ഇന്നലെ മുഴുവൻ പാവലിന്റെ പൂവ് എന്നെ സന്തോഷിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്തു. പൂ വിരിഞ്ഞതിലുള്ള സന്തോഷം , തന്റെ പ്രതീക്ഷകൾ ഉണർ ത്തിയതിന്റെ നന്ദി , ആ ഇളം മഞ്ഞ പൂവിനു മാത്രം .
ജനലഴികളിലൂടെ പാവലിന്റെ തണ്ട് , അന്നദാതാവിനെ അന്വേഷിച്ചു പുറത്തേക്ക് നീണ്ടപ്പോൾ താൻ തടഞ്ഞില്ല. എന്റെ ജനൽ കൂട്ടിൽ നിന്ന് രക്ഷപെടട്ടെ എന്നേ കരുതിയുള്ളൂ. എന്നാൽ ഇന്ന് അതിൽ പൂ വിരിഞ്ഞപ്പോൾ അതും എന്റെ കൂടിനു പുറത്ത്, എന്റെ കൈകൾ ക്ക് എത്തി പെടാൻ പറ്റാത്തിടത്തു , എന്നാൽ എന്റെ കണ്ണുകൾ
എത്തുന്നിടത്തുമായപ്പോൾ തനിക്കു വേവലാതിയായി. എങ്ങിനെ ആ മഞ്ഞ നിറം തന്റേതു മാത്രമാക്കും എന്ന ചിന്ത വളരെയധികം അലട്ടി. പൂ എന്റെ സ്വന്തമാക്കുന്നതിനിടെ ചെടി നശിക്കാനുള്ള സാധ്യതയുള്ളതിനാൽ ,സ്വന്തമാക്കണ്ട എന്ന തീരുമാനത്തിലെത്തിക്കാൻ മനസ്സിനെ തയ്യാറാക്കി, ഞാൻ വിജയിച്ചു. സമാധാനത്തോടെ തളർ ന്നു ഉറങ്ങി , നേരം വെളുത്തപ്പോൾ ആദ്യം ഓടിയത് , ജനൽകൂടിനരികിലേയ്ക്കു , മഞ്ഞ നിറം കാണാതെ താൻ തളരാൻ തുടങ്ങിയപ്പോഴാണ് ഒടിഞ ഒരു തണ്ട് കണ്ണിൽ പെട്ടത്. സന്തോഷിക്കാനും ദു:ഖിക്കാനും കഴിഞ്ഞില്ല........
No comments:
Post a Comment