ഇന്ന് അമ്മുവിൻറെ സ്കൂൾ " സ്വച്ഛതാ അഭിയാ൯" ന്റെ ഭാഗമാകാൻ തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായി അമ്മുവിനേയും കൂട്ടുക്കാരേയും ഏകദേശം പതിനൊന്നു മണിയോടെ സ്കൂളിനടുത്തുള്ള പാതയോരത്ത് നിർത്തി, ചൂലുകളും ഞങ്ങളുടെ കൈയ്യിൽ ഉണ്ടായിരുന്നു . അധ്യാപകരും മാർഗ്ഗ നിർദേശികളായി ഉണ്ടായിരുന്നു. മുൻസിപാലിറ്റിക്കാർ വൃത്തിയാക്കിയിട്ട് അധിക നേരം ആയിരുന്നില്ല , അതിനാൽ ഞങ്ങളുടെ ചൂലുകൾക്ക് നിലം തൊടേണ്ടി വന്നില്ല .സ്കൂൾ അധികാരികൾ കൊണ്ടുവന്ന ഫോട്ടോഗ്രാഫർ സമയത്ത് തന്നെ എത്തി , ഞങ്ങളുടെ ചൂലുകൾ പ്രവർത്തിക്കാൻ തുടങ്ങി. പ്രധാന അധ്യാപിക അമ്മുവിൻറെ ചൂൽ വാങ്ങി, ക്യാമറ കണ്ണുകൾ 'വൃത്തിയാക്കൽ' ഒപ്പിയെടുത്തതിനുശേഷം ചൂൽ തിരികെ നല്കുകയും ചെയ്തു. കുറെ നേരം കൂടി ,ആരെയോ പ്രതീക്ഷിക്കുന്ന മട്ടിൽ ഞങ്ങൾ വെയിലത്ത് നിന്നു, വഴിയാത്രക്കാർക്ക് ഞങ്ങൾ ഒരു കാഴ്ച്ചയായി. ക്ഷീണമകറ്റാൻ കിട്ടിയ ലഘു ഭക്ഷണത്തിന്റേയും പാനിയത്തിന്റേയും അവശിഷ്ടങ്ങൾ ചവറ്റുകൊട്ട അന്വേഷിച്ചു പോയില്ല.
വൃത്തിയാക്കാൻ ആരെങ്കിലും വരുമല്ലോ?
വരും, വരാതിരിക്കില്ല .
വൃത്തിയാക്കാൻ ആരെങ്കിലും വരുമല്ലോ?
വരും, വരാതിരിക്കില്ല .