ഫേസ് ബുക്ക് |
അമ്മു സാധാരണ ഒരു വീട്ട്മ്മയാണു, പുതിയ പേരു ‘ ഹോം മേക്കര്‍ ‘ , ‘ ഹൌസ് വൈഫ് ‘ നേക്കാള്‍ നല്ല നാമം . ‘ ഹോം ‘ ഒരു വിധം കെട്ടിപൊക്കി. അത്യാവശ്യം വലിപ്പമായി.
വീടും മനുഷ്യരും ഒരേ സമയത്തു കം പ്യുട്ടര്‍ വല്ക്കരിച്ചു. കുട്ടികളുടെ കഴിവില്‍ ചെറിയ തോതില്‍ അഹങ്കരിക്കുകയും ചെയ്തു. അമ്മു പഠിപ്പിക്കാത്ത പല കാര്യങള് വളരെ അനായാസമായി അവര്‍ ചെയ്തു തുടങി. ഒരു ദിവസം നെറ്റ് പണിമുടക്കുകയൊ മെല്ലെ പൊക്കു നയം സ്വീകരിക്കുകയൊ ചെയ്താല്‍ അവര്‍ വേദനിച്ചു.
ഫേസ് ബുക്കിനേയും ഞങള്‍ സ്വീകരിച്ചു. തുടക്കത്തില്‍ ബന്ധുക്കളെ കാണുന്നതിലെ സന്തോഷ്മായിരുന്നു.
നാട്ടില്‍ നിന്നു മറ്റൊരു നഗരത്തിലേക്കു കുടിയേറിയതിനാല്‍ പല മുഖങളിലേയും മാറ്റ്ങള്‍ അറിയുന്നുന്ടായിരുന്നില്ല. ഫേസ് ബുക്കിനു നന്ദി.മറ്റുള്ള്വരുടെ മാര്‍ ക്കു കിട്ടാവുന്ന എല്ലാതരം മാറ്റ്ങളും എല്ലാവരും പോസ്റ്റു ചെയ്യുന്നുണ്ട്.
ചില വേദനക്ളും പങ്കു വെക്കുന്നുണ്ടു. , പാകമാകാത്ത ഡയമണ്ടു മോതിരം ഇട്ട് നീരുവന്ന വിരലിന്റെ ക്ലോസപ്പ്.
വയ്യാത്ത പട്ടികുട്ടി. പോറല്‍ വീണ കാറ്. ഇതിനൊക്കെയേ വിഷമം ഉള്ളൂ.
എന്തു മാത്രം കണ്ണീരാണെന്നോ മറുപടിയായി കിട്ടുന്നതു.
വളരെ പെട്ടന്നു ഫേസ് ബുക്ക് കുട്ടികളുടെ നേതാവും കൂട്ടുകാരനും പിന്നെ എന്തൊക്കെയൊ ആയി. കുട്ടികളുടെ സഹായതോടെ അമ്മുവും വിശേഷങള് അറിയാന്‍ തുടങി.
|
Sunday, September 29, 2013
ഫേസ് ബുക്ക്
Subscribe to:
Posts (Atom)