ഇന്നത്തെ മീറ്റിംഗിലെ ചർച്ച 'ആരെ നാം സഹായിക്കും', എന്നായിരുന്നു. 'പാവങ്ങൾ ', 'ദരിദ്രർ ' അങ്ങനെ പല പേരിലും രൂപത്തിലും ഉള്ള ആവശ്യക്കാരുണ്ടല്ലൊ? 'സഹായം ' അത് നമ്മുടെ സംഘടനയുടെ
കാര്യപ്രാപ്തിയെ വിളിച്ചോതും, പ്രവർത്തന പുസ്തകത്തിൽ എഴുതി ചേർക്കാനും പ്രസംഗിക്കാനും ഉള്ളതാണ്. ഞങ്ങളുടെ ഇടയിൽ എല്ലാവരും സാമ്പത്തിക സുരക്ഷ ഉള്ളവർ . ഈ കൽ ചുമരു പൊളിച്ചു പുറം ലോകത്തെ അറിയാൻ മെനക്കെടാറില്ല. അപ്പോഴാണു പഴയ നേതാവ് ഒരു പ്രധാന കാര്യം ഓർമിപ്പിച്ചതു. വിലപെട്ട ഒരു സന്ദേശം. "ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കാ നല്ലേ ,നമ്മൾ ദരിദ്രരെ സൃഷ്ടിക്കേണ്ടത് , അതിനുള്ള വഴിയും ഞാൻ പറഞ്ഞിരുന്നു"
എല്ലാവരും പഴയ ഓർമയിലേക്ക് , ഉപദേശങ്ങളിൽ ചിലത് മനസ്സിലെത്തി.
ഒന്നാമതായി കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കാതിരിക്കുക, ചെറിയ കടങ്ങൾ ഉള്ളവരെ സഹായിക്കാതിരിക്കുക, വലിയ സഹായങ്ങൾ ചെയ്യാൻ അവരുടെ 'നല്ല നാളെ ' നമ്മെ സഹായിക്കും. വീഴുന്നവർക്ക് കൈത്താങ്ങു
കൊടുക്കരുത് , സ്ഥിരമായി കിടപ്പിലാതാകുന്നതു നമുക്ക് നല്ലതായിരിക്കും.
അങ്ങിനെ ചെറിയ പല ദു:ഖങ്ങളും കണ്ടില്ല എന്ന് കരുതിയാൽ 'മഹത്തായ പല സഹായങ്ങൾ ' ചെയ്യാനാകും. അത്തരം പ്രവർത്തനങ്ങൾക്ക് പേരും പെരുമയും കൂടും., എല്ലാവരും നേതാവിന്റെ ബുദ്ധി യെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. വിശപ്പു ഇരയെ കൊണ്ടു വന്നു തരും.

No comments:
Post a Comment