ ഒച്ചയും ബഹളവും ഒന്നുമില്ലാതെ താഴെ എത്തുന്നു. കൈകഴുകിയും അകലം പാലിച്ചും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നു. ആരും ആരോടും സംസാരിക്കുന്നില്ല, ചിരിക്കുന്നുണ്ടോ എന്നറിയാൻ മുഖാവരണം സമ്മതിക്കുന്നുമില്ല. പൊടിപിടിച്ചു കിടക്കുന്ന വണ്ടികൾക്ക് ഓരം ചേർന്നു നിൽക്കുന്ന മനുഷ്യർ. കുട്ടികളെ കാണാനേ ഇല്ല. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ ഇറങ്ങാൻ അവകാശമുള്ളൂ. ബാൽകണികളിൽ പോലും കുട്ടികൾ ഇല്ല. എവിടെ പോയി അവരുടെ ആരവവും തല്ലുകൂടലും ചിരിയും , കുട്ടികൾ ഇനി കളികൾ മറക്കുമോ? ആകെ കുറച്ചു കിളികളുടെ ശബ്ദം മാത്രമേ കേൾക്കാനുള്ളൂ. അവയ്ക്ക് കൊറോണയെ കുറിച്ചു അറിയാത്തതുകൊണ്ടു നേരം വെളുക്കുമ്പോൾ തന്നെ കലപില കൂട്ടി പുറത്തുപോകും, വെളിച്ചം മങ്ങി തുടങ്ങുമ്പോൾ സ്വന്തം വാസസ്ഥലം തേടി വരുകയും ചെയ്യും. ചെടികൾക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ പങ്കുപറ്റി ദാഹമകറ്റാനും അവയ്ക്ക് കഴിയുന്നു. പെട്ടന്നുള്ള അടച്ചുപൂട്ടൽ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിൽ പെട്ട് പോയവർ തിരിച്ചെത്താൻ കഴിയാതെ കേഴുന്നു. പട്ടിണിയും ഭയവും കൊണ്ട് കരിഞ്ഞുണങ്ങിയ മനുഷ്യകോലങ്ങൾ കിലോമീറ്ററുകൾക്കപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേയ്ക്ക് നടക്കുന്നത് കാണാതിരിക്കാൻ പലരും മുഖാവരണം കണ്ണിലും ധരിക്കാൻ തുടങ്ങിയിരിക്കുന്നു .