Saturday, January 25, 2014

പങ്കുവയ്ക്കണമോ?

അമ്മു ദുഖവും സന്തോഷവും പങ്കുവയ്ക്കുന്ന ഒരു സമൂഹത്തിലായിരുന്നു.സന്തോഷം പങ്കുവയ്ക്കുന്നതിലൂടെ ഇരട്ടിയാകുകയും ദു:ഖം പങ്കുവയ്ക്കുന്നതിലൂടെ ആശ്വാസം കിട്ടുകയും ചെയ്തിരുന്നു.ഈ അടുത്ത കാലത്ത് ഇതിനു വിപരീതമായി ചിന്തിക്കുന്ന കുറെ മനുഷ്യരെ കാണാനിടയായി.മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കു ചേരുമ്പോള്‍ ദു:ഖിക്കുകയും , ദു:ഖത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ .മനസ്സിലുള്ള നല്ല വാക്കുകള്‍ , നല്ല പ്രവര്‍ ത്തികള്‍ എല്ലാം ഉള്ളില്‍ ഒതുക്കി സ്വയം വെന്തുരുകുന്ന ജന്മങള്‍ .എന്തു കൊണ്ടായിരിക്കും മനുഷ്യര്‍ കുറേ പേരെങ്കിലും ഇങനെ ആയത്? വളരെ പെട്ടന്നു പകരുന്ന ഒരു അസുഖം ആണെന്നു കരുതുന്നു. മനുഷ്യനു സഹായത്തിനു പല തരം മഷീനുകളും പല നാടുകളിലെ മൂല്യം കൂടിയ കറന്‍ സികളും വിദ്യഭ്യാസ സര്‍ ട്ടിഫിക്കറ്റുകളും മതിയെന്നു കരുതിയൊ?

Tuesday, January 7, 2014

വയോജന റിയാലിറ്റി ഷോ

ചില റിയാലിറ്റി ഷോകളിലെ പരാതി പറച്ചിലും കരച്ചിലും മനസ്സു കുത്തി തുറക്കലും കാണുമ്പോള്‍ വളരെ സഹതാപം തോന്നാറുണ്ട്. ഒരു കൊച്ചു വീട്ടിലെ കാര്യങള്‍ വീട്ടില്‍ പറഞു തീറ്ക്കാനൊ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാനൊ മുഖത്തോടു മുഖം നോക്കാനൊ സമയം ഇല്ലാത്തവര്‍ കിട്ടാന്‍ പോകുന്ന സമ്മാന തുകയുടെ വലിപ്പത്തില്‍ മനസ്സു തുറക്കുന്നു.അധികം ചിലവില്ലാതെ വീട്ടില്‍ തന്നെ ഇരുന്ന് മറ്റുള്ളവരുടെ ദു:ഖം കാണുന്നതിന്റെ സന്തോഷം വേറെ ചിലറ്ക്കു. പലരുടേയും വിണ്ഡിവേഷം തന്റെ പണപെട്ടി വലുതാക്കി തരുന്നത് മറക്കാനാവില്ല
ഒരു കൂട്ടറ്ക്കു.കുട്ടികള്, സ്ത്രീകള്‍ ,പുരുഷന്മാര്‍ അങനെ ഒരു വിധം എല്ലാ ഗണത്തിലും പെട്ടവര്‍ ഭാഗ്യം പരീക്ഷിച്ചു.
ഈ കസറ്ത്തിനുള്ളിലും ജീവിതത്തിലും ഒന്നും ചെയ്യാനില്ലാതെ ഇരുന്നവറ്ക്കായി പല പേരിലും ആലയങള്‍ ഉള്ളതു നന്നായി. വയസ്സു കാലം വീടിനു പുറത്തു, സ്വന്തമല്ലാത്ത മറ്റാരുടേയൊ കരുണ കാത്തു, ചില നല്ല ജന്മങള്‍ ബാക്കിയുള്ളതു കൊണ്ട് ജീവിച്ചു വരുകയായിരുന്നു.പുതിയ റിയാലിറ്റി ഷോകളില്‍ ആവശ്യമുണ്ട് എന്നറിഞപ്പോള്‍ മുതല്‍ ഈ വയോജനങളുടെ ഭാരം കൂടി, ഇനി മക്കള്ക്കു വേണ്ടി സമ്മാനം വാങി കൊടുത്തിട്ടു തിരിച്ചു വരാം എന്നു പറയുന്നു ഈ പാവങള്‍ .

Wednesday, January 1, 2014

പുതുവത്സരാഘോഷം

പുതുവത്സരാഘോഷം പുലറ്ച്ച അഞ്ചുമണി വരെ വേണമെന്ന് നാഗരികര്‍ ശാഠ്യം പിടിച്ചു. ജനങളുടെ ആവശ്യം തങളുടെ അത്യാവശ്യമായതുകൊണ്ട് അധികാരികള്‍ സമ്മതിച്ചു.മും ബൈയിലെ ജനങള്‍ക്കാണു ഈ സൗകര്യം കിട്ടിയത്.ബാറുകളും ഹോട്ടലുകളും  ആഘോഷത്തിനുവേണ്ട എല്ലാം അഞ്ചുമണിവരെ ലഭിച്ചു. എല്ലാവറ്ക്കും സന്തോഷം . കുറെ പോലിസുകാര്‍ പല തരം ആഘോഷങള്ക്കു സാക്ഷിയായി.പ്രത്യേകിച്ചു പ്രശ്നങളൊന്നും വാറ്ത്തകളില്‍ സ്ഥാനം പിടിച്ചില്ല. എല്ലാവരും നല്ല നടപ്പുകാരായൊ?അതൊ ആഘോഷതിമറ്പ്പില്‍ പരാതി പറയാനും എഴുതാനും മറന്നോ?വീട്ടില്‍ കിട്ടാത്ത സതോഷം തേടി പുലറ്ച്ചെ വരെ നടന്ന എല്ലാവരും ആരെയും ഉപദ്രവിച്ചില്ല എന്നു കരുതട്ടെ?