നിങ്ങളെ ഭയക്കുന്ന ഭീരുക്കളായ ഒരു സമൂഹം വളർന്നു വരുന്നുണ്ട് . നിങ്ങളുടെ ശരീരത്തോടുള്ള അഭിനിവേശം കൊണ്ടല്ല,അവർ നിങ്ങളെ ആക്രമിക്കുന്നത് . അവര്ക്ക് നിങ്ങളുടെ മനകരുത്തിനെ ഭയമാണ്. മനകരുത്തിനെ തോല്പ്പിക്കാൻ കഴിയാത്തത് കൊണ്ട് കായിക ശക്തിയെ തോൽപ്പിക്കുന്നു .അത്രയേ കരുതേണ്ടൂ . ജനിക്കാൻ പോലും അർഹതയില്ലെന്ന് കരുതുന്നത് കൊണ്ടായിരിക്കാം , ലോകത്തിലേയ്ക്ക് വന്ന വഴികളേയും നിലനില്പിന് കാരണമായവയേയും ആക്രമിക്കുന്നത്. ഈ ഭീരുക്കളോട് സംരക്ഷണം ആവശ്യപെടില്ല എന്ന് കരുതുന്നു.
No comments:
Post a Comment