ഇന്ന് എത്ര വനിതകൾക്കു ഈ ദിനം ആഘോഷിക്കാൻ സാധിച്ചു എന്നറിയില്ല. ഞങ്ങളിൽ ഒരു കൂട്ടർ സോഷ്യൽ മീഡിയകളിൽ മാത്രം ആഘോഷിച്ചു , മുഖത്തോട് മുഖം നോക്കി ഒരു സ്ത്രീയോടും സംസാരിക്കാൻ സമയം കിട്ടിയില്ല.
ഈ ദിനത്തിന്റെ പ്രത്യേകത അറിയാതെ പോയവരുടെ എണ്ണവും കുറവല്ല.
ഞങ്ങൾ വെറും 'മാംസ കഷ്ണങ്ങൾ ' എന്ന് കരുതേണ്ടി വരുന്ന ഒരു കൂട്ടർ.
കാമ ഭ്രാന്തന്മാരിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ പോലും രക്ഷിക്കാൻ കഴിയാതെ പോയ അമ്മമാർ . പെൺ ഭ്രൂണങ്ങളെ ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാൻ നിർബന്ധിക്കപ്പെട്ടവർ , ഒൻപത് വയസ്സുള്ള 'പെൺകുഞ്ഞിന് ' തൂങ്ങി മരിക്കാൻ കഴിയും എന്ന് കരുതേണ്ടി വന്നവർ .....അങ്ങനെ പലരും .
ഭയത്തോടെ മാത്രം കേൾക്കുന്ന ഓരോ 'വീര പരാക്രമങ്ങൾ' .
എണ്ണം കൂടുന്നു .... ഇല്ല, എണ്ണുന്നു അതാണ് സത്യം. മുൻ കാലങ്ങളിൽ പുറത്തറിയിക്കാതെ ഒളിച്ചു വച്ച് , 'വിഷ വിത്തുകൾ' വളരാൻ നാം സഹായിച്ചു . ഇനി വെട്ടി ഒതുക്കി തീയിൽ എറി യുന്ന കാലം , പ്രതീക്ഷയുടെ കാലം........

No comments:
Post a Comment