കലാപം
========
'കലാപം' കാലാകാലങ്ങളായുള്ള ഒരു 'കലാ ' പരിപാടി . കളിപ്പിക്കുന്നവർക്ക് മാത്രം അറിയാവുന്ന ഉദ്ദേശം . അവരുടെ താളത്തിനൊത്തു ആടുന്ന മനുഷ്യ കോലങ്ങൾ . ദൈവം , ദേശം, നിറം, ഭാഷ, ഭക്ഷണം അങ്ങനെ പലതും കാരണമാക്കും . പരസ്പരം കൊന്നു കൊല വിളികൾ നടത്തുമ്പോഴും , പെൺ ശരീരം കണ്ടാൽ രീതി മാറി. 'ഭീകരമായ ആസ്വാദനം' ,അവളുടെ ശരീരം അളന്നു തിട്ടപ്പെടുത്തി , മറ്റുള്ളവർക്ക് 'അളക്കാനും' 'ആസ്വദിക്കാനും ' കൊടുത്ത് ജയിച്ചു എന്ന് കരുതുന്ന വിണ്ഡികൾക്ക് ഇപ്പോഴും ഒരു ക്ഷാമവുമില്ല .