ബാറുകൾ അടയ്ക്കണോ തുറക്കണോ എന്നാലോചിച്ച്
പലരുടെയും പലതും നഷ്ടപെടുന്ന ഈ സമയത്ത് ഒരു നാട്ടുകാരുടെ ബാർ കാഴ്ച്ച.
വീടിനടുത്ത് സ്വന്തമായി മൂന്നു നക്ഷത്രങ്ങളുള്ള ഒരു ഹോട്ടൽ വരുന്നു എന്നറിഞ്ഞപ്പോൾ നാട്ടുകാർ സന്തോഷിച്ചു , നമ്മുടെ നാടും അത്ര കുറവല്ലല്ലോ എന്ന് കരുതി, ഉയർന്നു വരുന്ന കെട്ടിടം നോക്കി ഉടമയല്ലാത്തവരും അഭിമാനിച്ചു. ഹോട്ടൽ വന്നതോടെ പുതിയ landmark ഹോട്ടൽ ആയി മാറി , അതുവരെ ഒരു തടി മില്ലായിരുന്നു. ഹോട്ടൽ അതിന്റെ മഹാമനസ്കതയും ഉദ്ദേശ്യവും വെളിപെടുത്താൻ അധികം ദിവസമെടുത്തില്ല. എല്ലാവർക്കും 'വെള്ളം' എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കൌണ്ടർ ഞങ്ങളുടെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു. മുൻപ് വണ്ടികളുടെ ഇരമ്പൽ മാത്രമേ ശല്യമായിരുന്നുള്ളൂ , ഇപ്പോൾ ഉടുതുണിയില്ലാതെയും ബോധം നഷ്ടപ്പെട്ടും കിടക്കുന്ന കുറെ മനുഷ്യരാണ് വഴിയോരകാഴ്ചകൾ . ആളുകളുടെ എണ്ണം കൂടുമ്പോൾ ഒരു വാനിലിട്ടു ഹോട്ടലിന്റെ മുറ്റത്ത് കൂട്ടിയിടാൻ തുടങ്ങിയിട്ടുണ്ട്.
ഹോട്ടലുടമ കാണിക്കുന്ന ഔദാര്യം .
സമീപവാസികൾക്ക് ഇപ്പോൾ മൂന്നിലതികം നക്ഷത്രം കാണുന്നുണ്ട്. ...